പാകിസ്ഥാന് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ വിട്ടയക്കാന്‍ പാകിസ്ഥാന് തീരുമാനിച്ചു. പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനാണ് ഇക്കാര്യം അറിയിച്ചത്. അഭിനന്ദനെ നാളെ ഇന്ത്യയ്ക്ക് കൈമാറുമെന്നം ഇമ്രാന് ഖാന് വ്യക്തമാക്കി. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അഭിനന്ദനെ തിരിച്ചയക്കുകയാണെന്ന് ഇമ്രാന് ഖാന് പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ അറിയിച്ചു. Pakistan Prime Minister Imran Khan: As a peace gesture we are releasing Wing Commander Abhinandan tomorrow. pic.twitter.com/J0Attb6KDC — ANI (@ANI) February 28,…
Read MoreMonth: February 2019
പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദിവ്യ സ്പന്ദന.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹെഡ് ദിവ്യ സ്പന്ദന. ‘നിങ്ങള്‍ പല്ല് തേച്ചോ, ഉറങ്ങിയോ, ഭക്ഷണം കഴിച്ചോ എന്നൊന്നും അറിയാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ലെന്നും അറിയേണ്ടത് വിംഗ് കമാന്ററെ എപ്പോള്‍ സുരക്ഷിതനായി നാട്ടില്‍ തിരിച്ചെത്തിക്കുമെന്നാണ്’എന്നായിരുന്നു ദിവ്യ ട്വിറ്ററില്‍ കുറിച്ചത്. സ്വന്തം ഫിറ്റ്നെസിനെ കുറിച്ച് പറയാന്‍ ട്വിറ്ററില്‍ ഓടിയെത്തുന്ന മോദി ഇന്നലെ കാണാതായ സൈനികനെ കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. തിരിച്ചടിച്ച സൈന്യത്തെ അഭിനന്ദിക്കാന്‍ മാത്രമാണ് മോദി തയ്യാറായത്. എന്നാല്‍ ആക്രമണത്തില്‍ രാജ്യത്തിന് വേണ്ടി ജീവന് നഷ്ടമായവരെ കുറിച്ച് എന്തെങ്കിലും…
Read Moreഇനി 13 വയസ്സുകാര്‍ക്ക് ടിക് ടോക്കില്‍ വീഡിയോ അപ്ലോഡ് ചെയ്യാനാവില്ല
ടിക് ടോക്കില്‍ 13 വയസില്‍ താഴെയുള്ള കുട്ടികളെ വീഡിയോ അപ് ലോഡ് ചെയ്യുന്നതിനും അഭിപ്രായം പറയുന്നതിനും പ്രൊഫൈല്‍ ഉണ്ടാക്കുന്നതിനും സന്ദേശങ്ങള്‍ അയക്കുന്നതിനും ഇനി ടിക് ടോക് അനുവദിക്കില്ല. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള നിയമം ടിക് ടോക്ക് പാലിക്കണമെന്ന ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം. ബുധനാഴ്ചമുതല്‍ കുട്ടികള്‍ക്കുള്ള നിയന്ത്രണം പ്രാബല്യത്തില്‍ വരും. ഇതോടെ ഇതുവരെ ടിക്ക് ടോക്കില്‍ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ള 13 വയസില്‍ താഴെയുള്ള കുട്ടികളുടെ വീഡിയോകള്‍ നീക്കം ചെയ്യപ്പെടും. ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്റ്റ് (COPPA) നിയമം ലംഘിച്ചതിന്റെ…
Read Moreപുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യയോട് അനുജനെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ച് ബന്ധുക്കള്‍;ജവാന്റെ മരണത്തോടെ ഭാര്യക്ക് ലഭിച്ച സമ്പത്ത് പുറത്ത് പോകാതിരിക്കാന്‍ ഭര്‍തൃ വീട്ടുകാരുടെ തന്ത്രം;സഹായം തേടി പോലീസിനെ സമീപിച്ച് ജവാന്റെ ഭാര്യ!
