ബെംഗളൂരു : 15 കാരനെ അകാരണമായി ഉപദ്രവിക്കുകയും ചോദ്യം ചെയ്യുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത കേസില്‍ മന്ത്രി മാളില്‍ ജോലി ചെയ്യുന്ന നാല് സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് എതിരെ പോലീസ് കേസ് എടുത്തു.ചൊവ്വാഴ്ച മന്ത്രി ടെവലോപ്പെഴ്സ് മാനേജ്മന്റ് മാധ്യമങ്ങളെ അറിയിച്ചത് പ്രകാരം നാല് ഗാര്‍ഡുകളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കേസ് നേരായ രീതിയില്‍ അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തുനതിന് മന്ത്രി ടെവലോപ്പെഴ്സ് പ്രതിജ്ഞ ബദ്ധമാണ് എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മൊബൈല്‍ ചര്‍ജിംഗ് യുണിറ്റിന്റെ സമീപത്തു കണ്ടെത്തിയ കൌമാരക്കാരന് മൊബൈല്‍ മോഷണം നടത്താന്‍ വന്നതാണ് എന്ന് സംശയം തോന്നിയ സെക്യൂരിറ്റി ഗാര്‍ഡുകള്‍ കുട്ടിയെ താഴത്തെ നിലയിലേക്ക് കൊണ്ടുവരികയും ചോദ്യം ചെയ്യുകയും…
Read MoreYear: 2018
വാളുകൊണ്ട് പിറന്നാള്‍ കേക്ക് മുറിക്കുന്ന ജെഡിഎസ് നേതാവിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു.
ബെംഗളൂരു : തന്റെ പിറന്നാള്‍ കേക്ക് വാളുകൊണ്ട് മുറിച്ചു ജെ ഡി എസ് നേതാവ് വാര്‍ത്താ മാധ്യമങ്ങളില്‍ ശ്രദ്ധ നേടി.കൊപ്പളില്‍ നിന്നുള്ള മുഹമ്മദ് ഹുസൈന് ആണ് താരം.നിരവധി ആളുകള്‍ പങ്കെടുത്ത തന്റെ പിറന്നാള്‍ ചടങ്ങില്‍ അദ്ദേഹം കേക്ക് മുറിച്ചത് വാളുകൊണ്ട് ആയിരുന്നു,ഈ വീഡിയോ പകര്‍ത്തി സ്വന്തം സോഷ്യല്‍ മീഡിയ വാളില്‍ പങ്കുവയ്ക്കുകയും ചെയ്തൂ. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മുഹമ്മദ് ഹുസൈന് എന്നാണ് ഈ വാര്‍ത്ത പുറത്ത് കൊണ്ടുവന്ന ടൈംസ് നവ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Read Moreജീവിത ശൈലീ രോഗങ്ങളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ്; ഇവ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പഠിക്കുക ലക്ഷ്യം
ജീവിത ശൈലീ രോഗങ്ങളുടെ വ്യാപ്തിയും അവയുണ്ടാക്കുന്ന പ്രയാസങ്ങളും ശാസ്ത്രീയമായി തിട്ടപ്പെടുത്താൻ ആരോഗ്യ വകുപ്പ് സർവ്വേ നടത്തും. കിരൺ എന്നാണ് പദ്ധതിയുടെ പേരിട്ടിരിക്കുന്നത്, 14 ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപന വാർഡുകളിലാകും സർവ്വേ ആരംഭിക്കുക.
