തൊഴിലവസരങ്ങൾ.

ക്രൈസ്റ്റ് സ്കൂൾ ഐസിഎസ് സി ഇംഗ്ലീഷ്, കന്നട, ഹിന്ദി, രസതന്ത്രം, ജീവശാസ്ത്രം, കണക്ക്, ചരിത്രം, സാമ്പത്തിക ശാസ്ത്രം, പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, എക്കണോമിക്സ് ,ഭൂമി ശാസ്ത്രം എന്നിവയിൽ ബിരുദാനന്തരബിരുദമോ ബിരുദമോ ഉള്ള ബിഎഡുുകാരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. യോഗ, പി.ടി.,ആർട്സ്, സംഗീതം, നൃത്തം എന്നിവ പഠിപ്പാക്കാൻ കഴിയുന്ന ഉദ്യോഗാർത്ഥികൾക്കും ബന്ധപ്പെടാം. എല്ലാ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും ഒരു പാസ്പോർട്ട് സൈസ് ഫോട്ടേയുമായി ഈ മാസം 28ന് മുൻപ് ബന്ധപ്പെടുക. പ്രിൻസിപ്പാൾ, ക്രൈസ്റ്റ് സ്കൂൾ ഐസിഎസ് സി.email : [email protected] ഫോൺ :+91 9945785420 Asian…

Read More

വീഡിയോ: കപ്പലണ്ടി പാട്ടുമായി “ഇളയരാജ”യില്‍ ജയസൂര്യ!

കൊച്ചി: അടിപൊളി കപ്പലണ്ടി ഗാനവുമായി ജയസൂര്യ വരുന്നു. മാധവ് രാമദാസന്‍ സംവിധാനം ചെയ്ത് ഗിന്നസ് പക്രു നായക വേഷത്തിലെത്തുന്ന ”ഇളയരാജ”യിലാണ് ജയസൂര്യ വീണ്ടും ഗാനം ആലപിച്ചത്. വീഡിയോ കാണാം: മോഹന്‍ലാല്‍, ഉണ്ണി മുകുന്ദന്‍ എന്നിവരെക്കൊണ്ട് പാട്ടു പാടിച്ച സംഗീത സംവിധായകന്‍ രതീഷ് വേഗയുടേതാണ് ഈണം. മേല്‍വിലാസം, അപ്പോത്തിക്കരി എന്നീ സിനിമകളുടെ സംവിധായകനാണ് മാധവ് രാമദാസന്‍. അപ്പോത്തിക്കരിയില്‍ ജയസൂര്യ പ്രധാന വേഷം ചെയ്തിരുന്നു. 2005ല്‍ പുറത്തിറങ്ങിയ ഇമ്മിണി നല്ലൊരാളിലെ കോമളവല്ലി എന്ന് തുടങ്ങുന്ന ഗാനമാണ് ജയസൂര്യയെ ആദ്യമായി ചലച്ചിത്ര പിന്നണി ഗായകനാക്കിയത്. ശേഷം ഓര്‍മ്മത്താളുകളിലെ ആദ്യമായി ത്രീ…

Read More

ലോകപ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഹംപിയിലെ കരിങ്കല്‍ തൂണുകള്‍ മറിച്ചിട്ട സംഭവത്തില്‍ നാല് യുവാക്കള്‍ക്ക് ജാമ്യം.

ബെംഗളൂരു : ലോക പ്രശസ്തവും വളരെ പൌരാണികവുമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഉത്തര കര്‍ണാടകത്തിലെ ഹംപി,ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന സാംസ്‌കാരിക ബിംബങ്ങള്‍ ഒരു പരിധിവരെ നശിച്ചു പോയി എങ്കിലും അവശേഷിക്കുന്നവ അവിടെ ഉണ്ട്,നിരവധി ക്ഷേത്രങ്ങളാലും കൊട്ടാരങ്ങളാലും നിറഞ്ഞ ഒരു ഗ്രാമം തന്നെയാണ് ഇപ്പോള്‍ ഹംപി. ഹംപിയിലെ കരിങ്കല്‍ തൂണുകള്‍ മറിച്ചിടുന്ന നാല് യുവാക്കളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരുന്നു,ഒരു വര്ഷം മുന്‍പ് ഹംപി സന്ദര്‍ശിക്കുമ്പോള്‍ ആണ് ഈ യുവാക്കള്‍ തൂണുകള്‍ നശിപ്പിച്ചത്.ഈ വിഷയവുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസ് നാല് പേര്‍ക്ക്…

Read More

സമൂഹ മാധ്യമങ്ങളിലെ പ്രതിഷേധത്തെ തുടര്‍ന്ന് നാളെ നടത്താനിരുന്ന ബന്ദ് പിന്‍വലിച്ചു;കരിദിനം മാത്രം.

