ബെംഗളൂരു : കുറച്ചു മാസങ്ങള്‍ക്ക് ശേഷം നഗരത്തെ പുല്‍കാന്‍ മഴയെത്തി,നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഉച്ചക്ക് ശേഷം മഴപെയ്തു ,നഗരത്തില്‍ തണുപ്പ് വര്‍ദ്ധിക്കുമ്പോഴും മഴ മാറിനില്‍ക്കുകയായിരുന്നു. മജെസ്റ്റിക്,മാര്‍ക്കറ്റ്,ജയനഗര്‍,ഇന്ദിര നഗര്‍,അള്‍സൂര്‍,മടിവാള,യെലഹങ്ക,ജാലഹള്ളി എന്നിവിടങ്ങളിലും വന്‍ തോതില്‍ മഴ പെയ്തു,ഹോസുര്‍ റോഡില്‍ അവസാനത്തിലേക്ക് മഴ കുറവായിരുന്നു. നിനച്ചിരിക്കാതെ വന്ന മഴ നഗരത്തിലെ യാത്രക്കാരെ വളരെയധികം വലച്ചു,കുപ്രസിദ്ധിയാര്‍ജ്ജിച്ച ട്രാഫിക് ജാമുകള്‍ ഉണ്ടാകാറുള്ള സ്ഥലങ്ങളായ ബൊമ്മനഹള്ളി,സില്‍ക്ക് ബോര്‍ഡ്,ടിന്‍ ഫാക്ടറി ,ഹെബ്ബാല്‍ മേല്‍ പാലത്തിന്റെ താഴെ എല്ലാം മഴയെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് കൂടുതലായി. നഗരത്തിലെ ചിലയിടങ്ങളില്‍ വൈദ്യുതി തടസപ്പെട്ടു. നഗരത്തില്‍ മാത്രമല്ല തമിഴ്നാടിന്റെ…
Read MoreDay: 9 February 2019
ബെംഗളൂരുമലയാളികളെ ഉപദ്രവിച്ച് മതിയായില്ലേ? ബാനസവാടിയിലേക്ക് മാറ്റിയ കണ്ണൂര്‍ എക്സ്പ്രസ്സ് ഇപ്പോള്‍ ദിവസവും ഓടുന്നത് മണിക്കൂറുകള്‍ വൈകി.
ബെംഗളൂരു : നഗരത്തിലെ മലയാളികള്‍ക്ക് കൊടുക്കുന്ന പണി ഒട്ടും കുറക്കാന്‍ റെയില്‍വേ തീരുമാനിച്ചിട്ടില്ല എന്ന് വേണം അനുമാനിക്കാന്‍ ,മലയാളികള്‍ എല്ലാം ഒന്നിച്ച് ഇതിനെ നേരിടുന്നത് വരെ ഇത് തുടരും എന്നും കരുതണം.കേരളത്തിലേക്ക് പോകുന്ന രണ്ടു തീവണ്ടികള്‍ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു പ്രാഥമിക സൌകര്യങ്ങള്‍ പോലും ഇല്ലാത്ത ബാനസവാടിയിലേക്ക് മാറ്റിയതിന് പിന്നാലെ ഏകദേശം 20 വര്‍ഷത്തോളം യെശ്വന്ത് പൂരില്‍ നിന്നും പുറപ്പെട്ടിരുന്ന കണ്ണൂർ എക്സ്പ്രസ് (16527–28) ബാനസവാടിയിലേക്ക് മാറ്റി. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ വളരെ പെട്ടെന്ന് ആണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്,ആദ്യദിവസം യെശ്വന്ത് പൂരില്‍…
Read Moreധ്രുവിന്‍റെ ‘വര്‍മ്മ’ നിര്‍മ്മാതാക്കള്‍ ഉപേക്ഷിച്ചു!!
