19കാരന്‍ ഗൌതം കൃഷ്ണ വധം:അന്വേഷണത്തില്‍ വലിയ പുരോഗതി;പ്രതികള്‍ എന്ന് സംശയിക്കുന്നവര്‍ പിടിയില്‍;പ്രതികളെ തിരിച്ചറിയാല്‍ ഗൌതമിന്റെ സുഹൃത്തിനോട്‌ നഗരത്തിലെത്താന്‍ പോലീസ് ആവശ്യപ്പെട്ടു.

ബെംഗളൂരു: നഗരത്തിൽ മലയാളി യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ മൂന്നു പേർ കസ്റ്റഡിയിൽ. കേസ് അന്വേഷിക്കുന്ന ഉപ്പാർപേട്ട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ചേർത്തല എഴുപുന്ന ഒൻപതാം വാർഡ് ഗായത്രി ഭവനിൽ ഗൗതം കൃഷ്ണ (18) ആണ് ഒക്ടോബർ 13ന് രാത്രി മൈസൂരു ബാങ്ക് സർക്കിളിൽ കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം കൊമേഴ്സ്യൽ സ്ട്രീറ്റ് പൊലീസ് നഗരത്തിൽ മോഷണം നടത്തുന്ന സംഘത്തെ പിടികൂടിയിരുന്നു.

  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ

ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഗൗതം കൃഷ്ണയെ കൊന്നതിന് പിന്നിലും ഇവർക്ക് പങ്കുള്ളതായി സൂചന ലഭിച്ചത്. തുടർന്ന് മേയോഹാൾ കോടതിയിൽ ഹാജരാക്കിയ ഇവരെ ഉപ്പാർപേട്ട് പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഇവർ തന്നെയാണെന്ന് ഉറപ്പ് വരുത്താൻ ഗൗതം കൃഷ്ണയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് വൈശാഖിനോട് ബെംഗളൂരുവിലെത്താൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

സ്കൂട്ടറിലെത്തിയ മൂന്ന് പേരാണ് കന്നഡയിൽ ചോദിച്ചതിന് ശേഷം ഗൗതം കൃഷ്ണയെ കുത്തിയയത്. പണമോ മൊബൈൽ ഫോണോ മോഷണം പോയിട്ടില്ലാത്തതിനാൽ വ്യക്തി വിരോധമാണോ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പരിശോധിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കൊലയാളികളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ ബെംഗളൂരുവിൽ ഹർത്താൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം
[masterslider id="10"]

Related posts