മഡിവാളയില്‍ നിന്നും യെശ്വന്ത്പൂരില്‍ നിന്നും വിലകൂടിയ ബൈക്കുകള്‍ അടിച്ചുമാറ്റി;റോഡരുകില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ ഹാന്റില്‍ ലോക്ക് പൊട്ടിച്ച് ഇലക്ട്രിക് കേബിളുകള്‍ ഉപയോഗിച്ച് സ്റ്റാര്‍ട്ട് ചെയ്ത് ഓടിച്ചു പോകുന്നതാണ് രീതി;കേരളത്തില്‍ പിടിയിലായ അന്തര്‍ സംസ്ഥാന വാഹന മോഷ്ട്ടാക്കള്‍ ചെറിയ മീനുകളല്ല!

ബെംഗളൂരു : വില കൂടിയ ബൈക്കുകള്‍ മോഷ്ട്ടിക്കുന്ന മൂലങ്കാവ് വടച്ചിറ തട്ടാരത്തൊടിയില്‍ സച്ചിന്‍ (22), മണിച്ചിറ പൊലച്ചിക്കല്‍ ഇഷാന്‍ (19), മൈതാനിക്കുന്ന് തട്ടയില്‍ ഷിയാസ് (19), കുപ്പാടി മറ്റത്തില്‍ ജോസിന്‍ ടൈറ്റസ് (20) എന്നിവരും മോഷ്ടിച്ച വാഹനങ്ങള്‍ വാങ്ങി ഉപയോഗിച്ചതിന് ചെതലയം തൈത്തൊടിയില്‍ അബ്ദുല്‍ സലാം (21), ആറാംമൈല്‍ കുതൊടിയില്‍ തുഷാര്‍ (19) എന്നിവരുമാണ് കേരളത്തില്‍ പോലീസിന്റെ വലയില്‍ ആയത്.ഈ വാര്‍ത്ത‍ ഞങ്ങള്‍ മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ മാസം 18ന് സുല്‍ത്താന്‍ബത്തേരി-പുല്‍പ്പള്ളി റോഡിലെ ചെതലയത്ത് ആഡംബര ബൈക്കുകളുടെ റെയ്‌സിങ് നടന്നിരുന്നു. അപകടകരമാംവിധത്തില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ ഈ…

Read More

പ്രിയപ്പെട്ടവള്‍ക്ക് പിന്നാലെ അവനും പോയി

സാന്‍ഫ്രാന്‍സിസ്‌ക്കോ: തന്റെ പ്രിയ കളിക്കൂട്ടുകാരി ബഡിയുടെ വിയോഗത്തില്‍ മനംനൊന്ത് ലോകത്തിലെ ഏറ്റവും ‘ക്യൂട്ട്’ നായക്കുട്ടി യാത്രയായി. ‘ബൂ’ എന്ന ഓമനത്തം തുളുമ്പുന്ന നായക്കുട്ടി സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നു. ഫെയ്‌സ്ബുക്കില്‍ മാത്രം 16,281,115 16 ഫോളേവേഴ്‌സുള്ള പ്രിയങ്കരനായ നായക്കുട്ടിയാണ് ബൂ. പോമോറെനിയന്‍ വിഭാഗത്തില്‍പ്പെടുന്ന ബൂവിന് 12 വയസുണ്ട്. ബഡിയുടെ പെട്ടെന്നുളള മരണത്തില്‍ ബൂ തളര്‍ന്നുപോയിരുന്നു. ബഡിയുടെ മരണത്തോടെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ബൂവിന് ഉണ്ടാകാന്‍ തുടങ്ങി. ബഡിയുടെ വിയോഗത്തില്‍ അവന്റെ ഹൃദയം തകര്‍ന്നുപോയി എങ്കിലും ഒരു വര്‍ഷത്തോളം ഞങ്ങള്‍ക്ക് വേണ്ടി അവന്‍ പിടിച്ചു നിന്നു. ഇപ്പോള്‍ അവന്…

