ഇന്ത്യന്‍ ടീമില്‍ കോഹ്‌ലിയെ മാത്രം പേടിച്ചാല്‍ പോരെന്ന് റോസ് ടെയ്‌ലര്‍

നേപ്പിയര്‍: ഓസ്‌ട്രേലിയയില്‍ മണ്ണില്‍ ഇന്ത്യ നേടിയ പരമ്പരവിജയം ലോക ക്രിക്കറ്റില്‍ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ലോകക്കപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ ഇന്ത്യന്‍ കളിക്കാരെ കുറച്ച് കാണരുതെന്ന മുന്നറിയിപ്പാണ് മിക്ക രാജ്യങ്ങളും തങ്ങളുടെ ടീമിന് നല്‍കുന്നത്.

ബുധനാഴ്ച ആരംഭിക്കുന്ന ഇന്ത്യ ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് മുന്‍പായി റോസ് ടെയ്‌ലറുടെ പ്രസ്താവനയെത്തി.

ഏകദിന പരമ്പരയില്‍ ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ വിരാട് കോഹ്‌ലിയെ മാത്രം പേടിച്ചാല്‍ പോരെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ഇന്ത്യക്ക് മികച്ച ബാറ്റിംഗ് നിരയുണ്ട്. വിരാട് കോഹ്‌ലിക്ക് പുറമെ ഓപ്പണ്‍മാരായ ശിഖര്‍ ധവനും രോഹിത് ശര്‍മയും അപകടകാരികളാണ്. അതുകൊണ്ട് കോഹ്‌ലിയില്‍ മാത്രം ശ്രദ്ധയൂന്നരുതെന്ന് കീവി ബൗളര്‍മാര്‍ക്ക് ടെയ്‌ലര്‍ മുന്നറിയിപ്പ് നല്‍കി.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

വിരാട് കോഹ്‌ലിയാണ് നിലവില്‍ ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നും ടെയ്‌ലര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ബൗളര്‍മാര്‍ കോഹ്‌ലിയില്‍ ശ്രദ്ധയൂന്നുക സ്വാഭാവികമാണ്. എന്നാല്‍ ഇന്ത്യയുടെ ഓപ്പണര്‍മാരും മോശക്കാരല്ല. കോഹ്‌ലിയിറങ്ങുന്നതിന് മുന്‍പേ രോഹിത്തും ധവനും അടങ്ങുന്ന ഓപ്പണര്‍മാരെ മടക്കേണ്ടതുണ്ട്. ധവന് മികച്ച റെക്കോര്‍ഡുണ്ട് ഇവിടെ. അതുകൊണ്ടുതന്നെ ബൗളര്‍മാരുടെ ജോലി കടുപ്പമേറിയതാകുമെന്നും ടെയ്‌ലര്‍ പറഞ്ഞു.

അതേസമയം, ന്യൂസിലന്‍ഡ് നിരയില്‍ ഇന്ത്യ ഏറ്റവുമധികം ഭയക്കുന്നത് ടെയ്‌ലറുടെ മിന്നുന്ന ഫോമിനെയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കളിച്ച 13 ഏകദിനങ്ങളില്‍ 92 റണ്‍സ് ശരാശരിയിലാണ് ടെയ്‌ലര്‍ റണ്‍സടിച്ചുകൂട്ടുന്നത്.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

ബുധനാഴ്ചയാണ് ഇന്ത്യ ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ന്യൂസിലന്‍ഡില്‍ ഇതുവരെ കളിച്ച ഏഴ് ഏകദിന പരമ്പരകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. അവസാനം കളിച്ച 2013-14ലെ പരമ്പരയില്‍ 4-0ന് ഇന്ത്യ പരാജയപ്പെട്ടിരുന്നു.

എന്തായാലും, റോസ് ടെയ്‌ലറുടെ പ്രസ്താവന ഇന്ത്യന്‍ ടീമിന്‍റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കട്ടെ എന്നാശിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts