മരണം 14 ആയി;പ്രസാദത്തിൽ കീടനാശിനി കലർന്നതായി ഫോറൻസിക് പരിശോധന റിപ്പോർട്ട്; മൃഗീയമായ ക്രൂരതക്ക് കാരണം ക്ഷേത്ര വരുമാനം സംബന്ധിച്ച തർക്കം;ദൈവത്തിന്റെ പേരിൽ മനുഷ്യൻ യുദ്ധം ചെയ്തപ്പോൾ ബലിനൽകേണ്ടി വന്നത് നിരപരാധികളുടെ ജീവൻ.

ബെംഗളൂരു : ചാമരാജനഗറിൽ ക്ഷേത്രത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ കീടനാശിനി കലർന്നതായി സ്ഥിരീകരണം, അരിയും പച്ചക്കറിയും വേവിച്ച് പുലാവ് പാകം ചെയ്യാൻ വച്ച വെള്ളത്തിൽ മോണോ ക്രോട്ടോ ഫോസ് എന്ന കീടനാശിനി കലർത്തുകയായിരുന്നു. ഉപമുഖ്യമന്ത്രി ജി പരമേശ്വര നിയമസഭയിൽ അറിയിച്ചതാണ് ഇക്കാര്യം.

ഇന്നലെ ഒരാൾ കൂടി മരിച്ചതോടെ മരണസംഖ്യ 14 ആയി, 69 പേർ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രിയിൽ ചികിൽസയിലാണ്.

ക്ഷേത്ര വരുമാനവുമായി ബന്ധപ്പെട്ട തർക്കാണ് ദുരന്തത്തിന് കാരണമായത് എന്ന് ദക്ഷിണ മേഖലാ ഐജി ശരത് ചന്ദ്ര അറിയിച്ചു.

ഫോറൻസിക് ലാബിന് പുറമെ മൈസൂരുവിലെ സെൻട്രൽ ഫുഡ് ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിശോധനയും മോണോക്രോട്ടോഫോസിന്റെ സാന്നിധ്യം ഉറപ്പിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us