ഇന്ദിരയുടെ അടിയന്തരാവസ്ഥയിൽ കുരുത്ത വിദ്യർത്ഥി നേതാവ്; കർണാടക ബിജെപിയുടെ ദേശീയ മുഖം.

ബെംഗളൂരു : ആർ എസ് എസിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലുടെയാണ് എച്ച് എൻ അനന്ത് കുമാർ എന്ന രാഷ്ട്രീയ നേതാവിന്റെ രാഷ്ട്രീയ രംഗപ്രവേശം, അടിയന്തിരാവസ്ഥയുടെ കാലഘട്ടത്തിൽ അതിനെതിരെ പ്രവർത്തിച്ചതിന് ജയിലടക്കപ്പെട്ടു. അവിടെ നിന്ന് സംഭരിച്ച ഊർജവുമായി ആയിരുന്നു മുന്നോട്ടുള്ള യാത്ര.

1985 ൽ എബിവിപി യുടെ ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു, 1996 ൽ ഭാരതീയ ജനതായുവമോർച്ചയുടെ ദേശീയ സെക്രട്ടറിയായി നിയമിതനായി.

1999ലെ വാജപേയി മന്ത്രിസഭയിൽ വ്യോമയാനമന്ത്രിയായിരുന്നു, ആ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയും അനന്ത് കുമാർ ആയിരുന്നു.

  കുടുംബ ബജറ്റിന്റെ നെഞ്ചിലേക്ക് അടുത്ത പ്രഹരം; നേരം പുലരുമ്പോൾ ഇത്രയധികം സാധനങ്ങൾക്ക് വിലകൂടുമെന്ന് കരുതിയോ?

2003ലാണ് അനന്ത് കുമാർ കർണാടക ബിജെപി പ്രസിഡൻറായി ചുമതല ഏൽക്കുന്നത്, ആ വർഷം നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ ബിജെപിയെ സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു, അടുത്ത വർഷം നടന്ന ലോകസഭാ തെരഞ്ഞെടുപ്പിലും കർണാടകയിൽ നിന്ന് ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിച്ചത് ബി ജെ പി ക്ക് ആയിരുന്നു.

1996 മുതൽ കഴിഞ്ഞ ആറ് തവണ ബാഗ്ലൂർ സൗത്ത് ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് അനന്തകുമാർ ആണ്, കഴിഞ്ഞ പ്രാവശ്യം തോൽപ്പിച്ചത് ഇൻഫോസിസ് സഹ സ്ഥാപകൻ ആയിരുന്ന കോൺഗ്രസിന്റെ നന്ദൻ നിലക്കേനിയെ ആയിരുന്നു.

  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി

രാഷ്ട്രീയ പ്രവർത്തകരിൽ ആദ്യമായി വെബ് സൈറ്റ് പ്രസിദ്ധീകരിച്ചതും  അനന്ത് കുമാർ ആയിരുന്നു.

നരേന്ദ്ര മോഡി മന്ത്രിസഭയിൽ പാർലമെൻററി കാര്യവും രാസവളത്തിന്റെയും പ്രത്യേക ചുമതല വഹിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ
[masterslider id="10"]

Related posts