കെ.ആര്‍.പുര റയില്‍വേ സ്റ്റേഷനില്‍ വിപ്രോ ജീവനക്കാരന്‍ തീവണ്ടിയില്‍ നിന്ന് വീണു മരിച്ചു;ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോള്‍ ട്രാക്കിലേക്ക് വീണ് മരണമടഞ്ഞത് ആന്ധ്ര സ്വദേശി.

ബെംഗളൂരു: കെ.ആര്‍.പുര റയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങുകയായിരുന്നു യുവാവ്‌ പാളത്തിലേക്ക് തെന്നിവീണ് മരിച്ചു.ഇന്ന് രാവിലെ നാലരയോടെ ആണ് സംഭവം,കിരണ്‍ കുമാര്‍ (38) എന്നാ ആന്ധ്ര സ്വദേശിയാണ് ചെന്നൈ മെയിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ തെന്നി ട്രാക്കിലേക്ക് വീഴുകയും മരണ മടയുകയും ചെയ്തത്.

രാമമൂര്‍ത്തി നഗറില്‍ തമ്പുചെട്ടി പാളയ മെയിന്‍ റോഡിലെ അക്ഷയ നഗറില്‍ ആണ് താമസം,വിപ്രോ ജീവനക്കാരന്‍ ആണ്.തന്റെ സ്വദേശമായ ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ പോയി മടങ്ങുന്ന വഴി ആണ് അപകടം ഉണ്ടായത്.നെല്ലൂരില്‍ നിന്ന് ചെന്നൈയിലേക്ക് റോഡ്‌ മാര്‍ഗം വന്ന കിരണ്‍ ചെന്നൈയില്‍ നിന്ന് ചെന്നൈ മെയില്‍ ട്രെയിനില്‍ ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു.

  ബെംഗളൂരു നിവാസികൾ സൂക്ഷിക്കുക! അടുത്ത 3 ദിവസത്തേക്ക് നഗരത്തിൽ മഴയോടൊപ്പം ശക്തമായ കാറ്റിന് സാധ്യത

കെ ആര്‍ പുര സ്റ്റേഷനില്‍ എത്തിയപ്പോള്‍ ട്രെയിന്‍ നിര്‍ത്തുന്നതിനു മുന്‍പേ ചാടി ഇറങ്ങുകയും ബാലന്‍സ് നഷ്ട്ടപ്പെട്ടു അതെ പാളത്തിലേക്ക് പതിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.മൃതശരീരം ഒന്നില്‍ അധികം ഭാഗങ്ങളായി മരിയിരുന്നൂ.

വിപ്രോയുടെ ഓണ്‍ സൈറ്റ് ആയി സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചില്‍ ജോലി ചെയ്തു വരികയായിരുന്ന കിരണ്‍ ഭാര്യയെയും ബന്ധുക്കളെയും തനിക്ക് പിറന്ന കുട്ടിയേയും കാണാന്‍ പോയി വരുന്നവഴിക്കാണ് അപകടം ഉണ്ടായത്.വീണ്ടും സൂറിച്ചിലേക്ക് തിരിച്ചു പോകാന്‍ തയ്യാറെടുക്കുകയായിരുന്നു.

  കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിത മരണം; ഹൃദയാഘാതം മൂലം 13 വയസ്സുകാരിക്ക് ദാരുണാന്ത്യം

കഴിഞ്ഞ ഡിസംബറില്‍ കാര്‍മലാരം റെയില്‍വേ സ്റ്റേഷനില്‍ വച്ച സമാന രീതിയില്‍ ഒരു മലയാളി യുവാവ്‌ കൊല്ലപ്പെട്ടിരുന്നൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാട്ടാന ആക്രമണം; മലയാളിയായ 14കാരന് ദാരുണാന്ത്യം
[masterslider id="10"]

Related posts