ലോകപ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഹംപിയിലെ കരിങ്കല്‍ തൂണുകള്‍ മറിച്ചിട്ട സംഭവത്തില്‍ നാല് യുവാക്കള്‍ക്ക് ജാമ്യം.

ബെംഗളൂരു : ലോക പ്രശസ്തവും വളരെ പൌരാണികവുമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഉത്തര കര്‍ണാടകത്തിലെ ഹംപി,ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന സാംസ്‌കാരിക ബിംബങ്ങള്‍ ഒരു പരിധിവരെ നശിച്ചു പോയി എങ്കിലും അവശേഷിക്കുന്നവ അവിടെ ഉണ്ട്,നിരവധി ക്ഷേത്രങ്ങളാലും കൊട്ടാരങ്ങളാലും നിറഞ്ഞ ഒരു ഗ്രാമം തന്നെയാണ് ഇപ്പോള്‍ ഹംപി.

ഹംപിയിലെ കരിങ്കല്‍ തൂണുകള്‍ മറിച്ചിടുന്ന നാല് യുവാക്കളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരുന്നു,ഒരു വര്ഷം മുന്‍പ് ഹംപി സന്ദര്‍ശിക്കുമ്പോള്‍ ആണ് ഈ യുവാക്കള്‍ തൂണുകള്‍ നശിപ്പിച്ചത്.ഈ വിഷയവുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസ് നാല് പേര്‍ക്ക് എതിരെ കേസ് എടുക്കുകയും അറെസ്റ്റ്‌ ചെയ്യുകയും ചെയ്തിരുന്നു.

  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്

എഴുപതിനായിരം രൂപ പിഴ ചുമത്തിയത്തിനു ശേഷം നാലുപേരെയും ഹോസ്പെട്ട് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്‌ കോടതി ഇപ്പോള്‍ ജാമ്യത്തില്‍ വിട്ടു.മധ്യപ്രദേശ് സ്വദേശി ആയുഷ് സാഹു (21),ബീഹാര്‍ സ്വദേശി രാജ് ബാബു (21),രാജേഷ്‌ ചൌധരി (24),ആര്‍.എ.രാജ് (20) എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
[masterslider id="10"]

Related posts