Read Moreപ്ലാസ്റ്റിക്കിനെ പൂർണ്ണമായി തള്ളി ബിബിഎംപി; നടപടി മാലിന്യം കുമിഞ്ഞ് കൂടുന്നതിനെ തുടർന്ന്
ബെംഗളുരു: പ്ലാസ്റ്റിക്കിനെ പൂർണ്ണമായി തള്ളി ബിബിഎംപി. ബിബിഎംപി ഓഫീസുകളിലും പരിപാടികളിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിർത്തലാക്കി. ഓരോ പരിപാടികൾക്ക് ശേഷവും പ്ലാസ്റ്റിക് കുമിഞ്ഞ് കൂടി ജനജീവിതത്തെ സാരമായി ബാധിക്കുന്നതിനാലെന്ന് ബിബിഎംപിയുടെ വിശദീകരണം
Read More10 രൂപാ നാണയങ്ങളെ കൈവിട്ട് ബെംഗളുരു
ബെംഗളുരു: 10 രൂപാ നാണയങ്ങളെ കൈവിട്ട് നഗരം. ബിഎംടിസി ബസുകളിലടക്കം ഇവ വാങ്ങിക്കാത്തത് സാധാരണക്കാരെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. നഗരത്തിൽ എല്ലായിടങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ ഇവ സ്വീകരിക്കാറില്ല. 10 രൂപാ നാണയത്തിന്റെ വ്യാജനിറങ്ങിയെന്ന് വ്യാപകമായിപ്രചാരണം നടന്നിരുന്നു പിന്നാലെയാണ് ഇവ ആർക്കും വേണ്ടാതായത്. പത്തുരൂപയുടെ കള്ള നാണയങ്ങള്‍ ഉണ്ടോ? സത്യമെന്ത്
Read Moreഹംപി ഉത്സവം ആഘോഷമാക്കാനൊരുങ്ങി ജനങ്ങൾ
ബെംഗളുരു; ലോക്സഭാ ഇലക്ഷനെ തുടർന്ന് മാററിവച്ച ഹംപി ഉത്സവം അനേകം പ്രതിഷേധങ്ങൾക്ക് ശേഷം ജനവരി 12 നും 13 നും നടത്താൻ ധാരണ. 8 കോടി രൂപ ഇതിനായി മാറ്റിവച്ചുവെന്നും സാംസ്കാരിക മന്ത്രി ജയമാല വ്യക്തമാക്കി.
Read Moreരണ്ട് ഹോട്ടലുകൾക്ക് പിഴ ഈടാക്കിയത് 3 ലക്ഷം
ബെംഗളുരു: ഗുരുതരമായി പിഴവ് വരുത്തിയ രണ്ട് ഹോട്ടലുകൾക്ക് ഭീമമായ പിഴയീടാക്കി. അങ്ങേയറ്റം വൃത്തിഹീനമായി പ്രവർത്തിച്ച ഡൊംളൂരിലെ 2 ഹോട്ടലുകൾക്കാണ് ബിബിഎംപി 3 ലക്ഷം പിഴയിട്ടത്.
Read Moreമാവോയിസ്റ്റുകളുടെ തോഴൻ; ഗുരുതര കണ്ടെത്തലുകളുമായി പോലീസ്; ശാസ്ത്രഞ്ജൻ അറസ്റ്റിൽ
ഹൈദരാബാദ്; ഹൈദരാബാദിലെ എൻജിആർഐയിലെ സീനിയർ ടെക്നിക്കൽ ഉദ്യോഗസ്ഥൻ എം വെങ്കട് റാവു(54) അറസ്ററിലായത്. മുതിർന്ന മാവോയിസ്റ്റ് അംഗങ്ങൾക്ക് സ്ഫോടന വസ്തുക്കൾ അടങ്ങിയ വസ്തുക്കൾ കൈമാറി എന്ന ഗുരുതര കുറ്റമാണ് ശാസ്ത്രഞ്ജനെതിരെ കണ്ടെത്തിയിരിക്കുന്നത്.
Read Moreആ ജീവൻ വിട പറഞ്ഞു; പിറന്നയുടനെ ക്ലോസറ്റിലിട്ട കുഞ്ഞ് മരിച്ചു; ക്ലോസറ്റിൽ കുഞ്ഞുണ്ടെന്ന് അറിയാതെ അനേകം പേർ ക്ലോസറ്റ് ഉപയോഗിച്ചത് നില വഷളാക്കി
അമൃത്സർ; ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചു. ക്ലോസറ്റിനുളളിൽ രണ്ടടി ആഴത്തിൽ നാല് മണിക്കൂറോളം കിടന്ന കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കുഞ്ഞിന്റെ രക്ത കുഴലുകൾ പൊട്ടി ശ്വാസകോശത്തിൽ രക്തസ്രാവം തുടങ്ങിയിരുന്നു. തുടർന്നാണ് ആശുപത്രിയിൽ വച്ച് കുഞ്ഞ് മരണമടഞ്ഞത്.
Read Moreമഞ്ഞിൽ കാഴ്ച്ച മറഞ്ഞു; നന്ദി ഹിൽസിലേക് പോകും വഴി അപകടം, രണ്ട് യുവാക്കൾ മരിച്ചു
ബെംഗളുരു: നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കയറി രണ്ട് യുവാക്കൾ മരിച്ചു. രാകേഷ്(28) , നിതീഷ്(27) എന്നിവരണ് മരിച്ചത്. നന്ദി ഹിൽസിലേക് പോകും വഴിയാണ് അപകടം നടന്നത്. മഞ്ഞിൽ കാഴ്ച്ച മറഞ്ഞതാണ് കാരണം.
Read More