തമിഴ് സിനിമയിലെ സൂപ്പര്‍ താരം വിക്രമിന്‍റെ മകന്‍ ധ്രുവിന്‍റെ അരങ്ങേറ്റ ചിത്രമായ ‘വര്‍മ്മ’ നിര്‍മ്മാതാക്കള്‍ ഉപേക്ഷിച്ചു. ദേശീയ അവാര്‍ഡ് ജേതാവായ ബാല സംവിധാനം ചെയ്ത ‘വര്‍മ്മ’യുടെ പ്രിവ്യൂ ഇഷ്ടപ്പെടാതെ വന്നതോടെയാണ് ചിത്രം റീ ഷൂട്ട് ചെയ്യാൻ നിർമ്മാതാക്കൾ തീരുമാനിച്ചത്. ചിത്രത്തിന്‍റെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് നിര്‍മ്മാതാക്കളായ ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റ് ചിത്രം ഉപേക്ഷിച്ചത്. നായകനെ നിലനിര്‍ത്തി സംവിധായകനെയും ചില അണിയറ പ്രവര്‍ത്തകരെയും, അഭിനേതാക്കളെയും മാറ്റി പൂര്‍ണ്ണമായി റീഷൂട്ട് ചെയ്യാനാണ് തീരുമാനമെന്ന് നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിള്‍ പറയുന്നു. തെലുങ്കില്‍ വന്‍ വിജയം നേടി…
Read Moreചാണകം മോഷ്ടിച്ചതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ അറസ്റ്റില്‍!!
ചിക്കമംഗ്ലൂര്‍: അതെ, 1.25 ലക്ഷം വരുന്ന ചാണക മോഷണമാണ് ഇപ്പോൾ ദേശീയതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ചിക്കമംഗ്ലൂര്‍ ജില്ലയിലെ ബിറൂര്‍ ടൗണിലാണ് സംഭവം. 1.25 ലക്ഷം വരുന്ന നാല്‍പ്പത്ത് ട്രാക്ടര്‍ ഫുള്‍ലോഡ് ചാണകമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നാണ് ജില്ലാ പോലീസ് മേധാവിക്ക് മൃഗ പരിപാലന വകുപ്പ് നല്‍കിയ പരാതിയില്‍ പറയുന്നത്. വിശദമായ അന്വേഷണത്തിന് ശേഷം പൊലീസ് ചണക ലോഡ് ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കണ്ടെത്തി. മോഷണവുമായി ബന്ധപ്പെട്ട് സംശയത്തിന്‍റെ പേരില്‍ ഒരു മൃഗപരിപാലന വകുപ്പ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മോഷ്ടിച്ച ചാണകം കണ്ടെത്തിയ പറമ്പിന്റെ ഉടമയ്‌ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കൃഷിമേഖലയില്‍ വളമായി ഉപയോഗിക്കുന്നതിനാല്‍, ചാണകത്തിന് ആവശ്യക്കാര്‍ ഏറെയാണ്.
Read Moreബഡ്ജറ്റിൽ ഇത്തവണ ബെംഗളൂരുവിന്റെ അടിസ്ഥാന വികസനത്തിന് കൂടുതൽ ഫണ്ട് വകയിരുത്തി.
ബെംഗളൂരു: ബഡ്ജറ്റിൽ ഇത്തവണ ബെംഗളൂരുവിന്റെ അടിസ്ഥാന വികസനത്തിന് കൂടുതൽ ഫണ്ട് വകയിരുത്തി. കാർഷികമേഖലയ്ക്കും വികസനത്തിനും ഊന്നൽ നൽകികൊണ്ടുള്ള കോൺഗ്രസ്-ജനതാദൾ എസ് സഖ്യ സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അവതരിപ്പിച്ചു. അതേസമയം ബി.ജെ.പി. സഭ ബഹിഷ്‌ക്കരിച്ചു. ഇതിനിടയിലാണ് ബജറ്റ് അതരിപ്പിച്ചത്. സാമൂഹികക്ഷേമം, വിദ്യാഭ്യാസം, ബെംഗളൂരുവിന്റെ അടിസ്ഥാനവികസനം എന്നിവയ്ക്ക് കൂടുതൽ ഫണ്ട് വകയിരുത്തി. 2.3 ലക്ഷം കോടിയുടെ ബജറ്റിൽ ഭൂരിഭാഗവും ഈ മേഖലയ്ക്കാണ്. കാർഷിക വായ്പ എഴുതിത്തള്ളുന്നതിനായി 5450 കോടി രൂപ ചെലവഴിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൂടെ 2.38 ലക്ഷം കർഷകർക്ക് ആനുകൂല്യം ലഭിച്ചു. കാർഷികവായ്പ എഴുതിത്തള്ളുന്നതിന് 46000 കോടി രൂപ വകയിരുത്തുമെന്ന്…
Read Moreസംസ്ഥാനത്തെ പരമ്പരാഗത മുന്തിരികൃഷി അന്യം നിന്ന് പോകുന്നുവോ..? കൂനിന്മേൽ കുരുവായ് അതിശൈത്യവും; കർഷകർ മുന്തിരി കൃഷി ഉപേക്ഷിക്കുന്നു!!
