ഒരു കുടുംബത്തിലെ 10 പേര്‍ ഐ.എസില്‍ ചേര്‍ന്നു; നാല് പേര്‍ കൊല്ലപ്പെട്ടു

കണ്ണൂര്‍: കണ്ണൂരില്‍ ഒരു കുടുംബത്തിലെ 10 പേര്‍ ഐ.എസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. സഹോദരിമാരും ഭര്‍ത്താക്കന്‍മാരും അവരുടെ മക്കളും അടങ്ങുന്ന പത്തോളം പേരാണ് ഭീകര സംഘടനയില്‍ ചേര്‍ന്നത് ഇവരില്‍ നാല് പേര്‍ കൊല്ലപ്പെട്ടുതായാണ് പുതിയ റിപ്പോര്‍ട്ട്. കണ്ണൂര്‍ സിറ്റി പൊലീസ് പരിധിയിലെ ഒരു വീട്ടില്‍ നിന്നാണ് ഇവരെ കാണാതായിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ടി.വി ഷമീര്‍, അന്‍വര്‍, അവരുടെ ഭാര്യമാര്‍, മക്കള്‍ എന്നിവര്‍ അടങ്ങിയ 10 പേരാണ് ഐ.എസില്‍ ചേര്‍ന്നത്. ഇതില്‍ ടി.വി ഷമീര്‍, അന്‍വര്‍, ഷമീറിന്റെ മക്കളായ സഫ്വാന്‍, സല്‍മാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യമാരെക്കുറിച്ച്…

Read More

ബെംഗളൂരു നഗരവികസനത്തിന് സർക്കാർ 50,000 കോടി വകയിരുത്തും!!

ബെംഗളൂരു: നഗരവികസനത്തിന് സർക്കാർ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുന്നു. നഗരത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ ലക്ഷ്യമിട്ട് റോഡ് നവീകരണം, കുടിവെള്ളവിതരണ പദ്ധതികളുടെ കാര്യക്ഷമത വർധിപ്പിക്കൽ തുടങ്ങിയ പദ്ധതികളാണ് പരിഗണനയിലുള്ളത്. ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായിരിക്കും പ്രഥമപരിഗണന നൽകുക. 50,000 കോടി രൂപയെങ്കിലും ഇതിനായി കണ്ടെത്തേണ്ടിവരുമെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര പറഞ്ഞു. മെട്രോ കാര്യക്ഷമാണെങ്കിലും റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മറ്റു സംവിധാനങ്ങൾ കണ്ടെത്തേണ്ടിവരും. നഗരത്തിൽ മേൽപ്പാതകൾ നിർമിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും പാരിസ്ഥിതിക പ്രശ്നങ്ങളുള്ളതിനാൽ ഇവയിൽനിന്ന് പിന്മാറേണ്ട സ്ഥിതിയാണുള്ളത്. വാഹനങ്ങൾ പെരുകുന്നതിനനുസരിച്ച് മതിയായ റോഡ് സൗകര്യങ്ങളില്ലാത്തതാണ് നഗരത്തിന്റെ ഏറ്റവുംവലിയ പ്രതിസന്ധികളിലൊന്ന്. മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാകുന്നതോടെ പല അന്തരാഷ്ട്ര കമ്പനികളും…

Read More

“ഒരു മുസ്‍ലിം സ്ത്രീയ്ക്കു പിന്നാലെ ഒളിച്ചോടി എന്നതിനപ്പുറം ദിനേശിന്റെ സംഭാവന എന്താണ് ?” കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ് ഡെ;കേന്ദ്രമന്ത്രിയും കെപിസിസി പ്രസിഡന്റും തമ്മിലുള്ള വാഗ്വാദം തുടരുന്നു..

ബെംഗളൂരു : “ഹിന്ദു പെണ്‍കുട്ടികളെ തൊട്ടാല്‍ അവരുടെ കൈവെട്ടണം” എന്ന കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ് ഡെയുടെ പ്രസ്താവനയാണ് വിവാദത്തിന് തിരി കൊളുത്തിയത്,ഇതിന് മറുപടിയായി കെ പി സി സി പ്രസിഡന്റ്‌ ദിനേശ് ഗുണ്ടു റാവു ട്വിറ്റെറില്‍ പ്രതികരിക്കു  കയായിരുന്നു. “എം പി എന്നാ നിലക്കും മന്ത്രി എന്നാ നിലക്കും അനന്ത് കുമാര്‍ ഹെഗ് ഡെ ഇതുവരെ കര്‍ണാടകക്ക് എന്ത് സംഭാവനയാണ് നല്‍കിയിട്ടുള്ളത് ” എന്നാണ് ഗുണ്ടു റാവു ചോദിച്ചത്,അതിനു മറുപടിയായി നേഷിന്റെ സംഭാവന എന്താണെന്ന് ഹെഗ്ഡെ തിരിച്ചടിച്ചു. ഒരു മുസ്‍ലിം സ്ത്രീയ്ക്കു പിന്നാലെ ഒളിച്ചോടി…