ബെംഗളൂരു : ബന്ദ് പിന്‍വലിക്കുകയോ ? സംഭവം കേരളത്തില്‍ അല്ല കര്‍ണാടകയില്‍ ആണ്,കശ്മീരിലെ പുല്‍വാമയില്‍ ഭീകര വാദികള്‍ നടത്തിയ കൂട്ടക്കൊലയില്‍ നിരവധി സൈനികര്‍ ആണ് മരിച്ചു വീണത്‌,സൈനികര്‍ക്ക് ആത്മവിശ്വാസം പകരാന്‍ രാജ്യത്തെ സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് കന്നഡ ചാലുവലി നേതാവ് വാട്ടാല്‍ നാഗരാജ് നാളെ കര്‍ണാടക ബന്ദ് പ്രഖ്യാപിച്ചതിന് എതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നു. സാഹചര്യം മനസ്സിലാക്കിയ വട്ടാല്‍ നാഗരാജ് ബന്ദ് പിന്‍വലിച്ച് നാളെ കരിദിനം നടത്തുമെന്ന് പ്രഖ്യാപിച്ചു.പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ കന്നഡ സംഘടനകള്‍ നാളെ ബന്ദ്‌ ആചരിക്കുമെന്നു…

Read More

ആദ്യ വിജയം കുറിച്ച് സൈന്യം;40 സിആ‌ർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു.

ശ്രീനഗർ: 40 സിആ‌ർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ജയ്ഷെ കമാൻഡർ കമ്രാനും ഗാസി റഷീദും സൈന്യത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇവരാണ് പുൽവാമ ഭീകരാക്രമണത്തിന് ആസൂത്രണം ചെയ്ത് ചാവേർ സഞ്ചരിച്ചിരുന്ന കാറിൽ സ്ഫോടക വസ്തുക്കൾ നിറച്ചത്. ഏറ്റുമുട്ടലില്‍ ഒരു മേജറടക്കം നാല് സൈനികരും കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. മൂന്ന് ദിവസം മുമ്പ് സിആര്‍പിഎഫ് വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായ സ്ഥലത്തിന് സമീപമാണ് ഏറ്റുമുട്ടല്‍. മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളയുകയായിരുന്നു. സൈനിക വ്യൂഹം ആക്രമിച്ച ചാവേര്‍ ആദിൽ…

Read More

സംസ്ഥാനത്ത് ആറുവർഷത്തിനിടെ ശൈശവ വിവാഹങ്ങളുടെ എണ്ണത്തിൽ എട്ടുമടങ്ങ് വർധന!

ബെംഗളൂരു: സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾ തടയാൻ കഴിയാതെ അധികൃതർ. ബോധവത്കരണവും നിയമനടപടികളും ശക്തമാണെങ്കിലും സംസ്ഥാനത്ത് ആറുവർഷത്തിനിടെ ശൈശവ വിവാഹങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടായത് എട്ടുമടങ്ങ്. സംസ്ഥാനത്തെ ഉൾനാടൻ ഗ്രാമപ്രദേശങ്ങളിലാണ് ശൈശവ വിവാഹങ്ങൾ ഇപ്പോഴും തുടരുന്നത്. പോലീസിന്റെ കണക്കനുസരിച്ച് 2012-ൽ ഒമ്പത് ശൈശവ വിവാഹങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ 2018-ൽ എണ്ണം 75 ആയി. 2014-ൽ 41 ശൈശവ വിവാഹങ്ങളാണ് സംസ്ഥാനത്ത് നടന്നത്. തൊട്ടടുത്ത വർഷം 34 ആയി കുറഞ്ഞുവെങ്കിലും 2016-ൽ 48 ആയി വർധിച്ചു. 2017-ൽ 67 വിവാഹങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പല ഗ്രാമങ്ങളിലും ആചാരങ്ങളുടെ ഭാഗമായി ശൈശവ വിവാഹം നടക്കുന്നു.…

Read More

എയർ ഏഷ്യ ടിക്കറ്റ് നിരക്കിൽ വമ്പിച്ച ഇളവ്!!

