ബെംഗളൂരു : തമിഴ്നാട്ടിലെ ധർമ്മപുരിക്കടുത്ത് ഇന്ന് രാവിലെ 10.30 യോടെ ഉണ്ടായ ബൈക്കപകടത്തിൽ മരിച്ചത് നഗരത്തിൽ ഹോട്ടൽ നടത്തുകയായിരുന്ന യുവ വ്യവസായികൾ. ഒരുമിച്ച് പഠിച്ചും കളിച്ചും വളർന്ന കണ്ണൂർ ജില്ലയിലെ കാഞ്ഞിരോട്ടെ റെസ് നീഫും (23) സഫലും (23) ആണ് ആ സുഹൃത്തുക്കൾ. കാഞ്ഞിരോട് നസ്റ് മഹലിൽ റഫീക്കിന്റെ യും നസ്രിയയുടെയും മകനാണ് റെസ് നീഫ്, നഹർ കോളേജിനടുത്തുള്ള സൽമിയയിൽ കെ എം ജബാറിന്റെയും ഫൗസിയയുടെയും മകനാണ് സഫൽ. ബൈക്ക് ട്രക്കിലിടിച്ചാണ് അപകടം സംഭവിച്ചത്, ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കെഎംസിസി…
Read MoreDay: 7 November 2018
ബൈക്കപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം.
സേലം: വാഹനാപകടത്തിൽ രണ്ടു മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ സേലത്തിന് സമീപം ധര്‍മപുരിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശികളായ ഫസല്‍, റെസ്നീഫ് എന്നിവരാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read Moreശബരിമലയില്‍ തീവ്ര സ്വഭാവമുള്ള സംഘടനകള്‍ എത്തുമെന്ന് മുന്നറിയിപ്പുള്ളതിനാലാണ് ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
കൊച്ചി: ശബരിമലയില്‍ തീവ്ര സ്വഭാവമുള്ള സംഘടനകള്‍ എത്തുമെന്ന് മുന്നറിയിപ്പുള്ളതിനാലാണ് ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ചിത്തിര ആട്ട പൂജയ്ക്കായി നട തുറന്നപ്പോള്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ സ്വകാര്യ ചാനല്‍ നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചത്. മാധ്യമങ്ങൾക്കും വിശ്വാസികൾക്കും നിയന്ത്രണം ഉണ്ടായിരുന്നില്ല. തീവ്ര സ്വഭാവമുള്ള സംഘടനകൾ എത്തുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. സമാധാനപരമായ തീർത്ഥാടനം ഉറപ്പാക്കാനായിരുന്നു പൊലീസ് വിന്യാസം. വനിതാ മാധ്യമ പ്രവർത്തകരെ അടക്കം നാമജപ സമരക്കാർ ആക്രമിച്ചു. ഹർജി തിങ്കളാഴ്ച പരിഗണിക്കും. നവംബര്‍ നാലാം തീയതിലും അഞ്ചാം തീയതിയും…
Read Moreസാവിന മനയ കഥവാ തട്ടി; അഥവാ കാൻസർ വാർഡിലെ ചിരി; ഇന്നസെന്റിന്റെ പുസ്തകത്തിന് കന്നഡ പരിഭാഷ
ബെംഗളുരു: രോഗികളെ കാണാനെത്തുന്നവർ നന്നായി പെരുമാറിയാൽ പകുതി രോഗവും തീരുമെന്ന് പ്രശസ്ത ചലച്ചിത്ര താരം ഇന്നസെന്റ് എംപി. കാൻസർ വാർഡിലെ ചിരി എന്ന പുസ്തകത്തിന്റെ കന്നഡ പരിഭാഷയുടെ ഉത്ഘാടനത്തിനാണ് ഇന്നസെന്റ് അനുഭവങ്ങൾ പങ്ക് വച്ചത്. സാവിന മനയ കഥവാ തട്ടി എന്നാണ് കന്നഡ പരിഭാഷയുടെ പേര്.
Read Moreഒരു തെരഞ്ഞെടുപ്പില്‍ നോട്ട മുന്നിലെത്തിയാല്‍ എന്ത് സംഭവിക്കും? വിശദീകരിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്.
മുംബൈ: തെരഞ്ഞെടുപ്പിൽ നോട്ട വിജയിച്ചാൽ ആരെയും വിജയിയായി പ്രഖ്യാപിക്കില്ല പകരം വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമെന്ന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പൊതു തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും ത്രിതല തെരഞ്ഞെടുപ്പിലും ഈ ഉത്തരവ് ബാധകമായിരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. ഡിസംബര്‍ ഒമ്പതിന് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് നടക്കാനിരിക്കെയാണ് കമ്മീഷന്റെ ഉത്തരവ്. 2013 സെപ്റ്റംബർ 29നാണ് വോട്ടിങ് മെഷീനിൽ നോട്ട ബട്ടൺ ഉൾപ്പെടുത്തണമെന്ന ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. നോട്ട വോട്ട് എന്ന പരിഗണനയില്ലാതെ സ്ഥാനാര്‍ഥികളില്‍ ആര്‍ക്കാണോ കൂടുതല്‍ വോട്ട് അയാളെ വിജയിയായി പ്രഖ്യാപിക്കാം എന്നായിരുന്നു കോടതി ഉത്തരവ്. അങ്ങനെ വരുമ്പോൾ നോട്ടയ്ക്കാണ്…
Read Moreമുഖ്യമന്ത്രിയെ നികൃഷ്ടമായ രീതിയില്‍ അധിക്ഷേപിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്.