ബെംഗളൂരു : പണത്തോട് മനുഷ്യന് ഇത്രയും ആര്‍ത്തി ഉണ്ടാകുമോ ? ഈ വാര്‍ത്ത വായിച്ചാല്‍ നിങ്ങള്‍ സ്വയം ചോദിച്ചു പോകും എന്നത് സത്യം.ഈ മാസം പതിനാലാം തീയതിയാണ് കശ്മീരിലെ പുല്‍വാമയില്‍ 40 ല്‍ അധികം സി ആര് പി എഫ് ജവാന്മാര് തീവ്രവാദികളുടെ ആക്രമണത്തില്‍ ധീരമരണം വരിച്ചത്. അതില്‍ കര്‍ണാടകയിലെ മാണ്ട്യ ജില്ലയിലെ എച് ഗുരു എന്നാ ജവാനും ഉള്‍പ്പെടുന്നു. ജവാന്റെ വിധവ കലാവതി (25) യുടെ അക്കൗണ്ട് നമ്പര്‍ സമൂഹ മാധ്യമങ്ങള്‍ അടക്കം പ്രചരിക്കുകയും അവരെ സഹായിക്കാന്‍ നിരവധി ആളുകള്‍ മുന്നോട്ട് വരികയും…
Read More96ന്റെ കന്നഡ പതിപ്പിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു!
ബെംഗളൂരു: തമിഴില്‍ വന്‍ വിജയമായി മാറിയ സേതുപതി-തൃഷ ചിത്രം 96ന്റെ കന്നഡ പതിപ്പിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. ’99’ എന്ന ടൈറ്റിലില്‍ തയാറാക്കുന ചിത്രത്തില്‍ ഭാവനയാണ് ജാനുവായെത്തുന്നത്. ’99’ലെ നായകന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു ഭാവനയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നത്. തൃഷ മഞ്ഞ കുര്‍ത്തയും ജീന്‍സും അണിഞ്ഞാണ് എത്തിയതെങ്കില്‍ ഭാവനയുടെ വേഷം കറുത്ത കുര്‍ത്തയും ജീന്‍സുമാണ്. കന്നഡയിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേശാണ് ചിത്രത്തില്‍ നായകന്. റോമിയോ എന്ന ചിത്രത്തിനു ശേഷം ഗണേഷിനൊപ്പം ഭാവന വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഇന്‍സ്പെക്ടര്‍ വിക്രം, മഞ്ചിന ഹാനി തുടങ്ങിയ ചിത്രങ്ങളിലൂടെ വിവാഹ…
Read Moreമദ്യലഹരിയില്‍ യുവതി പോലീസുകാരെ ആക്രമിച്ചു;ചീത്ത വിളിച്ചു,ചെരിപ്പുകൊണ്ടടിച്ചു തിരിച്ചൊന്നും ചെയ്യാന്‍ കഴിയാതെ പുരുഷ പോലീസുകാരന്;അവസാനം ഉറങ്ങിക്കിടന്നിരുന്ന വനിതാ പോലീസുകാരിയെ വിളിച്ചുണര്‍ത്തി യുവതിയെ അറസ്റ്റ് ചെയ്തു;കോടതി ജുഡിഷ്യല്‍ കസ്റ്റ്ഡിയില്‍ റിമാണ്ട് ചെയ്തു.
മദ്യപിച്ച് ഉന്മത്തയായ ഒരു യുവതി നഗരത്തിലെ പോലീസുകാര്‍ക്ക് നല്കിയ ശിക്ഷ ഒട്ടും കുറവായിരുന്നില്ല,സംഭവം നടന്നത് ഈ കഴിഞ്ഞ 23 ന് ആണ്.കോറമംഗലയില്‍ ഒരു വീട്ടില്‍ പാര്‍ട്ടി നടക്കുന്നുണ്ട് ,അവിടെ നിന്ന് ഉയരുന്ന ശബ്ദം സമീപ വീടുകളില്‍ ഉള്ളവര്‍ക്ക് ബുദ്ധിമുട്ട് ആകുന്നുണ്ട് എന്നാ പരാതിയില്‍ ആണ് ഹൊയ്സാല പോലീസുകാര്‍ ആ വീട്ടില്‍ എത്തുന്നത്.അവിടെ ഒരു ജന്മദിന ആഘോഷം നടക്കുകയായിരുന്നത്രേ.വിഷയങ്ങള്‍ ചോദ്യം ചെയ്ത പോലീസുകാര്‍ക്ക് എതിരെ അവിടെ ഉണ്ടായിരുന്ന രണ്ടു യുവതി (25വയസ്സ് ) കളില്‍ ഒരാള്‍ തട്ടിക്കയറി,ഏറ്റവും മോശമായ ഭാഷകളില്‍ ചീത്തവിളിച്ചു.കൂടെ ഉണ്ടായിരുന്ന യുവതി തടുക്കാന്‍…
Read Moreരാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരശീല വീഴും;മേള അനുഭവങ്ങളിലൂടെ ശ്രീ വിഷ്ണുമംഗലം കുമാര്‍.
