മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ ഡി.കെ.ശിവകുമാറിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു.

ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും കുമാരസ്വാമി മന്ത്രിസഭയിലെ മൂന്നാം സ്ഥാനക്കാരനുമായ മന്ത്രി ഡി കെ ശിവകുമാറിനെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.ബെംഗളൂരു റുറലിലെ അദ്ധേഹത്തിന്റെ വസതിയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍.രണ്ടു മണിക്കൂറോളം നീണ്ടു നിന്നു.

2017-18 കാലഘട്ടത്തില്‍ ഡി കെ ശിവകുമാറിന്റെ വസതിയില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തുകയും നിരവധി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.മുന്‍പ്  ശിവകുമാറിന്റെ  ഡല്‍ഹിയിലെ വസതിയില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത പണം കണ്ടെത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കാന്‍ വേണ്ടി യാണ് ഇന്ന് ശിവകുമാറിനെ ചോദ്യം ചെയ്തത് എന്ന് ആണ് അനൌദ്യോഗികമായി അറിയാന്‍ കഴിഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts