മാതൃകയായി അല്ലു അർജുൻ; കേരളത്തിൽ പ്രളയത്തിൽ തകർന്ന 10 അങ്കണവാടികൾ സ്വന്തം ചിലവിൽ നിർമ്മിച്ച് നൽകും

ആലപ്പുഴ: ഐആം ഫോർ ആലപ്പി പദ്ധതി വഴി നടൻ അല്ലു അർജുൻ ആലപ്പുഴയിൽ നിർമ്മിച്ച് നൽകുക 10 അങ്കണവാടികൾ. അല്ലുവിന്റെ പിതാവും സുഹൃത്തും നിർമ്മിച്ച് ​ഗീതാ​ഗോവിന്ദം എന്ന ചിത്രത്തിന് കേരളത്തിൽ നിന്ന് ലഭിച്ച ലാഭത്തിൽ നിന്ന് 21 ലക്ഷമാണ് നൽകുക. 21 ലക്ഷത്തിൽ നിന്നും പ്രളയത്തിൽ തകർന്ന 10 അങ്കണവാടികൾ പുനർ നിർമ്മിച്ച് നൽകും. നടപടി മാതൃകാപരമെന്ന് ആരാധകർ.

Read More

പ്രസാദത്തിൽ കീടനാശിനി കലർത്തിയ സംഭവം; സമ​ഗ്ര അന്വേഷണം വേണമെന്ന് സിദ്ധരാമയ്യ

ക്ഷേത്രത്തിലെ ദുരന്തം ഉന്നതതല സംഘം അന്വേഷിക്കണമെന്ന് കോൺ​ഗ്രസ് കക്ഷി നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കി. മരിച്ചവരുടെ ആശ്രിതർക്ക് കർണ്ണാടക പിസിസി ഒരു ലക്ഷം രൂപവീതം പ്രഖ്യാപിച്ചു. മൈസുരു കെആർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കുകയായിരുന്നു സിദ്ധരാമയ്യ.

Read More

ബെം​ഗളുരുവിൽ ഭൂ​ഗർഭ ജലത്തിനും രക്ഷയില്ല; മാലിന്യത്തിന്റെ അളവ് ദിനംപ്രതി കൂടുന്നു

ബെം​ഗളുരു: ന​ഗരങ്ങളിലെ ജലാശയങ്ങളിലേക്ക് മാലിന്യം കലർന്ന വെള്ളമൊഴുക്കി വിടുന്നത് ഭൂ​ഗർഭ ജലത്തെയും ബാധിക്കുന്നതായി പഠനങ്ങൾ. കുഴൽകിണരുകളിൽ നിന്നുള്ള ജലത്തിലും മാലിന്യത്തിന്റെ അളവ് കൂടിവരികയാണ്. ഇത്രയധികം മാലിന്യത്തിന്റെ അളവ് കൂടിവരുന്നത് ആശങ്കാ ജനകമാണെന്ന് ബെം​ഗളുരു യൂണിവേഴ്സിറ്റി പരിസ്ഥിതി ശാസ്ത്ര വിഭാ​ഗത്തിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു

Read More

ഓട്ടോ ഡ്രൈവർക്ക് ലോറിയിടിച്ച് ദാരുണാന്ത്യം; അപകടത്തിനിടയാക്കിയത് അമിത വേ​ഗതയിലെത്തിയ ലോറി

ബെം​ഗളുരു: അമിത വേ​ഗത്തിലെത്തിയ ലോറിയിടിച്ച് ഓട്ടോഡ്രൈവർ മരിച്ചു. തി​ഗളാറപാളയിൽ താമസിക്കുന്ന ഹർഷയാണ് (35) മരിച്ചത് . അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. തുംകൂർ റോഡിലാണ് അപകടം , യു ടേൺ എടുക്കുന്നതിനിടെ അമിത വേ​ഗതയിലെത്തിയ ലോറി ഓട്ടോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