‘ലോകം ബെംഗളൂരുവിൽ’ എന്നാണ് ബെംഗളൂരു ഇന്റർനാഷനൽ ചലച്ചിത്ര മേളയുടെ പരസ്യവാചകം .അക്ഷരാർത്ഥത്തിൽ അത് ശരിയാണ് .ഒരാഴ്ചക്കാലം ലോകം ബെംഗളൂരുവിലാണ് .കണ്ടമ്പററി വേൾഡ് സിനിമാവിഭാഗത്തിൽ മാത്രം നൂറുചിത്രങ്ങൾ .ഇതരവിഭാഗങ്ങളിലായി നൂറ്റമ്പതോളം ചിത്രങ്ങൾ വേറെയും .ഓറിയോൺ മാളിന്റെ മൂന്നാം നിലയിലുള്ള കൂറ്റൻ മൾട്ടിപ്ളെക്സിലെ പതിനൊന്നു സ്ക്രീനുകളിലായി ദിവസേന നാല്പതിലേറെ സിനിമകളുടെ പ്രദർശനം .ഓരോ സ്ക്രീനിലും രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുമണിവരെ ആറു ഷോകൾ .സിനിമാവിദ്യാർത്ഥികൾ ഉൾപ്പെടെ ആറായിരത്തിൽപരം ഡെലിഗേറ്റുകൾ .കൂടാതെ മാധ്യമക്കാർ ,വിദേശികളും സ്വദേശികളുമായ അതിഥികൾ ,ഡെയ്ലി പാസ്സുകാർ വേറെയും .സംഘാടകസമിതി അംഗങ്ങളും വളണ്ടീയർമാരും മുന്നൂറോളം വരും…
Read Moreപാർട്ടിയേതായാലും മാണ്ഡ്യയിൽ നിന്ന് തന്നെ മൽസരിക്കുമെന്ന് തീർത്തു പറഞ്ഞ് സുമലത ;താൽപ്പര്യം കോൺഗ്രസിനോട്; തന്റെ മകനും സിനിമ നടനുമായ നിഖിൽ ഗൗഡക്ക് വേണ്ടി മാറ്റി വച്ച സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറാകാതെ കുമാരസ്വാമി;ഒന്നും മിണ്ടാതെ കോൺഗ്രസ്;താരപ്പോരാട്ടതിന് വേദിയാകാന്‍ മാണ്ഡ്യ?
ബെംഗളൂരു : “മാണ്ഡ്യത ഗണ്ടു” എന്നാണ് ഈയിടെ അന്തരിച്ച റിബൽ സ്റ്റാർ അംബരീഷ് അറിയപ്പെട്ടിരുന്നത്.മാണ്ഡ്യയുടെ പുരുഷൻ എന്നർത്ഥം. ഈ ലോക്സഭാ മണ്ഡലത്തിൽ നിന്ന് മൽസരിച്ച് ജയിക്കുകയും കേന്ദ്രമന്ത്രിയാകുകയും ചെയ്ത ചരിത്രമാണ് അംബരീഷിനുള്ളത്. തൂവാനത്തുമ്പികളിലൂടെ മലയാളത്തിലെ “ക്ലാര “യായി വന്ന അഭിനേത്രി സുമലതയാണ് അംബരീഷിന്റെ പത്നി.മാണ്ഡ്യയിലെ ജനങ്ങളുടെ നിർബന്ധം കാരണം ഏത് പാർട്ടിക്ക് വേണ്ടിയായാലും താൻ ഇവിടെ നിന്ന് മൽസരിക്കും എന്നാണ് അവർ വ്യക്തമാക്കിയിരിക്കുന്നത്. അംബരീഷ് കോൺഗ്രസുകാരനായിരുന്നു അതുകൊണ്ട് കോൺഗ്രസ് ടിക്കറ്റിൽ മൽസരിക്കാനാണ് താൽപര്യം അവർ വ്യക്തമാക്കുന്നു. അതേ സമയം മുഖ്യമന്ത്രി കുമാരസ്വാമിയുടെയും ഭാര്യയും എം…
Read Moreബന്ദിപ്പുരിൽ ഒരാഴ്ചയായി നാശംവിതച്ച കാട്ടുതീക്ക് പിന്നിൽ സാമൂഹ്യവിരുദ്ധർ!!!
