ഇന്ത്യയുടെ യുദ്ധവിമാനം ‘തേജസ്’ൽ പറന്നുയർന്ന് കരസേനാ മേധാവി!

ബെംഗളൂരു: ഇന്ത്യയുടെ ലഘുയുദ്ധവിമാനമായ തേജസിൽ പറന്ന് കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത്. രണ്ട് സീറ്റുള്ള സൂപ്പർ സോണിക് വിമാനമായ തേജസ് വ്യോമസേനയിൽ സജ്ജമാക്കുന്നതിനുള്ള അനുമതി ലഭിച്ചതിന് പിന്നാലെയായിരുന്നു ഈ യാത്ര. തേജസ് അദ്ഭുതകരമായ വിമാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യെലഹങ്ക വ്യോമതാവളത്തിൽനിന്ന് പറന്നുയർന്ന് 40 മിനിറ്റ് യാത്രയ്ക്കുശേഷം കരസേനാ മേധാവി തിരിച്ചിറങ്ങി.

പൈലറ്റിന്റെ തൊട്ടുപിന്നിലെ സീറ്റിലിരുന്നാണ് ബിപിൻ റാവത്ത് തേജസ് യാത്ര നടത്തിയത്. ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമായിരുന്നു. തേജസ് സാങ്കേതികതയിലും ഏറെമുന്നിലാണ്. ലക്ഷ്യങ്ങൾ എളുപ്പത്തിൽ കണ്ടെത്താനാകും- അദ്ദേഹം പറഞ്ഞു. വ്യോമസേനയുടെ ജാഗ്വർ, മിഗ്- 21 യുദ്ധവിമാനങ്ങൾക്ക് പകരക്കാരനായാണ് തേജസ് എത്തുന്നത്. എയ്റോ- ഇന്ത്യയുടെ ആദ്യദിനത്തിലാണ് തേജസിന് അന്തിമാനുമതി ലഭിച്ചത്.

  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം

തദ്ദേശീയമായി നിർമിച്ച ലഘുയുദ്ധ ഹെലികോപ്റ്ററായ എൽ.സി.എച്ചിലും കരസേനാ മേധാവി ബിപിൻ റാവത്ത് യാത്രചെയ്തു. എച്ച്.എ.എൽ. ടെസ്റ്റ് പൈലറ്റായ വിങ് കമാൻഡർ എസ്. ജോണാണ് ഹെലികോപ്റ്റർ പറത്തിയത്. 5.5 ടൺ ഭാരമുള്ള എൽ.സി.എച്ച്. രൂപകൽപ്പന ചെയ്തതും നിർമിച്ചതും എച്ച്.എ.എല്ലാണ്. ആയുധസജ്ജമായ 83 വിമാനങ്ങളാണ് വ്യോമസേനയ്ക്കായി എച്ച്.എ.എൽ. നിർമിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
[masterslider id="10"]

Related posts