Read More

ആഢംബര ബൈക്കുകള്‍ മോഷ്ടിച്ച് കേരളത്തില്‍ വില്‍പ്പന നടത്തുന്ന ആറുപേർ പിടിയിൽ

കല്‍പ്പറ്റ: ആഡംബര ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ ആറുപേർ സുൽത്താൻ ബത്തേരിയിൽനിന്ന് പിടിയിൽ. ബംഗളുരുവിലെ തിരക്കുള്ള സ്ഥലങ്ങളിൽ നിന്ന് ആഢംബര ബൈക്കുകള്‍ മോഷ്ടിച്ച് കേരളത്തില്‍ വില്‍പ്പന നടത്തുന്ന ഇവർ മലയാളികളാണ്. മൂലങ്കാവ് വടച്ചിറ തട്ടാരത്തൊടിയില്‍ സച്ചിന്‍ (22), മണിച്ചിറ പൊലച്ചിക്കല്‍ ഇഷാന്‍ (19), മൈതാനിക്കുന്ന് തട്ടയില്‍ ഷിയാസ് (19), കുപ്പാടി മറ്റത്തില്‍ ജോസിന്‍ ടൈറ്റസ് (20) എന്നിവരും, മോഷ്ടിച്ച വാഹനങ്ങള്‍ വാങ്ങി ഉപയോഗിച്ചതിന് ചെതലയം തൈത്തൊടിയില്‍ അബ്ദുല്‍ സലാം (21), ആറാംമൈല്‍ കുതൊടിയില്‍ തുഷാര്‍ (19) എന്നിവരുമാണ് അറസറ്റിലായത്. സംഘത്തിലുള്‍പ്പെട്ട മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം രഹസ്യമായി പോലീസ് തുടരുന്നുണ്ട്.…

Read More

മഡെസ്നാനക്ക് എതിരെയുള്ള സമരം വിജയിച്ചതിന് ശേഷം ദേവദാസി സമ്പ്രദായത്തിന് എതിരെ സിപിഐഎം കര്‍ണാടക ഘടകം;കര്‍ണാടക സംസ്ഥാന ദേവദാസി വനിതാ വിമോചന സംഘടനയുടെ മൂന്നാമത് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍.

ബെംഗളൂരു: ദേവദാസി സമ്പ്രദായത്തില്‍ നിന്ന് പെണ്‍കുട്ടികളെ വിമോചിപ്പിക്കുന്നതിന് സിപിഐഎമ്മിന്‍റെ നേതൃത്വത്തിലുള്ള കര്‍ണാടക സംസ്ഥാന ദേവദാസി വനിതാ വിമോചന സംഘടനയുടെ മൂന്നാമത് സംസ്ഥാന സമ്മേളം നടന്നു. ആയിരക്കണക്കിന് ദേവദാസികളാണ്  ബെല്ലാരിയിലെ ഹോസ്പോട്ടില്‍ ഞായറാഴ്ച നടന്ന റാലിയില്‍ പങ്കെടുത്തത്.  ദേവദാസി സമ്പ്രദായം അവസാനിപ്പിക്കുന്നതിനുള്ള നിയമം 1982 ല്‍ കര്‍ണ്ണാടകയില്‍ പ്രാബല്യത്തിലായെങ്കിലും ഈ സമ്പ്രദായം ഇപ്പോഴും ഇവിടെ നിലവിലുണ്ട്. ഒരുലക്ഷത്തോളം ദേവദാസികളാണ് കര്‍ണാടകയിലുള്ളത്. വിശ്വാസത്തിന്‍റെ പേര് പറ‌ഞ്ഞ് സമ്പന്നരും സവര്‍ണ്ണരുമായ ഒരു വിഭാഗം ദേവദാസികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎം മുന്‍കൈ എടുത്ത് കര്‍ണാടക സംസ്ഥാന ദേവദാസി…

Read More

“ഒരാള്‍ക്കും മറ്റൊരാളുടെ ആരാധനാലയം തകര്‍ക്കാനുള്ള അവകാശമില്ല” ബാബറി മസ് ജിദ് വിഷയത്തില്‍ മറ്റു പല സ്വാമിമാരില്‍ നിന്നും വ്യത്യസ്തമായ നിലപാട് സ്വീകരിച്ച ആള്‍ ആയിരുന്നു ഇന്നലെ സമാധിയായ ശിവകുമാര സ്വാമി.