ഡൽഹി: എയര്‍ ഏഷ്യ ഫെബ്രുവരി മുതല്‍ ജൂലായ് വരെയുളള എല്ലാ വിമാനയാത്രകള്‍ക്കും ടിക്കറ്റ് നിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. എല്ലാ ഫൈറ്റുകള്‍ക്കും 20 ശതമാനം ഡിസ്കൗണ്ടാണ് വിമാനക്കമ്പനി പ്രഖ്യാപിച്ചത്. ഫെബ്രുവരി 25 മുതല്‍ ജൂലായ് 31 വരെയുളള യാത്രകള്‍ക്കാണ് ടിക്കറ്റ് നിരക്കുകളില്‍ ഇളവുകള്‍ ലഭിക്കുക. ഫെബ്രുവരി 18 മുതല്‍ 24 വരെ ഇളവുകളെ അടിസ്ഥാനപ്പെടുത്തി ടിക്കറ്റ് ബുക്ക് ചെയ്യാം. എയര്‍ ഏഷ്യയുടെ അന്താരാഷ്ട്ര റൂട്ടുകളിലും ഇളവുകള്‍ ലഭിക്കും. എയര്‍ ഏഷ്യയുടെ മൊബൈല്‍ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. 20 ശതമാനം ഇളവ് ലഭിക്കുന്നതിന് പ്രൊമോ കോഡ്…

Read More

പുൽവാമയിൽ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിൽ 4 സൈനികർക്ക് വീരമൃത്യു.

ശ്രീനഗര്‍: മൂന്ന് ദിവസം മുമ്പ് ഭീകരാക്രമണം നടന്ന പുല്‍വാമയില്‍ ഭീകരരുമായി സൈന്യത്തിന്‍റെ ഏറ്റുമുട്ടല്‍ തുടരുന്നു. മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളയുകയായിരുന്നു. സൈനിക വ്യൂഹം ആക്രമിച്ച ചാവേര്‍ ആദിൽ ധറിന്റെ കൂട്ടാളികളാണ് ഒളിച്ചിരിക്കുന്ന ഭീകരരെന്നാണ് കരുതുന്നത്. ഇവര്‍  ജയ്ഷെ മുഹമ്മദ് സംഘടനയിൽപ്പെട്ടവരാണെന്നും സൂചനയുണ്ട്. ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു. സിആര്‍പിഎഫ് വാഹനത്തിന് നേരെ ആക്രമണമുണ്ടായ സ്ഥലത്തിന് രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യവും പൊലീസും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചത്. സൈന്യം പ്രദേശം വളഞ്ഞുവെന്ന് മനസ്സിലാക്കിയതോടെ ഭീകരര്‍ സൈന്യത്തിന്…

Read More

സംസ്ഥാനത്ത് ഭീകരാക്രമണത്തെ അനുകൂലിച്ച് ആഘോഷം; 4 പേർ അറസ്റ്റിൽ

ബെംഗളൂരു: ഭീകരാക്രമണത്തിന്റെ പേരിൽ കോളജിൽ ആഘോഷം നടത്തിയ, കശ്മീർ സ്വദേശികളായ മൂന്നു എൻജിനീയറിങ് വിദ്യാർഥികൾ ബെംഗളൂരു ഗ്രാമ ജില്ലയിൽ അറസ്റ്റിലായി. പുൽവാമ ഭീകരാക്രമണത്തെ അനുകൂലിച്ച് രംഗത്തെത്തിയ അധ്യാപികയും അറസ്റ്റിൽ. പാക്കിസ്ഥാനു ജയ് വിളിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട ബെളഗാവി ശിവപുരയിലെ സ്വകാര്യ സ്കൂൾ അധ്യാപികയാണ് അറസ്റ്റിലായത്. ഭീകരാക്രമണത്തെ അനുകൂലമായി പ്രതികരിച്ചതിന് ആബിദ് മാലിക് എന്ന യുവാവിനെതിരെ എച്ച്എഎൽ പൊലീസ് കേസെടുത്തു.

Read More

ഭീകരാക്രമണത്തിൽ അനുശോചിച്ച് ബിഎംഎഫ്.

ബെംഗളൂരു : രാജ്യം നടുങ്ങിയ പുൽവാമാ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാന്മാരോടുള്ള ആദരസൂചകമായി ബാംഗ്ലൂർ മലയാളി ഫ്രണ്ട്‌സ് ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ ശനിയാഴ്ച രാത്രി ബെംഗളൂരു ടൌൺ ഹാളിൽ മെഴുകുതിരി കത്തിച്ചു അവരോടുള്ള ശ്രദ്ധാഞ്‌ജലി അർപ്പിച്ചു. ട്രസ്റ്റ് സെക്രെട്ടറി ഉണ്ണിക്കൃഷ്ണൻ ,ട്രഷറർ ബിജുമോൻ, പ്രജിത് കുമാർ,റാം,മുനീർ, സൈഫുദീൻ, ജംഷീർ,രതീഷ് രാജ്, പ്രേം,ഗിരീഷ്, ടിജോ എന്നിവർ നേതൃത്വം നൽകി.

Read More
Click Here to Follow Us