ഹൈക്കോടതിയിലെ ജോലിയ്ക്ക് മോദിയുടെ വ്യാജ ഒപ്പ്; യുവാവ് അറസ്റ്റില്‍

ബംഗളൂരു: ഹൈക്കോടതിയിലെ ടൈപിസ്റ്റിന്റെ ജോലിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിിയുടെ വ്യാജ ഒപ്പിട്ട ശുപാര്‍ശ കത്ത് നല്‍കിയ യുവാവ് അറസ്റ്റില്‍. കര്‍ണാടകയിലെ ബെലെഗാവിയിലെ സഞ്ജയ് കുമാര്‍(30) എന്ന യുവാവാണ് പിടിയിലാത്. കര്‍ണാടക ഹൈക്കോടതി രജിസ്ട്രി വിഭാഗത്തില്‍ ജോലി കൊടുക്കണമെന്ന നരേന്ദ്രമോദിയുടെ പേരിലും ഒപ്പിലും ഉള്ള വ്യാജ ശുപാര്‍ശ കത്താണ് ഇയാള്‍ നല്‍കിയത്. പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു സഞ്ജയ് കുമാര്‍. കര്‍ണാടക ഹൈക്കോടതി ഡപ്യൂട്ടി രജിസ്റ്റാര്‍ രാജേശ്വരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ശുപാര്‍ശക്കത്ത് എന്ന രീതിയില്‍…

Read More

കഞ്ചാവുമായി സിനിമാ തിരക്കഥാകൃത്ത് അറസ്റ്റില്‍

കോട്ടയം: സിനിമാ തിരക്കഥാകൃത്ത് കഞ്ചാവുമായി അറസ്റ്റില്‍. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ദിലീപ് കുര്യനാണ് കോട്ടയം പൊലീസിന്‍റെ പിടിയിലായത്. തന്‍റെ രണ്ടാമത്തെ സിനിമയുടെ തിരക്കഥ ജോലികളിലായിരുന്നു ദിലീപ്. ഈ സിനിമയുടെ ഷൂട്ടിംഗ് അടുത്തുതന്നെ ആരംഭിക്കാന്‍ ഇരിക്കുകയായിരുന്നു. ഈ സിനിമയുടെ ആവശ്യത്തിന് വേണ്ടിയാണ് ഇയാള്‍ കോട്ടയത്തെ ഹോട്ടലില്‍ മുറിയെടുത്തത്. രണ്ടു ദിവസമായി ദിലീപും കൂട്ടുകാരും ഹോട്ടലിലുണ്ടായിരുന്നു. ദിലീപിന്‍റെ പെരുമാറ്റത്തില്‍ തുടക്കം മുതലേ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയിരുന്നു. ഇതിനിടെ നഗരത്തിലെ കഞ്ചാവ് കച്ചവടക്കാരന്‍ ദിലീപിനെ തേടിയെത്തുകയും ചെയ്തു. ഇതോടെ വിവരം ജീവനക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.…

Read More

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇനി ബോഡി സ്കാനറുകള്‍

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ജനുവരി മുതല്‍ ബോഡി സ്കാനറുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രവ്യോമയാന മന്ത്രാലയം. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട വിമാനത്താവളങ്ങളില്‍ ഇത്തരം ബോഡി സ്കാനറുകള്‍ പരിശോധിച്ച് വിജയത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യവ്യാപകമായി ഉപയോഗിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത് വഴി പരിശോധനകള്‍ക്കായി ചിലവഴിക്കുന്ന സമയത്തില്‍ കുറവ് വരുത്താന്‍ സാധിക്കുമെന്നും യാത്രക്കാര്‍ക്ക് നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുക്കൂട്ടല്‍. എന്നാല്‍ ഇത്തരമൊരു നീക്കത്തെ ആണവോര്‍ജ്ജ നിയന്ത്രണ വകുപ്പ് പൂര്‍ണ്ണ അനുവാദം നല്‍കിയിരുന്നില്ല. ഇത്തരത്തിലുള്ള ഉപകരണങ്ങളില്‍ നിന്നുമുള്ള റേഡിയേഷന്‍ യാത്രക്കാരുടെ ആരോഗ്യത്തെ ബാധിച്ചേക്കുമെന്നതിനാലാണ് പൂര്‍ണമായും സ്കാനിംഗ് സാധ്യമാകുന സ്കാനറുകള്‍ക്ക് അനുമതി…

Read More

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ ഇന്ത്യന്‍ സൈന്യം രക്ഷിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷിച്ച് ഇന്ത്യന്‍ സൈന്യം. സിക്കിമിലെ നാഥു ലായില്‍ കുടുങ്ങിയ 2500 സഞ്ചാരികളെയാണ് സൈന്യം രക്ഷപെടുത്തിയത്. Indian Army has rescued around 2500 tourists who were stuck in Sikkim near Nathu La, close to the India-China border due to heavy snowfall pic.twitter.com/uc3NaW4n7j — ANI (@ANI) December 29, 2018 കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്നാണ് ഇവര്‍ ഇവിടെ കുടുങ്ങിയത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തിന് ഭക്ഷണവും താമസവും…