Read More

അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് നീക്കും; ബിബിഎംപി

എസ്പി റോഡിലെ കയേറ്റം ഒഴിപ്പിക്കുമെന്ന് വ്യക്തമാക്കി ബിബിഎംപി രം​ഗത്ത്. പരിസരത്ത് അനധികൃതമായി നിർമ്മിച്ച എല്ലാ കെട്ടിടങ്ങളും പൊളിച്ച് നീക്കാനാണ് തീരുമാനം. കെആർ മാർക്കററ്. കലാശിപാളയം എന്നിവിടങ്ങളിൽ കയ്യേറി നിർ്മമിച്ച എല്ലാ കെട്ടിടങ്ങളും വരും ദിവസങ്ങളിൽ പൊളിച്ച് നീക്കുമെന്ന് ബിബിഎംപി അധികൃതർ വ്യക്തമാക്കി.

Read More

കേരളത്തിൽ ഇലക്ട്രിക്ക് ഓട്ടോയെത്തി; കിലോമീറ്ററിന് 50 പൈസ ചിലവ്!

തിരുവനന്തപുരം:  കേരളത്തിന്‍റെ ഇലക്ട്രിക് ഓട്ടോ വിപണിയിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്‍റെ ഔദ്യോഗിക ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്. പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈല്‍ ലിമിറ്റഡ് ആണ് വായു മലിനീകരണവും ശബ്ദമലിനീകരണവും കുറഞ്ഞ ഇ- ഓട്ടോയുടെ നിര്‍മ്മാതാക്കള്‍. സി.എം.വി.ആര്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചാല്‍ ഇ-ഓട്ടോ വിപണിയിലെത്തിക്കും. സംസ്ഥാന സര്‍ക്കാറിന്‍റെ ഇ – വെഹിക്കിള്‍ നയത്തിന്‍റെ ഭാഗമായാണ് ഇ-ഓട്ടോ നിരത്തിലിറക്കുന്നത്. ഒരു കിലോ മീറ്ററിന് അമ്പത് പൈസയില്‍ താഴെ മാത്രമേ ചെലവു വരൂ എന്നതാണ് ഇ-ഓട്ടോയുടെ മറ്റൊരു പ്രത്യേകതയെന്നും മുഖ്യമന്ത്രി…

Read More

മാതാപിതാക്കളെ യാത്രയയക്കാൻ കാർമലാറം റെയിൽവേ സ്റ്റേഷനിലെത്തിയ മലയാളി യുവാവ് ട്രെയിനിൽ നിന്ന് വീണു മരിച്ചു; ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ പുറത്തിറങ്ങിയതാണ് അപകടത്തിന് കാരണം;കൂടെ ചാടിയ പിതാവ് ഗുരുതരാവസ്ഥയിൽ.

ബെംഗളൂരു: മാതാപിതാക്കളെ യാത്രയയക്കുന്നതിനായി കാർമലാറം റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവ് ട്രെയിനിൽ നിന്ന് വീണ് ദാരുണാമായി മരിച്ചു.പാലക്കാട് കഞ്ചിക്കോട് സ്വദേശിയായ വിക്രം (28) വിപ്രോ ജീവനക്കാരനാണ്. യശ്വന്ത് പുരം -കണ്ണൂർ എക്സ്പ്രസിൽ മാതാപിതാക്കയെ യാത്രയാക്കാനായി എത്തിയതായിരുന്നു. കോച്ചിനകത്ത് കയറിയ യുവാവ് ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ പുറത്തേക്കിറങ്ങുകയാരുന്നു, ട്രാക്കിനും പ്ലാറ്റ്ഫോമിനുമിടയിലേക്ക്  വീഴുകയായിരുന്നു.ഇത് കണ്ട പിതാവ് പുറത്തേക്ക് ചാടുകയും അദ്ദേഹത്തെ ഗുരുതര പരിക്കുകളോടെ സക്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 മണിക്കുറോളം മൃതദേഹം ട്രാക്കിൽ കിടന്നതിന് ശേഷം റെയിൽവേ പോലീസ് എത്തിയാണ് നടപടികൾ എടുത്തത്

Read More

മധ്യപ്രദേശിലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കമല്‍നാഥ് സര്‍ക്കാര്‍!!

