സെക്സിനിടെ ഹൃദയാഘാതം സംഭവിച്ചാൽ മരണനിരക്ക് കൂടാൻ സാധ്യതയെന്ന് പഠനറിപ്പോർട്ട്.
സാധാരണഗതിയിൽ ഹൃദയാഘാതം സംഭവിക്കുന്നവരെ അപേക്ഷിച്ച് ലൈംഗീക ബന്ധത്തിനിടെ ഹൃദയാഘാതം സംഭവിക്കുന്ന പുരുഷന്മാരുടെ മരണനിരക്ക് നാലിരട്ടിയാണെന്ന് പഠനങ്ങൾ പറയുന്നു.
സെക്സിനിടെ ഹൃദയാഘാതം സംഭവിക്കുമ്പോൾ സഹായം തേടിയുള്ള സ്ത്രീകളുടെ വൈഷമ്യമാണ് മരണനിരക്ക് കൂട്ടാൻ കാരണമാകുന്നതെന്ന് പാരിസിലെ പ്രമുഖ സർവകലാശാലയിൽ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു.
അര്‍ഡാലന്‍ ഷാരിഫ്‌സാഡെഗാന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.
ഈ പഠനത്തിന്റെ വിശദാംശങ്ങൾ ബാഴ്‌സലോണയിൽ നടന്ന യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാർഡിയോളജി സമ്മേളനത്തിൽ അവതരിപ്പിച്ചു.
അതേസമയം സെക്സിനിടെ ഹൃദയാഘാതം സംഭവിക്കുന്നവർക്ക് വളരെ പെട്ടന്ന് സിപിആർ നൽകാനായാൽ ഭൂരിഭാഗം പേരുടെയും ജീവൻ രക്ഷിക്കാനാകും.
ഹൃദയാഘാതം സംഭവിക്കുമ്പോൾ രക്തം പമ്പ് ചെയ്യുന്ന ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചുപോകുന്നത് കൊണ്ടാണ് മരണം സംഭവിക്കുന്നത്.
എന്നാൽ സിപിആർ നൽകുന്നത് വഴി രോഗിയുടെ ജീവൻ നിലനിർത്താൻ സഹായകരമാകും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.