Read More

ശിശുപരിപാലന അവധി ഇനി ‘ഏക രക്ഷിതാക്കളായ’ പുരുഷന്‍മാര്‍ക്കും

ഡല്‍ഹി: ‘ഏക രക്ഷിതാക്കളായ’ പുരുഷ ജീവനക്കാര്‍ക്കും ശിശുപരിപാലന അവധി അതായത് സിസിഎല്‍ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സര്‍വീസ് കാലയളവില്‍ ആകെ 730 ദിവസം ഈ അവധി എടുക്കാം. നിലവില്‍ വനിതാ ജീവനക്കാര്‍ക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്. വിവാഹം കഴിക്കാതെ കുട്ടികള്‍ ഉള്ളതോ, വിഭാര്യനോ, വിവാഹമോചനം നേടിയതോ ആയ പുരുഷന്‍മാര്‍ക്കാണ് ഇനി ഈ ആനുകൂല്യം ലഭിക്കുന്നത്. 2 കുട്ടികള്‍ക്കു വരെയാണ് ആനുകൂല്യം ലഭിക്കുക. മുമ്പ് സ്ത്രീകള്‍ക്ക് മാത്രമാണ് ശിശു പരിപാലന അവധി ലഭിച്ചിരുന്നത്. സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്ക് വര്‍ഷത്തില്‍ മൂന്നു തവണയായി കുട്ടികളുടെ സംരക്ഷണത്തിനായി…

Read More

സിറ്റി റെയിൽവേ സ്റ്റേഷന്റെ മേൽ നടപ്പാതയിൽ യുവാവ് തൂങ്ങിമരിച്ചു.

ബെംഗളൂരു : സിറ്റി റെയിൽവേ സ്റ്റേഷന്റെ മേൽ നടപ്പാലത്തിൽ യുവാവ് തൂങ്ങി മരിച്ചു. മൈസൂരു സ്വദേശി ഡി.സിദ്ധപ്പ (35)ആണ് മരിച്ചത് . കുടുംബകലഹത്തെ തുടർന്ന് യുവാവിന്റെ ഭാര്യ 2 മാസം മുൻപ് ആത്മഹത്യ ചെയ്തിരുന്നു.9,7 വീതം പ്രായമുള്ള രണ്ട് കുട്ടികളുണ്ട്.

Read More

അന്തിമ വിജയം സിദ്ധരാമയ്യക്ക്; ഹൈക്കമാന്റ് ഇടപെടലിൽ ജി പരമേശ്വരക്ക് പ്രധാന വകുപ്പായ ആഭ്യന്തരം നഷ്ടമായി;ലഭിച്ചത് സിദ്ധരാമയ്യയുടെ വിശ്വസ്ഥൻ എം.ബി.പാട്ടീലിന്.

ബെംഗളൂരു: രാഷ്ട്രീയത്തിലെ സിദ്ധരാമയ്യയുടെ മെയ് വഴക്കത്തെ നേരിടാൻ ഇന്ന് കർണാടകയിൽ ആരുമില്ല എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്.ജനതാദളിൽ നിന്ന് രാജിവച്ച് കോൺഗ്രസ് പാർട്ടിയിൽ 4 വർഷത്തിനുള്ളിൽ മുഖ്യമന്ത്രിയായപ്പോൾ തന്നെ ആ കഴിവ് നമ്മൾ കണ്ടതാണ്. അന്നും നഷ്ടം കെപിസിസി പ്രസിഡന്റ് ആയിരുന്ന ജി.പരമേശ്വരക്ക് ആയിരുന്നു. വീണ്ടും അതേ രീതിയിൽ ഒരു പണി കൊടുത്തിരിക്കുകയാണ് സിദ്ധരാമയ്യ, പ്രധാന വകുപ്പ് ആയ ആഭ്യന്തരം ഉപമുഖ്യമന്ത്രി ജി പരമേശ്വരയിൽ നിന്ന് ഹൈക്കമാന്റിനെ ഇടപെടുവിച്ചു കൊണ്ട് തന്റെ വിശ്വസ്ഥനായ എം ബി പാട്ടീലിന് നൽകിയിരിക്കുകയാണ് സിദ്ധു. സിദ്ധരാമയ്യയുടെ നിർബന്ധത്തിന് മുന്നിൽ…

Read More

തൂണിൽ വിള്ളൽ;എംജി റോഡ്- ഇന്ദിരാനഗർ റൂട്ടിൽ നാളെ അർദ്ധരാത്രി വരെ മെട്രോ സർവ്വീസ് നിർത്തിവച്ചു.

ബെംഗളൂരു : ട്രിനിറ്റി സ്‌റ്റേഷന് സമീപം 155 നമ്പർ മെട്രോ തൂണിൽ വിള്ളലിനെ തുടർന്നുണ്ടായ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ അർദ്ധരാത്രി വരെ എം ജി റോഡ് മുതൽ ഇന്ദിരാനഗർ വരെ പർപ്പിൾ ലൈനിൽ മെട്രോ സർവ്വീസ് ഉണ്ടായിരിക്കില്ല. ബയപ്പനഹള്ളി, കബൺ പാർക്ക് സറ്റേഷനുകളിൽ നിന്ന് സൗജന്യ ഷട്ടിൽ സർവ്വീസ് നടത്തുന്നുണ്ട്. ബി എം ടി സി യുടെ 100 ബസുകൾ ഇതിനായി ഉപയോഗിക്കുന്നുണ്ട്. നാളെയോടെ തകരാർ പരിഹരിച്ച് തിങ്കളാഴ്ച രാവിലെ സാധാരണ സർവ്വീസ് പുനരാരംഭിക്കുമെന്ന് ബിഎംആർ സി എൽ അറിയിച്ചു.

Read More
Click Here to Follow Us