കെ.ആര്‍.പുര റയില്‍വേ സ്റ്റേഷനില്‍ വിപ്രോ ജീവനക്കാരന്‍ തീവണ്ടിയില്‍ നിന്ന് വീണു മരിച്ചു;ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോള്‍ ട്രാക്കിലേക്ക് വീണ് മരണമടഞ്ഞത് ആന്ധ്ര സ്വദേശി.

ബെംഗളൂരു: കെ.ആര്‍.പുര റയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങുകയായിരുന്നു യുവാവ്‌ പാളത്തിലേക്ക് തെന്നിവീണ് മരിച്ചു.ഇന്ന് രാവിലെ നാലരയോടെ ആണ് സംഭവം,കിരണ്‍ കുമാര്‍ (38) എന്നാ ആന്ധ്ര സ്വദേശിയാണ് ചെന്നൈ മെയിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ തെന്നി ട്രാക്കിലേക്ക് വീഴുകയും മരണ മടയുകയും ചെയ്തത്. രാമമൂര്‍ത്തി നഗറില്‍ തമ്പുചെട്ടി പാളയ മെയിന്‍ റോഡിലെ അക്ഷയ നഗറില്‍ ആണ് താമസം,വിപ്രോ ജീവനക്കാരന്‍ ആണ്.തന്റെ സ്വദേശമായ ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ പോയി മടങ്ങുന്ന വഴി ആണ് അപകടം ഉണ്ടായത്.നെല്ലൂരില്‍ നിന്ന് ചെന്നൈയിലേക്ക് റോഡ്‌ മാര്‍ഗം വന്ന കിരണ്‍ ചെന്നൈയില്‍ നിന്ന് ചെന്നൈ മെയില്‍ ട്രെയിനില്‍ ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു.…

Read More

മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ ഡി.കെ.ശിവകുമാറിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു.

ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും കുമാരസ്വാമി മന്ത്രിസഭയിലെ മൂന്നാം സ്ഥാനക്കാരനുമായ മന്ത്രി ഡി കെ ശിവകുമാറിനെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.ബെംഗളൂരു റുറലിലെ അദ്ധേഹത്തിന്റെ വസതിയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍.രണ്ടു മണിക്കൂറോളം നീണ്ടു നിന്നു. 2017-18 കാലഘട്ടത്തില്‍ ഡി കെ ശിവകുമാറിന്റെ വസതിയില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തുകയും നിരവധി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.മുന്‍പ്  ശിവകുമാറിന്റെ  ഡല്‍ഹിയിലെ വസതിയില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത പണം കണ്ടെത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കാന്‍ വേണ്ടി യാണ് ഇന്ന് ശിവകുമാറിനെ ചോദ്യം ചെയ്തത് എന്ന്…

Read More

ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ റണ്‍മല പടുത്തുയര്‍ത്തി ടീം ഇന്ത്യ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ചേതേശ്വര്‍ പൂജാരയുടെയും (193), ഋഷഭ് പന്തിന്റെയും (159) സെഞ്ചുറി കരുത്തില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ ഏഴിന് 622 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. രവീന്ദ്ര ജഡേജയും (81) നിര്‍ണായക സംഭാവന നല്‍കി. നേരത്തെ മായങ്ക് അഗര്‍വാളും (77), ഹനുമ വിഹാരി (42)യും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഓസീസിന് വേണ്ടി നഥാന്‍ ലിയോണ്‍ മൂന്നും ജോഷ് ഹേസല്‍വുഡ് രണ്ടും വിക്കറ്റ് നേടി. പന്തിന്റെ അതിവേഗ സെഞ്ചുറിയും പൂജാരയുടെ ഇരട്ട സെഞ്ചുറി നഷ്ടവുമായിരുന്നു രണ്ടാം…

Read More

ശ്രീലങ്കന്‍ യുവതി ശശികല ശബരിമലയില്‍ ദര്‍ശനം നടത്തി;സര്‍ക്കാര്‍ സ്ഥിരീകരണം.

പമ്പ: ശ്രീലങ്കൻ സ്വദേശിനി സന്നിധാനത്ത് എത്തി ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരണം. പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു. 47 കാരിയായ ശശികല സന്നിധാനത്ത് എത്തിയതിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നു.  ശശികലയുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ദര്‍ശനം നടത്തിയില്ലെന്ന തരത്തില്‍ പ്രചരണം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. നേരത്തെ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്, ഇവര്‍ക്കെതിരെ പ്രതിഷേധമുണ്ടായപ്പോള്‍ തിരിച്ചിറക്കി എന്ന് മാത്രമായിരുന്നു പൊലീസ് മറുപടി നല്‍കിയിരുന്നത്. പൊലീസ് തന്നെ നിര്‍ബന്ധിച്ച് തിരിച്ചിറക്കിയെന്ന് ശശികലയും കഴിഞ്ഞ ദിവസം പമ്പയില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയും ചെയ്തിരുന്നു. ഇത്തരം പ്രതികരണങ്ങളെല്ലാം ദര്‍ശനം നടത്താനെത്തിയ കുടുംബത്തിന്‍റെ സുരക്ഷ…

Read More

നെസ്‌ലെ കമ്പനിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: നെസ്‌ലെ കമ്പനിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ലെഡ് അടങ്ങിയ മാഗി ന്യൂഡിൽസ് കുട്ടികൾ ഉൾപ്പെടെയുള്ളവർ എന്തിനു കഴിക്കണമെന്ന് സുപ്രീംകോടതി ചോദിച്ചു. കേസ് ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്‍റെ തീർപ്പിന് വിട്ടു. വ്യാപാരത്തിലെ ക്രമക്കേട്, വഴി തെറ്റിക്കുന്ന പരസ്യങ്ങൾ, ലേബലിലെ തെറ്റായ വിവരങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരാണ് നെസ്‌ലെക്കെതിരെ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. 2015ൽ മാഗിക്കെതിരായ കമ്മീഷൻ നടപടികൾ നിർത്തിവയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തുടർന്നു മാഗിയുടെ സാമ്പിൾ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ മൈസൂരിലെ ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനു നിർദേശവും നൽകി. ഇവർ…

Read More

രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി കുറച്ചു

ന്യൂഡല്‍ഹി: രണ്ടായിരംരൂപ നോട്ടുകളുടെ അച്ചടി കുറച്ചതായി ധനകാര്യ മന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കുറച്ചുകാലമായി 2000 രൂപ നോട്ടിന്‍റെ അച്ചടി പരിമിതപ്പെടുത്തി വരികയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ഏറ്റവും കുറഞ്ഞ അളവിലേക്ക് എത്തിക്കാനാണ് തീരുമാനം. പ്രചാരത്തിലുള്ള നോട്ടിന്‍റെ അളവനുസരിച്ചാണ് അച്ചടി നിയന്ത്രിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കാനും, നികുതി വെട്ടിക്കാനുമെല്ലാം 2000 രൂപ നോട്ടുകള്‍ വലിയ തോതില്‍ ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടി നിര്‍ത്തിവെച്ചിരിക്കുന്നത് എന്നും സൂചനയുണ്ട്. എന്നാല്‍ 2000 രൂപയുടെ നോട്ട് അസാധുവാക്കിയെന്ന് ഇതിന് അര്‍ത്ഥമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍.ബി.ഐ.യുടെ…

Read More

വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് റദ്ദാക്കല്ലേ… ഹുബ്ബളളി-കൊച്ചുവേളി എക്സ്പ്രസിൽ 3 അധിക സ്ലീപ്പർ കോച്ചുകൾ.