Read More

കുമാരസ്വാമിക്കെതിരായ പരാമർശത്തിൽ ക്ഷമാപണം നടത്തി കോൺഗ്രസ് എംഎൽഎ

ബെംഗളൂരു: മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കെതിരായ പരാമർശത്തിൽ ക്ഷമാപണം നടത്തി കോൺഗ്രസ് എംഎൽഎ എസ്.ടി സോമശേഖർ. മുഖ്യമന്ത്രിയാകാൻ സിദ്ധരാമയ്യയ്ക്ക്  ഒരവസരം കൂടി നൽകേണ്ടതായിരുന്നുവെന്ന സോമശേഖറിന്റെ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ കുമാരസ്വാമി കഴിഞ്ഞ ദിവസം രാജിഭീഷണി മുഴക്കിയിരുന്നു. പ്രശ്നം തീർക്കാൻ കോൺഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ട് സോമശേഖറിന് കാരണം കാണിക്കൽ നോട്ടിസ് നൽകാൻ തീരുമാനിച്ചതിനു പിന്നാലെയാണു മാപ്പുപറച്ചിൽ. കുമാരസ്വാമി കുടുംബാധിപത്യം പിന്തുടരുന്നു എന്ന പരാമർശത്തിൽ മുഖ്യമന്ത്രിയെയോ ജനതാദൾ (എസ്) നേതാക്കളെയോ നോവിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ചില വാസ്തവങ്ങൾ മാത്രമാണു പറഞ്ഞതെന്നുമാണു വിശദീകരണം.

Read More

മണിരത്‌നത്തിന്റെ പുതിയ മള്‍ട്ടിസ്റ്റാര്‍ പടത്തിൽ ദുല്‍ഖറും വിക്രമും വിജയ് സേതുപതിയും ഒന്നിക്കുന്നു!

ചെക്ക ചിവന്ത വാനത്തിനു ശേഷം വീണ്ടുമൊരു മള്‍ട്ടിസ്റ്റാര്‍ ചിത്രം തന്നെയാകും മണിരത്നം സംവിധാനം ചെയ്യുകയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. വമ്പന്‍ താരനിരയാണ് അദ്ദേഹത്തിന്റെ പുതിയ സിനിമയില്‍ എത്തുന്നതെന്നും അറിയുന്നു. മണിരത്നം എന്ന സംവിധായകന്‍ കഴിഞ്ഞ വര്‍ഷം ഹിറ്റായ ചെക്ക ചിവന്ത വാനത്തിലൂടെ വമ്പന്‍ തിരിച്ചുവരവായിരുന്നു മണിരത്നം തമിഴില്‍ നടത്തിയിരുന്നത്. ഒടുവില്‍ റിലീസ് ചെയ്ത ചെക്ക ചിവന്ത വാനം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. മള്‍ട്ടിസ്റ്റാര്‍ ചിത്രമായിട്ട് എത്തിയ സിനിമയെ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. സംവിധായകന്‍ മണിരത്നത്തിന്റെ സിനിമകള്‍ക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കാറുളളത്. പുതിയ കാലത്തിനനുസരിച്ചുളള…

Read More

പരാതി പറയാനെത്തിയ അമ്മയ്ക്കും മകള്‍ക്കും പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം

ബെംഗളൂരു: പരാതിപറയാനെത്തിയ സ്ത്രീയെയും മകളെയും എഎസ്‌ഐയും മറ്റൊരു പൊലീസുകാരനും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ബെംഗളരൂവിലെ കുമാരസ്വാമി ലേഔട്ട് സ്റ്റേഷനിലാണ് സംഭവം. അന്വേഷണവിധേയമായി ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തു. കുടുംബവഴക്കുമായി ബന്ധപ്പെട്ടുള്ള പരാതി നല്‍കാനാണ് സരസ്വതിയും മകള്‍ രാകേശ്വരിയും കുമാരസ്വാമി ലേ ഔട്ട് പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ പരാതിയറിയിച്ചതോടെ എഎസ്‌ഐ രേണുകയ്യയും മറ്റൊരു സിവില്‍ പൊലീസ് ഓഫീസറും ചേര്‍ന്ന് ഇവരെ മര്‍ദ്ദിക്കുകയും സ്റ്റേഷന് പുറത്തേയ്ക്ക് കഴുത്തില്‍ പിടിച്ച് തള്ളുകയുമായിരുന്നു. ഇതിനുശേഷം സ്റ്റേഷനു പുറത്തെത്തിയ രേണുകയ്യ സരസ്വതിയെ വീണ്ടും കയ്യേറ്റം ചെയ്തു. പൊലീസ് സ്റ്റേഷനുള്ളിലുണ്ടായിരുന്നൊരാളാണ് സംഭവത്തിന്റെ ദശ്യങ്ങള്‍ പകര്‍ത്തിയത്. വീഡിയോ…

Read More

ആത്മഹത്യ ചെയ്ത യുവാവിന്റെ തലയുമായി തീവണ്ടി ഓടിയത് 3 മണിക്കൂർ;110 കിലോമീറ്റർ അകലെയുള്ള മൃതദേഹം കണ്ടെത്തി സംസ്കരിച്ചു.

ബെംഗളൂരു : എഞ്ചിനിൽ നിന്ന് വ്യത്യാസമുള്ള ശബ്ദം കേട്ടപ്പോൾ ലോകോ പൈലറ്റ് സാങ്കേതിക വിദഗ്ദ രോട് അതൊന്നു പരിശോധിക്കാൻ ആവശ്യപ്പെട്ടു.ചിക്കമംഗളൂരിന് അടുത്തുള്ള ബിരൂർ സ്റ്റേഷനിലുളള റെയിൽവേ ടെക്നീഷ്യൻമാർ ഒന്ന് ഞെട്ടി. ഒരു യുവാവിന്റെ തല എഞ്ചിന്റെ താഴ്ഭാഗത്ത് ഉടക്കി നിൽക്കുന്നു. ഫോട്ടോ എടുത്ത് മറ്റ് സ്റ്റേഷനുകളിലേക്ക് അയച്ചു. റാണി ബെന്നൂർ സ്റ്റേഷന് സമീപം തലയില്ലാത്ത മൃതശരീരം ലഭിച്ചതായി റിപ്പോർട്ട് ലഭിച്ചു, രണ്ട് സ്റ്റേഷനുകൾക്കിടയിൽ ചിത്രങ്ങൾ പങ്കുവച്ചതിൽ നിന്നും മരിച്ച വ്യക്തിയെ തിരിച്ചറിയാനായി. മണിക്കൂറുകൾക്ക് ശേഷം യുവാവിന്റെ ബന്ധുക്കൾ റെയിൽവേ പോലീസുമായി ബന്ധപ്പെട്ട് മൃതദേഹം ഏറ്റുവാങ്ങുകയും…

Read More

“എംഎല്‍എ ഗണേഷ് തന്നെ വെടിവച്ച്‌ കൊല്ലാന്‍ ശ്രമിച്ചു”:ആശുപത്രിയില്‍ ഉള്ള കോണ്‍ഗ്രസ്‌ എംഎല്‍എ ആനന്ദ്‌ സിംഗ്;ഗണേഷ് ഇപ്പോഴും ഒളിവില്‍ തന്നെ;തുടര്‍ച്ചയായി സിംകാര്‍ഡുകള്‍ മാറ്റി ഒളിസങ്കേതങ്ങള്‍ മാറ്റുന്നതിനാൽ കണ്ടെത്താൻ കഴിയുന്നില്ലെന്ന് പോലീസ്.

