ബെംഗളൂരുവിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബെംഗളൂരു : ബംഗളൂരുവിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. വൈകുന്നേരമോ രാത്രിയോ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

ചിലയിടങ്ങളിൽ രാവിലെ മൂടൽമഞ്ഞുള്ള കാലാവസ്ഥയുണ്ടാകും. കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

കൂടാതെ അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ ഉൾപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും , ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (കർണാടക കാലാവസ്ഥാ പ്രവചനം) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തീരത്തിന്റെ ചില ഭാഗങ്ങളിലും തെക്കൻ ഉൾപ്രദേശങ്ങളിൽ ചിലയിടത്തും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും വടക്കൻ ഉൾപ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥ തുടരും.

അടുത്ത രണ്ട് ദിവസം തീരദേശ ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലും മിതമായ മഴയ്ക്കും സാധ്യതയുണ്ട്.

ചിക്കമംഗളൂരു, ഹാസൻ, കുടക്, ഷിമോഗ എന്നിവിടങ്ങളിലെ മലയോരങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കും. തെക്കൻ ഇന്റീരിയർ ബെംഗളൂരു നഗരം, ബെംഗളൂരു ഗ്രാമപ്രദേശങ്ങൾ, ചാമരാജനഗർ, കോലാർ, മൈസൂർ എന്നിവിടങ്ങളിൽ മഴ പ്രതീക്ഷിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
[masterslider id="10"]

Related posts