ഒരു ആക്രമിക്കും ഈ ഗതി വരുത്തരുതേ! പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ചുറ്റികകൊണ്ട് അടിച്ച് യുവതി;അടി നിര്‍ത്തണമെങ്കില്‍ പേരും വിലാസവും പറയണമെന്നും ആവശ്യം;പേരു പറഞ്ഞ് ജീവനും കൊണ്ട് ഓടി അക്രമി.

ബെംഗളൂരു: എത്ര റോക്കിംഗ് സിറ്റി ആണെന്ന് പറഞ്ഞാലും സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണങ്ങളില്‍ അത്ര നല്ല കണക്കുകള്‍ അല്ല ബെംഗളൂരുവിന് പറയാനുള്ളത്.സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ ഇവിടെ ഒരു തുടര്‍ക്കഥ തന്നെയാണ്.അതിലേക്കാണ് ഈ വാര്‍ത്ത‍ കൂടി ചേര്‍ക്കപ്പെടുന്നത്.എന്നാല്‍ ഇവിടെ യുവതി ബുദ്ധിമതിയും ശക്തിശാലിയും ആണ് എന്ന് മാത്രമല്ല തന്നെ ആക്രമിക്കാന്‍ വന്ന ആളെ മുട്ട് കുത്തിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഓഫീസില്‍ നിന്ന് വീട്ടിലേക്കു എത്തിയ സമയത്ത് ഒരാള്‍ കതകു തകര്‍ത്ത്  യുവതിയുടെ മുറിയില്‍ പ്രവേശിക്കുകയായിരുന്നു.തന്റെ കയ്യില്‍ തോക്കുണ്ട് ഒച്ച വച്ചാല്‍ കൊന്നുകളയും എന്നും അക്രമി ഭീഷണിപ്പെടുത്തി.അമ്പരന്നു പോയ യുവതി ധൈര്യം കൈവിടാതെ ചുറ്റും നോക്കിയപ്പോള്‍ കയ്യില്‍ കിട്ടിയത് ഒരു ചുറ്റിക ആയിരുന്നു,അതുകൊണ്ട് അക്രമിയെ നേരിട്ടു.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

തലയ്ക്കു നല്ല അടികിട്ടി തുടങ്ങിയപ്പോള്‍ അക്രമി രക്ഷപ്പെടാന്‍ ഉള്ള ശ്രമമായി.യുവതി വിട്ടില്ല.പേരും അഡ്രസ്സും പറഞ്ഞാല്‍ അടി നിര്‍ത്താം എന്നായി യുവതി.അവസാനം പേരും അഡ്രസ്സും പറഞ്ഞു യുവാവ്‌ തടിതപ്പി.”അരുണ്‍ ” എന്ന് പേര് പറഞ്ഞെങ്കിലും അഡ്രസ്‌ പറയുന്നതിനിടയില്‍ സമീപത്തു താമസിക്കുന്നവര്‍ ശബ്ദം കേട്ട് ഓടിയെത്തുകയും ,അഡ്രസ്‌ ലഭിക്കുകയും ചെയ്തില്ല.

  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!

യുവതി എച് എ എല്‍ പോലീസില്‍  പരാതി നല്‍കി.സി സി ടി വി ദൃശ്യം നോക്കി അക്രമിയെ കണ്ടെത്താനുള്ള ശ്രമത്തില്‍ ആണ് പോലീസ്.ചെറിയ പരിക്ക് പറ്റിയ യുവതി ആശുപത്രിയില്‍ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി
[masterslider id="10"]

Related posts