ബെംഗളൂരു: സര്‍ക്കാരിനെതിരായുള്ള നീക്കം പൊളിക്കുക എന്നാ ലക്ഷ്യത്തോടെ ഈഗിള്‍ ടോണ്‍ റിസോര്‍ട്ടിലേക്ക് മാറ്റിയ കോണ്‍ഗ്രസ്‌ എം എല്‍ എ മാര്‍ക്കിടയില്‍ ഉണ്ടായ അടിപിടി വാര്‍ത്തയായിരുന്നു അതില്‍ പരിക്ക് പറ്റിയ ആനന്ദ്‌ സിംഗ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.മറ്റൊരു കോണ്‍ഗ്രസ്‌ എം എല്‍ എ ആയ ജെ എന്‍ ഗണേഷ് തന്നെ വധിക്കാന്‍ വേണ്ടി ഗണ്‍മാന്റെ കയ്യില്‍ നിന്നും തോക്ക് വാങ്ങി തനിക്ക് നേരെ ചൂണ്ടുകയായിരുന്നു എന്നാണ് ഇപ്പോള്‍ ആനന്ദ്‌ സിംഗ് ആരോപിക്കുന്നത്. മന്ത്രി ഇ.തുക്കാറാമും മറ്റ് എംഎൽഎമാരും ഇടപെട്ടതിനാലാണ് ജീവൻ തിരിച്ചു കിട്ടിയത്. എന്നാൽ ബെള്ളാരിയിൽ മാത്രം…

Read More

പോലീസിന് ഒറ്റുകൊടുത്തെന്ന് സംശയിച്ച് ഓട്ടോഡ്രൈവറെ ഗുണ്ടാസംഘം മര്‍ദിച്ചു, നഗ്‌നനാക്കി മര്‍ദിക്കുകയും ബ്‌ളേഡ്കൊണ്ട് മുറിവേല്‍പ്പിക്കുകയും, മര്‍ദനത്തിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു.

ബെംഗളൂരു: പോലീസിന് വിവരം നല്‍കുന്നയാളെന്ന് സംശയിച്ച് ഗുണ്ടാസംഘം ഓട്ടോഡ്രൈവറെ മര്‍ദിച്ചു. ദേവരബീസനഹള്ളി സ്വദേശിയായ കുമാറി( 19) നാണ് മര്‍ദനമേറ്റത്. പോലീസുമായി കുമാറിനുള്ള ബന്ധമാണ് ഗുണ്ടാസംഘത്തിന്റെ സംശയത്തിന് കാരണമായത്. ഗുണ്ടാസംഘം ഇയാളെ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിക്കുകയും ദേഹത്ത് ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ ദേവരബീസനഹള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘത്തിന്റെ തലവന്മാരായ അപ്പു(30), കിഷോര്‍ (32) എന്നിവര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ ഇപ്പോൾ ഒളിവിലാണ്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ മാറത്തഹള്ളിയിലേക്ക് അപ്പുവും കിഷോറും കുമാറിന്റെ ഓട്ടോറിക്ഷ വിളിച്ചു. പണത്തൂര്‍ ശ്മശാനത്തിന് അടുത്തെത്തിയപ്പോള്‍ ഓട്ടോ…

Read More

ടിക്കറ്റിന്റെ ബാക്കി ചോദിച്ചതിന് യാത്രക്കാരനെ ബിഎംടിസി ബസ്സിൽനിന്നും പുറത്തേക്ക് തള്ളിയിട്ടു.

ബെംഗളൂരു: ചില്ലറ പ്രശ്നത്തെ ചൊല്ലി ജീവനക്കാരും യാത്രക്കാരും തമ്മിൽ തർക്കം പതിവാണ്. കൃത്യമായ ടിക്കറ്റ് ചാർജ് കൊടുക്കാൻ പറ്റാതെവരുമ്പോൾ, എത്ര രൂപ നൽകിയാലും ബാക്കി രൂപയുടെ കാര്യം ടിക്കറ്റിന്റെ പിന്നിൽ എഴുതി നൽകുന്നതോടെ തീർന്നു. ഇറങ്ങാൻ നേരത്ത് ചോദിച്ചാൽ പല കണ്ടക്ടർമാരുടേയും മറുപടി മോശമായിരിക്കുമെന്നു പരക്കെ പരാതിയുണ്ട്. ടിക്കറ്റിന്റെ ബാക്കി 3 രൂപ ചോദിച്ചതിന് യാത്രക്കാരനെ മർദിച്ച സംഭവത്തിൽ ബിഎംടിസി ഡ്രൈവറെയും കണ്ടക്ടറെയും അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിയായ മുഹമ്മദ് തൗസിഫിനെ (21) മർദിച്ച കേസിലാണ് ബിഎംടിസി ഗുൻജൂർ ഡിപ്പൊയിലെ കണ്ടക്ടർ വെങ്കട്ടചലപതി, ഡ്രൈവർ രാജേഷ് എന്നിവരെ എച്ച്എഎൽ പൊലീസ് അറസ്റ്റ്ചെയ്തത്. മാറത്തഹള്ളി-ഐടിപിൽ…

Read More
Click Here to Follow Us