ബെംഗളൂരു : എയർ ബസും ബോയിംഗും ബൊംബാർഡിയറും കൊടികുത്തി വാഴുന്ന മേഖലയായ യാത്രാ വിമാന നിർമ്മാണം എന്നത് ഇന്ത്യയുടെ എക്കാലത്തേയും സ്വപ്നമാണ്, തദ്ദേശീയമായി യാത്രാ വിമാനം നിർമ്മിക്കുക എന്ന പ്രൊജക്റ്റ് ഏറ്റെടുത്തത് നാഷണൽ എയറോനോട്ടിക്കൽ ലിമിറ്റഡ് (എൻ എ എൽ ) ആയിരുന്നു.
1989 ൽ പ്രൊജക്ട് ആരംഭിച്ചു ഇരുപത് വർഷത്തിനിപ്പുറം 2009ൽ സാരസ് ആദ്യ പരീക്ഷണപ്പറക്കൽ നടത്തി, അതൊരു ദുരന്തമായി മാറുകയായിരുന്നു. ബിഡദിക്ക് സമീപം വിമാനം തകർന്നു വീണ് മൂന്ന് പേർ മരിച്ചു.അതോടെ ഈ പ്രൊജക്ട് നിർത്തിവക്കാൻ കേന്ദ്രം തീരുമാനിച്ചു.
2016ൽ മോദി സർക്കാറിന് ഈ പ്രൊജക്ടിൽ വീണ്ടും ആഗ്രഹം മുളയിട്ടു, എൻ എ എല്ലിന് വിമാനത്തിന്റെ വികസനം തുടരാൻ അനുമതി. അത് അവസാനിച്ചത് ഇന്നലെ നടന്ന എയറോ ഷോയിലെ പരീക്ഷണപ്പറക്കലിലൂടെയാണ്, രണ്ടാം തലമുറ സാരസ് ചെറു യാത്രാ വിമാനം 19 സീറ്റർ വിമാനം ചാരത്തിൽ നിന്നുയർന്ന് ഇന്ത്യക്കാരുടെ അഭിമാനവുമായി ബെംഗളുരുവിന്റെ ആകാശത്തിൽ നൃത്തം വച്ചു.
തുടർന്നുള്ള വികസനത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയം അനുമതി നൽകുകയും അടുത്ത നാല് വർഷത്തിനുള്ളിൽ നിർമ്മിക്കുന്ന സാരസിന് നിലവിൽ നിർമിച്ചതിനേക്കാൾ ഭാരം കുറച്ചായിരിക്കും സേനാവശ്യത്തിനായി നിർമിക്കുന്നത്. ഡിജിറ്റലൈസ് എൻജിനും കൂടുതൽ ഇന്ധനക്ഷമതയും വിമാനത്തിനുണ്ടാകും.വളരെ ഉയർന്നുപറക്കാനുള്ള ശേഷിയും വിമാനത്തിനുണ്ടാകും. മണിക്കൂറിൽ 500 കിലോമീറ്റർ വേഗത്തിൽ പറക്കാനാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.