കണ്ണൂര്‍: ബിജെപിയിലേക്ക് ക്ഷണിക്കാൻ ആർഎസ്എസ് നേതാക്കള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്. താന്‍ ബിജെപിയിലേക്ക് പോവാന്‍ തയ്യാറെടുത്തിരിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കും സുധാകരന് മറുപടി നല്കി. മുഖ്യന്ത്രി അപ്പനില്ലാത്ത വർത്തമാനം പറയരുതെന്നായിരുന്നു പ്രതികരണം. ബിജെപിയിലേക്ക് ക്ഷണിക്കാന്‍ ആര്‍എസ്എസുകാര്‍ വന്ന് കണ്ടിരുന്നു. അങ്ങനെ ഒരു ചിന്ത പോലും തനിക്കില്ല, രാഷ്ട്രീയം നിർത്തിയാലും കൊണ്ഗ്രസിൽ നിന്നു വേറെ ഒരിടത്തും പോകില്ലെന്നും കെ സുധാകരന് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി അഭാസത്തരം വിളിച്ചു പറഞ്ഞു. എന്തെങ്കിലും സംഭവിച്ചാൽ പൂർണ ഉത്തരവാദിത്തം…
Read Moreഉത്തിഷ്ഠ പുരസ്കാരം നേടി ശ്രീപാർവതി സേവാ നിലയം
ബെംഗളുരു: സന്നദ്ധ സംഘടനയായ ഉത്തിഷ്ഠയുടെ സേവാ പുരസ്കാരം ഇത്തവണ തൃശൂർ ശ്രീപാർവതി സേവാ നിലയത്തിന്. 1 ലക്ഷം രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഇന്ദിരാ നഗർ സംഗിത സഭയിൽ 11 ന് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. ചലച്ചിത്ര താരവും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി, അവതരിപ്പിക്കുന്ന ഭരത നാട്യവും ഇതോടനുബന്ധിച്ച് നടത്തപ്പെടും.
Read Moreവിദ്യാർഥികൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതിനിടെ രണ്ട്പേർ അറസ്റ്റിൽ
ബെംഗളുരു: എംബിഎകാരനടക്കം രണ്ട് പേർ കഞ്ചാവ് വിത്പനക്കിടെ അറസ്റ്റിലായി. വിശാഖപട്ടണം സ്വദേശി, സഞ്ജയ് കുമാർ , ഭാനുതേജ് എന്നിവരാണ് പിടിയിലായത്. മഡിവാള തടാകത്തി് സമീപം വിദ്യാർഥികൾക്ക് കഞ്ചാവ് കൈമാറുന്നതിനിടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഡിപ്ലോമക്ക് പഠിക്കുന്ന ഭാനുതേജ്, ആന്ധ്രയിൽ നിന്ന് കഞ്ചാവ് എത്തിക്കും. എംബിഎ കഴിഞ്ഞ് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വന്നിരുന്ന സഞ്ജയ് കുമാർ ജോലി നഷ്ടമായതോടെയാണ് കഞ്ചാവ് വിത്പന തകൃതിയാക്കിയത്.
Read Moreഒാരോ യാത്രക്കും മെട്രോ സമ്മാനിക്കുന്നത് സമയ ലാഭം; 11 മിനിറ്റ് സമയം യാത്രക്കാർക്ക് ലാഭമെന്ന് കണക്കുകൾ
ബെംഗളുരു: മെട്രോ യാത്രകൾ യാത്രക്കാർക്ക് 11 മിനിറ്റ് സമയം ലാഭം നേടി കൊടുക്കുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ച് (ഐഎസ്ഇസി) നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. മുൻപ് 40 മിനിറ്റ് എടുത്തിരുന്ന യാത്രയ്ക്കിപ്പോൾ ശരാശരി 29 മിനിറ്റാണ് എടുക്കുന്നത്. ബസിലും മെട്രോ ട്രെയിനിലുമായി ഒരു ദിവസം ഓഫിസ് യാത്രയ്ക്കു ശരാശരി 34 രൂപയാണ് ചെലവ് വരുന്നത്. നഗരത്തിലെ 5514 പേർക്കിടയിലാണ് ഇത്തരമൊരു സർവെ നടത്തിയത്.
Read Moreബിഎംടിസിയുടെ പഴയ സ്റ്റുഡന്റ് പാസ് നവംബർ 15 വരെ ഉപയോഗിക്കാം
പഴയ സ്റ്റുഡന്റ് പാസിന്റെ കാലാവധി നവംബർ 15 വരെ ബിഎംടിസി നീട്ടി. പുതിയ സ്മാർട് കാർഡിന് അപേക്ഷിച്ച വിദ്യാർഥികളിൽ 50,000 പേർക്ക് ഇനിയും പാസ് ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. 3.1 ലക്ഷം സ്മാർട് കാർഡ് തയാറാക്കിയതിൽ 2.9 ലക്ഷം കാർഡുകൾ വിതരണം ചെയ്തെന്നാണ് ബിഎംടിസി അധികൃതരുടെ വിശദീകരണം വ്യക്താമാക്കുന്നത്. അപേക്ഷകൾ അപൂർണ്ണമായവരുടെതാണ് തടഞ്ഞ് വച്ചിരിക്കുന്നത്.
Read More