ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷിച്ച് ഇന്ത്യന്‍ സൈന്യം. സിക്കിമിലെ നാഥു ലായില്‍ കുടുങ്ങിയ 2500 സഞ്ചാരികളെയാണ് സൈന്യം രക്ഷപെടുത്തിയത്.
Indian Army has rescued around 2500 tourists who were stuck in Sikkim near Nathu La, close to the India-China border due to heavy snowfall pic.twitter.com/uc3NaW4n7j
— ANI (@ANI) December 29, 2018
കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്നാണ് ഇവര്‍ ഇവിടെ കുടുങ്ങിയത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തിന് ഭക്ഷണവും താമസവും വസ്ത്രവുമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സേനയുടെ നേതൃത്വത്തില്‍ ഒരുക്കി നല്‍കിയതായും പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രദേശത്തെ കനത്ത മഞ്ഞ് നീക്കി റോഡുകളില്‍ സഞ്ചാര സ്വാതന്ത്ര്യം ഒരുക്കുന്നതിനായി പ്രത്യേക വാഹനങ്ങളും സൈന്യം വിട്ട് നല്‍കിയിട്ടുണ്ട്. സഞ്ചാരികളെ ഇപ്പോള്‍ ഗാങ്‌ടോക്കിലേക്ക് മാറ്റിയതായും സൈന്യം അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.