ബെംഗളൂരു :ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കൊച്ചുവേളിയിലേക്കുള്ള പ്രതിവാര എക്സ്പ്രസ്തീവണ്ടിയിൽ 3 അധിക സ്ലീപ്പർ കോച്ചുകൾ കൂടി ഉൾപ്പെടുത്തി. ബുധനാഴ്ച രാവിലെ 6.45 നു ഹുബ്ബള്ളിയിൽ നിന്ന് (12777) തിരിച്ച് വൈകീട്ട് 3ന് യശ്വന്ത് പുര വഴി അടുത്ത ദിവസം 6.30ന് രാവിലെ കൊച്ചു വേളിയിലെത്തും. തിരിച്ച് വ്യാഴം ഉച്ചക്ക് 12.50 ന് പുറപ്പെട്ട് 4.30ന് യശ്വന്ത്പുരയിലും 12.40 ന് ഹുബ്ബള്ളിയാലുമെത്തും.

Read More

ശബരിമല യുവതീ പ്രവേശന വിഷയത്തിലെ സംഘർഷങ്ങൾ കേരളത്തിന് പുറത്തേക്കും;ബന്ത്വളിൽ സിപിഐ ഓഫീസ് അഗ്നിക്കിരയാക്കി.

ബെംഗളൂരു: ദക്ഷിണ കർണാടകയിലെ ബന്ത്വളിൽ സി പി ഐ ഓഫീസ് അടിച്ച് തകർത്ത് തീവച്ചു.ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംഘപരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധറാലിക്ക് പിന്നാലെയാണ് അക്രമണമുണ്ടായത്. മേശയും കസേരയും ഫയലുകളുമടക്കം എല്ലാം പൂർണമായി കത്തിനശിച്ചു.അക്രമത്തിൽ പ്രതിഷേധിച്ച് ബെംഗളൂരു ജില്ലാ കമ്മിറ്റി മൈസൂരു ബാങ്ക് സർക്കിളിൽ ധർണ നടത്തി.

Read More

‘ലിവ് ഇൻ’ കാലത്തെ ലൈംഗികബന്ധം, വിവാഹം നിരസിച്ചാൽ ബലാത്സംഗമാകില്ല: സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നതിനിടയിൽ (‘ലിവ് ഇൻ’) ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം, പിന്നീട് വിവാഹം നിരസിക്കുന്ന കാരണം കൊണ്ട് ബലാത്സംഗമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. തന്‍റെ നിയന്ത്രണത്തിലല്ലാത്ത കാരണം കൊണ്ട് പുരുഷന് സ്ത്രീയെ വിവാഹം കഴിക്കാൻ കഴിയാതെ വന്നാൽ ‘ലിവ് ഇൻ’ കാലത്തെ പരസ്പരസമ്മതത്തോടെയുള്ള സെക്സ് ബലാത്സംഗമായി പരിഗണിക്കാൻ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഇങ്ങനെയുള്ള ‘ലിവ് ഇൻ’ റിലേഷന്‍ഷിപ്പ് നിയമപരിരക്ഷ ലഭിക്കില്ലെങ്കിലും നിയമത്തിനെതിരല്ല. നേരത്തെ ഉഭയ സമ്മതത്തോടെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട് പങ്കാളി പിന്മാറിയാല്‍ പിന്നീട് പീഡനം നടന്നെന്ന് കേസെടുക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ്…

Read More

നടൻ സൗബിൻ സാഹിർനെ പോലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി: സിനിമ നടന്‍ സൗബിന്‍ സാഹിറിനെതിരെ കയ്യേറ്റത്തിന് കേസ്. കൊച്ചിയിലെ ഫ്‌ളാറ്റിലെ പാര്‍ക്കിങ് തര്‍ക്കത്തെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസിലാണ്  അറസ്റ്റ് ചെയ്തത്. തേവരയിലെ ചാക്കോളാസ് ഫ്‌ളാറ്റിന് മുന്നില്‍ സൗബിന്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വാക്കേറ്റവും കയ്യാങ്കളിയും നടന്നത്. സെക്യൂരിറ്റി ജീവനക്കാരൻ പരാതിയിൽ ഉറച്ചു നിന്നതോടെയാണ് സൗബിന്‍ സാഹിറിനെ അറസ്റ്റ് ചെയ്തത്.

Read More
Click Here to Follow Us