മൈസൂരു: ബന്ദിപ്പുർ കടുവസംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞ ഒരാഴ്ചയായി നാശംവിതച്ച കാട്ടുതീക്ക് പിന്നിൽ സാമൂഹ്യവിരുദ്ധർ ഇട്ട തീയെന്ന് വനംവകുപ്പ്. ഉണങ്ങിയ ആനപ്പിണ്ടത്തിനൊപ്പം തീ എളുപ്പത്തിൽ കത്താൻ സഹായകമാകുന്ന സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ച് സാമൂഹ്യവിരുദ്ധർ പുല്ലിന് തീയിടുകയായിരുന്നുവെന്ന് കർണാടക വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ശ്രീധർ പുന്നാട്ടി പറഞ്ഞു. സാമ്പ്രാണി, പച്ചക്കർപ്പൂരം, കുന്തിരിക്കം തുടങ്ങിയവ ഉപയോഗിച്ച് ഉണങ്ങിയ ആനപ്പിണ്ടത്തിന് തീയിടുകയായിരുന്നുവെന്നാണ് നിഗമനം. കാട്ടുതീ മനുഷ്യകൃതമാണെന്ന് ആരോപിച്ച് പരിസ്ഥിതിപ്രവർത്തകരും രംഗത്തെത്തിയിരുന്നു. അതിനിടെ, തീപ്പിടിത്തമുണ്ടായ പ്രദേശങ്ങളിൽ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വ്യോമപരിശോധന നടത്തി. ബന്ദിപ്പുർ വനമേഖലയിലെ നാലു റേഞ്ചുകളിലെ ഇരുപത്തഞ്ചോളം സ്ഥലങ്ങളിലാണ് കാട്ടുതീ പടർന്നത്.…
Read Moreബി.എം.എഫും ബെംഗളൂരു ട്രാഫിക് പോലീസും സഹകരിച്ച് നടത്തുന്ന വാഹനഗതാഗത ബോധവൽക്കരണ പരിപാടി മാർച്ച് 3 ഞായറാഴ്ച്ച ടൗൺ ഹാളിൽ.
ബെംഗളൂരു : ഈ നഗരത്തിൽ ജീവിച്ചവർക്ക് നഗരത്തിന്റെ പേര് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിവരുന്ന ബിംബങ്ങളിൽ ഒന്നാണ് ലോകപ്രശസ്തമായ ഇവിടത്തെ ഗതാഗത കുരുക്ക്. നാം ഓരോരുത്തർക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് റോഡ്. ഒരു ദിവസത്തിൽ അധികസമയവും നമ്മൾ റോഡിൽ തന്നെയാവും ചിലവഴിക്കുന്നത്. ഓരോ ദിവസവും നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണവും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു. അതിന് ആനുപാതികമായി എന്ന രീതിയിൽ തന്നെ റോഡ് അപകടങ്ങളും ഇന്ന് അധികരിച്ചു കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾക്കിടയിലേക്ക് ഒരു ഗതാഗത ബോധവൽക്കരണ പരിപാടിയുമായി ഈ കൂട്ടായ്മ മുന്നോട്ടുവരികയാണ്. ഈ വരുന്ന മാർച്ച് മൂന്നാം തീയതി…
Read More