ഭോപ്പാല്‍: അധികാരമേറ്റതിന് തൊട്ടുപിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കമല്‍നാഥ് സര്‍ക്കാര്‍. മുഖ്യമന്ത്രിയായി അധികാരമേറ്റ് വെറും രണ്ട് മണിക്കൂറിനുള്ളിലാണ് കമല്‍നാഥ് തീരുമാനം പ്രഖ്യാപിച്ചത്. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തി സംസ്ഥാനത്തിന്‍റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുന്നതിനാണ് മുന്‍തൂക്കം നല്‍കുക എന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു. മധ്യപ്രദേശിലെ കര്‍ഷകരുടെ രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങളാണ് എഴുതിത്തള്ളിയത്. കോണ്‍ഗ്രസിന്‍റെ മുഖ്യ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക എന്നത്.  തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് വാഗ്ദാനവും ചെയ്തിരുന്നു. അതേപോലെ, കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റത്തിന് പിന്നാലെ വാഗ്ദാനവും…

Read More

മരണം 14 ആയി;പ്രസാദത്തിൽ കീടനാശിനി കലർന്നതായി ഫോറൻസിക് പരിശോധന റിപ്പോർട്ട്; മൃഗീയമായ ക്രൂരതക്ക് കാരണം ക്ഷേത്ര വരുമാനം സംബന്ധിച്ച തർക്കം;ദൈവത്തിന്റെ പേരിൽ മനുഷ്യൻ യുദ്ധം ചെയ്തപ്പോൾ ബലിനൽകേണ്ടി വന്നത് നിരപരാധികളുടെ ജീവൻ.

ബെംഗളൂരു : ചാമരാജനഗറിൽ ക്ഷേത്രത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ കീടനാശിനി കലർന്നതായി സ്ഥിരീകരണം, അരിയും പച്ചക്കറിയും വേവിച്ച് പുലാവ് പാകം ചെയ്യാൻ വച്ച വെള്ളത്തിൽ മോണോ ക്രോട്ടോ ഫോസ് എന്ന കീടനാശിനി കലർത്തുകയായിരുന്നു. ഉപമുഖ്യമന്ത്രി ജി പരമേശ്വര നിയമസഭയിൽ അറിയിച്ചതാണ് ഇക്കാര്യം. ഇന്നലെ ഒരാൾ കൂടി മരിച്ചതോടെ മരണസംഖ്യ 14 ആയി, 69 പേർ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രിയിൽ ചികിൽസയിലാണ്. ക്ഷേത്ര വരുമാനവുമായി ബന്ധപ്പെട്ട തർക്കാണ് ദുരന്തത്തിന് കാരണമായത് എന്ന് ദക്ഷിണ മേഖലാ ഐജി ശരത് ചന്ദ്ര അറിയിച്ചു. ഫോറൻസിക് ലാബിന് പുറമെ മൈസൂരുവിലെ…

Read More

ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം.

ബെംഗളൂരു : അറ്റകുറ്റപ്പണികൾക്കായി ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിൻ ഭാഗികമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഹെവി വാഹനങ്ങളെ മേൽപ്പാലത്തിലൂടെ കടത്തിവിടുന്നില്ല.എന്നാൽ ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് സിൽക്ക് ബോർഡ് ദിശയിലേക്ക് ഉള്ള രണ്ട് ലൈൻ മാത്രമേ ഇപ്പോൾ പ്രവർത്തന ക്ഷമായിട്ടുള്ളൂ ഈ ലൈനിലൂടെ രണ്ട് വശത്തേക്കുള്ള വാഹനക്കൾ കടത്തിവിട്ടു കൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനുള്ള അധികാരികളുടെ ശ്രമം കമ്മീഷണറുടെ അനുമതി ലിഭിക്കാത്തതിനാൽ നടപ്പിലായില്ല.

Read More
Click Here to Follow Us