നിയമനടപടിക്കൊരുങ്ങി പരിക്കേറ്റ കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യ

ബെംഗളൂരു: തന്റെ ഭര്‍ത്താവിനെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍വച്ച്‌ ആക്രമിച്ചതിന് ജെ.എന്‍ ഗണേഷ് എം.എല്‍.എയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ആനന്ദ് സിങ് എം.എല്‍.എയുടെ ഭാര്യ ലക്ഷ്മി സിങ്.

ഗണേഷ് തന്റെ ഭര്‍ത്താവിനെ ആക്രമിച്ചുവെന്ന വാര്‍ത്ത സത്യമാണെന്നും താനും മക്കളും നിശബ്ദത പാലിക്കുമെന്ന് കരുതേണ്ടെന്നും മുംബൈയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അവര്‍ ഡി കെ ശിവകുമാറിന്റെ വിശദീകരണത്തെ ഉദ്ധരിച്ച് മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിന് പിന്നിലുള്ള പ്രകോപനം എന്താണെന്ന് അറിയില്ലെന്ന് ലക്ഷ്മി സിങ് പറഞ്ഞു. പ്രകോപനം ഉണ്ടായാല്‍തന്നെ ഒരാളെ കൊല്ലാന്‍ ശ്രമിക്കാമോ ? അത് ശരിയാണോയെന്നും അവര്‍ ചോദിച്ചു.

  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം

അടുത്തിടെ നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിനിടെ ഭീമാ നായിക്ക് എം.എല്‍.എയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് ഭര്‍ത്താവ് തന്നോട് പറഞ്ഞിരുന്നു. തന്റെ സഹോദരനും ബന്ധുക്കളും ആശുപത്രിയിലുണ്ട്. എന്നാല്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ തനിക്ക് ഇതുവരെ കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു. നിരവധി തവണ ഫോണില്‍ വിളിച്ചുവെങ്കിലും അദ്ദേഹം ഉറങ്ങുകയാണെന്ന മറുപടിയാണ് ലഭിച്ചത്. ഭര്‍ത്താവിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി തനിക്ക് വ്യക്തമായ ധാരണയില്ല.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

മന്ത്രി ഡി.കെ ശിവകുമാറുമായി തന്റെ മകന്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞുവെന്നും ലക്ഷ്മി സിങ് മുംബൈയില്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
[masterslider id="10"]

Related posts