മദ്യപിച്ച് ഉന്മത്തയായ ഒരു യുവതി നഗരത്തിലെ പോലീസുകാര്‍ക്ക് നല്‍കിയ ശിക്ഷ ഒട്ടും കുറവായിരുന്നില്ല,സംഭവം നടന്നത് ഈ കഴിഞ്ഞ 23 ന് ആണ്.കോറമംഗലയില്‍ ഒരു വീട്ടില്‍ പാര്‍ട്ടി നടക്കുന്നുണ്ട് ,അവിടെ നിന്ന് ഉയരുന്ന ശബ്ദം സമീപ വീടുകളില്‍ ഉള്ളവര്‍ക്ക് ബുദ്ധിമുട്ട് ആകുന്നുണ്ട് എന്നാ പരാതിയില്‍ ആണ് ഹൊയ്സാല പോലീസുകാര്‍ ആ വീട്ടില്‍ എത്തുന്നത്.അവിടെ ഒരു ജന്മദിന ആഘോഷം നടക്കുകയായിരുന്നത്രേ.വിഷയങ്ങള്‍ ചോദ്യം ചെയ്ത പോലീസുകാര്‍ക്ക് എതിരെ അവിടെ ഉണ്ടായിരുന്ന രണ്ടു യുവതി (25വയസ്സ് ) കളില്‍ ഒരാള്‍ തട്ടിക്കയറി,ഏറ്റവും മോശമായ ഭാഷകളില്‍ ചീത്തവിളിച്ചു.കൂടെ ഉണ്ടായിരുന്ന യുവതി തടുക്കാന്‍ ശ്രമിച്ചു പക്ഷെ ശ്രമം വിഫലമായി.
ചീത്ത വിളിച്ച യുവതിയുടെ കാമുക (27 ) നും പോലീസുകാരോട് തട്ടിക്കയറി,യുവതി തന്റെ ചെരിപ്പെടുത്തു ഒരു പോലീസുകാരനെ ക്രൂരമായി ഭേദ്യം ചെയ്തു,തിരിച്ചൊന്നും ചെയ്യാന്‍ കഴിയാതെ പുരുഷ പോലീസുകാരന്‍ നിന്നു.യുവതി മദ്യലഹരിയില്‍ ആയിരുന്നു.പിന്നീട് ഗസ്റ്റ് ഹൌസില്‍ ഉറങ്ങി ക്കിടക്കുകയയിരുന്ന ഒരു വനിതാ പോലീസുകാരിയെ വിളിച്ചുണര്‍ത്തിയതിന് ശേഷം ,യുവതിയെ ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുക്കുകയും വിവേക് നഗര്‍ പോലീസ് കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തു. Section 353 (Assault or criminal force to deter public servant from discharge of his duty), 506 (Criminal intimidation) and 504(Intentional insult). തുടങ്ങിയ വകുപ്പുകള്‍ ചുമത്തി.കോടതി യുവതിയെയും കാമുകനെയും റിമാണ്ട് ചെയ്തു ,കൂടെയുണ്ടായിരുന്ന മൂന്നുപേരെ വിട്ടയച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.