അന്തിമ വിജയം സിദ്ധരാമയ്യക്ക്; ഹൈക്കമാന്റ് ഇടപെടലിൽ ജി പരമേശ്വരക്ക് പ്രധാന വകുപ്പായ ആഭ്യന്തരം നഷ്ടമായി;ലഭിച്ചത് സിദ്ധരാമയ്യയുടെ വിശ്വസ്ഥൻ എം.ബി.പാട്ടീലിന്.

ബെംഗളൂരു: രാഷ്ട്രീയത്തിലെ സിദ്ധരാമയ്യയുടെ മെയ് വഴക്കത്തെ നേരിടാൻ ഇന്ന് കർണാടകയിൽ ആരുമില്ല എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്.ജനതാദളിൽ നിന്ന് രാജിവച്ച് കോൺഗ്രസ് പാർട്ടിയിൽ 4 വർഷത്തിനുള്ളിൽ മുഖ്യമന്ത്രിയായപ്പോൾ തന്നെ ആ കഴിവ് നമ്മൾ കണ്ടതാണ്. അന്നും നഷ്ടം കെപിസിസി പ്രസിഡന്റ് ആയിരുന്ന ജി.പരമേശ്വരക്ക് ആയിരുന്നു.

വീണ്ടും അതേ രീതിയിൽ ഒരു പണി കൊടുത്തിരിക്കുകയാണ് സിദ്ധരാമയ്യ, പ്രധാന വകുപ്പ് ആയ ആഭ്യന്തരം ഉപമുഖ്യമന്ത്രി ജി പരമേശ്വരയിൽ നിന്ന് ഹൈക്കമാന്റിനെ ഇടപെടുവിച്ചു കൊണ്ട് തന്റെ വിശ്വസ്ഥനായ എം ബി പാട്ടീലിന് നൽകിയിരിക്കുകയാണ് സിദ്ധു. സിദ്ധരാമയ്യയുടെ നിർബന്ധത്തിന് മുന്നിൽ രാഹുൽ ഗാന്ധി വഴങ്ങുകയായിരുന്നു എന്നാണ് വാർത്തകൾ.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

നഷ്ടപ്പെട്ട ആഭ്യന്തര വകുപ്പിന് പകരം നിയമ പാർലമെൻററി കാര്യം, ഐടി – ബി ടി ,ശാസ്ത്ര സാങ്കേതിക വകുപ്പുകൾ കൂടി നിലവിൽ ബെംഗളൂരു വികസന മന്ത്രിയായ പരമേശ്വരക്ക് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
[masterslider id="10"]

Related posts