ബെംഗളൂരു: അതിശൈത്യം ദുരിധത്തിലാക്കിയത് സംസ്ഥാനത്തെ മുന്തിരി കർഷകരെ. ഈ വർഷത്തെ ശൈത്യ കാലത്തിന് ദൈർഘ്യം ഏറിയതോടെ ഏറ്റവും കൂടുതൽ മുന്തിരി വിളവെടുപ്പ് നടക്കുന്ന വിജയപുര, ബാദൽ കോട്ട് എന്നിവിടങ്ങളിലെ വിളവെടുപ്പ് ജനവരിക്ക് പകരം ഫെബ്രുവരി പകുതിയോടെ മാത്രമേ ആരംഭിയ്ക്കുകയുള്ളൂ. ജനവരി മാസങ്ങളിൽ വിളവെടുപ്പ് നടക്കാറുള്ള സംസ്ഥാനത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. ശൈത്യ കാലത്തിന് ദൈർഘ്യം ഏറിയതോടെ ഫെബ്രുവരി പകുതിയോട് കൂടി മാത്രം വിളവെടുപ്പ് നടത്താൻ കഴിയുന്ന സാഹചര്യമാണുള്ളത്. ജലക്ഷാമത്തിന് ഏറെ ബുദ്ധമുട്ട് നേരിടുന്ന സംസ്ഥാനത്ത് പലരും പരമ്പരാഗതമായി ചെയ്ത് വന്നിരുന്ന മുന്തിരി കൃഷിയെ കൈയ്യൊഴിഞ്ഞമട്ടാണ്. വരൾച്ച അതി രൂക്ഷമായതോടെ കാലാകാലങ്ങളായി മുന്തിരി…
Read Moreബാബുസപ്പാളയ മുത്തപ്പൻ സേവാ സമിതിയുടെ തിരുവപ്പന മഹോൽസവം ഇന്നും നാളെയും.
ബെംഗളൂരു: ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റിന്റെ പത്താം വർഷ തിരുവപ്പന മഹോത്സവം ഫെബ്രുവരി 9-10ശനി,ഞായർ ദിവസങ്ങളിൽ, കല്യാൺ നഗർ- ബാബുസപാളയ അഗ്റ റെയിൽവേഗേറ്റിന് സമീപം നടത്തപ്പെടുകയാണ്. ശനിയാഴ്ച കാലത്ത് 5 മണിക്ക് ഗണപതിഹോമം,10ന് കൊടിയേറ്റം,12ന് ദൈവത്തെ മലയിറക്കൽ,വൈകുന്നേരം 5ന് ബാബുസപാളയ ശ്രീവിനായക ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ഭക്തിനിർഭരമായ ഘോഷയാത്ര ,6ന് ശ്രീമുത്തപ്പൻ വെള്ളാട്ടം,6;30 പ്രസാദവിതരണം,7മണിമുതൽ നൃത്യനൃത്തങ്ങൾ,9ന് അന്നദാനം ,10ന് തിരുമുടിയഴിക്കൽ. ഞായറാഴ്ച 9;30 മുതൽ ശൈവ-വൈഷ്ണവ സംഗമം ശ്രീമുത്തപ്പൻ തിരുവപ്പന തിറ, താലപ്പൊലി പ്രദക്ഷിണം, സരസ്വതി സ്വാമികളുടെ പ്രഭാഷണം. അന്നദാനം, പ്രശസ്ത സിനിമാ പിന്നണി ഗായകൻ…
Read More