ബെംഗളൂരു : ഇന്നലെ സമാധിയായ സിദ്ധഗംഗ മഠാധിപതി ശിവകുമാര സ്വാമി മറ്റ് പല സന്യസികളില്‍ നിന്നും വ്യത്യസ്തന്‍ ആയിരുന്നു,സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന സ്വാമി കുട്ടികളുടെ വിദ്യാഭ്യാസത്തിലും മറ്റും കൂടുതല്‍ ശ്രദ്ധിച്ചു.രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് കഴിഞ്ഞു എന്നാല്‍ എല്ലാ രാഷ്ട്രീയക്കാരും അദ്ധേഹത്തെ കാണാന്‍ വന്നു. “The rare occasion on which the Siddaganga Swamiji did voice his opinion was the day the Babri Masjid was demolished. While others weighed their options about speaking against volatile sentiments,…

Read More

ഇവിഎം ഹാക്കിംഗ്: വെളിപ്പെടുത്തല്‍ ഗൗരവതരം, അന്വേഷണം വേണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: ഇവിഎം ഹാക്കിംഗുമായി ബന്ധപ്പെട്ട് യു.എസ് ഹാക്കറുടെ വെളിപ്പെടുത്തല്‍ ഗുരുതരമെന്ന് പ്രതിപക്ഷം. അന്വേഷണം നടത്താതെ ആരോപണത്തെ പിന്തുണയ്ക്കാനോ തള്ളിക്കളയാനോ കഴിയില്ല. പക്ഷെ ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നുള്ളത് ഉറപ്പാണ്. ആരോപണങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുറന്ന മനസോടെ കാണണമെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി പറഞ്ഞു. അതേസമയം, ഹാക്കിംഗ് സംബന്ധിച്ച് വെളിപ്പെടുത്തലുണ്ടായ പരിപാടിയില്‍ കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍ പങ്കെടുത്തത് കോണ്‍ഗ്രസിന്‍റെ പ്രതിനിധിയായല്ലെന്നും സിങ്‌വി പറഞ്ഞു. യൂറോപ്പിലെ ഇന്ത്യന്‍ ജേണലിസ്റ്റ്‌സ് അസോസിയേഷനിലെ മാധ്യമപ്രവര്‍ത്തകന്‍റെ ക്ഷണപ്രകാരമാണ് കപില്‍ സിബല്‍ പോയതെന്നും പരിപാടിയില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.…

Read More

ഇന്ത്യന്‍ ടീമില്‍ കോഹ്‌ലിയെ മാത്രം പേടിച്ചാല്‍ പോരെന്ന് റോസ് ടെയ്‌ലര്‍

നേപ്പിയര്‍: ഓസ്‌ട്രേലിയയില്‍ മണ്ണില്‍ ഇന്ത്യ നേടിയ പരമ്പരവിജയം ലോക ക്രിക്കറ്റില്‍ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ലോകക്കപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ ഇന്ത്യന്‍ കളിക്കാരെ കുറച്ച് കാണരുതെന്ന മുന്നറിയിപ്പാണ് മിക്ക രാജ്യങ്ങളും തങ്ങളുടെ ടീമിന് നല്‍കുന്നത്. ബുധനാഴ്ച ആരംഭിക്കുന്ന ഇന്ത്യ ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് മുന്‍പായി റോസ് ടെയ്‌ലറുടെ പ്രസ്താവനയെത്തി. ഏകദിന പരമ്പരയില്‍ ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ വിരാട് കോഹ്‌ലിയെ മാത്രം പേടിച്ചാല്‍ പോരെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇന്ത്യക്ക് മികച്ച ബാറ്റിംഗ് നിരയുണ്ട്. വിരാട് കോഹ്‌ലിക്ക് പുറമെ ഓപ്പണ്‍മാരായ ശിഖര്‍ ധവനും രോഹിത് ശര്‍മയും അപകടകാരികളാണ്.…

Read More

വാഹനവായ്പ തിരിച്ചടച്ചില്ല;വണ്ടി പിടിച്ചെടുക്കാൻ വരുന്നവരിൽ നിന്ന് രക്ഷപ്പെടാൻ സ്കൂട്ടറിന്റെയും കാറിന്റെയും നമ്പർ പ്ലേറ്റ് പരസ്പരം മാറ്റി യുവാവ് ;പിന്നീട് സംഭവിച്ചതോ?

ബെംഗളൂരു : സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാത്തതിനാൽ കാറ് പിടിച്ച് കൊണ്ടു പോകുന്നത് ഒഴിവാക്കാൻ വേണ്ടി യുവാവ് ചെയ്ത് അതിബുദ്ധി അയാൾക്ക് തന്നെ പ്രശ്നമായി. വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചു എന്ന കേസിൽ മാറത്തഹള്ളി സ്വദേശി എസ് ജി പുനീത് (30) ആണ് മാറത്തഹള്ളി പോലീസിന്റെ പിടിയിലായത്. കാറിന്റെ നമ്പർ അമ്മയുടെ സ്കൂട്ടറിൽ ഘടിപ്പിക്കുകയും കാറിൽ വേറെ വ്യജ നമ്പർ ഘടിപ്പിക്കുകയുമായിരുന്നു. പോലീസ് പരിശോധനക്കിടയിൽ വ്യാജ നമ്പർ തിരിച്ചറിയുകയും പുനീത് പിടിയിലാവുകയുമായിരുന്നു.

Read More

ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ കേരള ആർടിസി ബസ് അപകടത്തിൽ പെട്ടു.

ബെംഗളൂരു : ഇന്നലെ രാത്രി ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ച കേരള ആർടിസിയുടെ സൂപ്പർ ഡീലക്സ് എയർ ബസ് അപകടത്തിൽ പെട്ടു. സ്വകാര്യ ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ബത്തേരി ചുങ്കത്ത്  ഉള്ള മത്തായീസ് ബേക്കറിക്ക് സമീപമാണ് അപകടം നടന്നത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേ ഉള്ളു.

Read More

കുട്ടികള്‍ ഉച്ച ഭക്ഷണം കഴിച്ചതിനു ശേഷമേ എന്റെ മരണവാര്‍ത്ത‍ അവരെ അറിയിക്കാവൂ;”നടക്കുന്ന ദൈവം”ശിവ കുമാരസ്വാമിക്ക് അവസാന നിമിഷവും തന്‍റെ കുട്ടികളെ കുറിച്ച് മാത്രമായിരുന്നു വേവലാതി.

ബെംഗളൂരു : ‘നടക്കുന്ന ദൈവം (നടെദാഡുവ ദേവരു)’ ശിവകുമാരസ്വാമിയുടെ വിയോഗം കന്നഡ നാടിനെ മുഴുവനായും വേദനിപ്പിചിരിക്കുകയാണ്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സ്വാമിയുടെ സിദ്ധഗംഗ എജുകേഷന്‍ ട്രസ്റ്റ് വഴി സൌജന്യ  വിദ്യാഭ്യസം ലഭിച്ചവര്‍  സംസ്ഥാനത്ത് നിരവധിയാണ്.ഇപ്പോഴും പതിനായിരക്കണക്കിന്  വിദ്യാര്‍ഥികള്‍ക്ക് സ്വാമിയുടെ ഗുരുകുലത്തില്‍ സൌജന്യ താമസവും ഭക്ഷണവും വിദ്യാഭ്യാസവും ലഭിക്കുന്നുണ്ട്. ഇന്നലെ ഉച്ചക്ക് മുന്‍പ് തന്റെ സമാധി ഉണ്ടാവും എന്ന് ഏകദേശം ഉറപ്പായ സ്വാമി തന്റെ കൂടെയുള്ള പരിചാരകാനോട് പറഞ്ഞത്രേ,തന്റെ മരണ വിവരം ഉച്ച ഭക്ഷണത്തിന് ശേഷം മാത്രമേ കുട്ടികള്‍ അറിയാന്‍ പാടുള്ളൂ.ഇല്ലെങ്കില്‍ അവര്‍ ഭക്ഷണം കഴിക്കുകയില്ല എന്ന്.അവസാന നിമിഷം വരെയും…

Read More
Click Here to Follow Us