ബെംഗളൂരു: ഐടിപിഎല്‍ മെയിന്‍ റോഡില്‍ മെട്രോ ജോലിക്കിടയില്‍ ഗൈല്‍ (ഗ്യാസ് അതോരിട്ടി ഓഫ് ഇന്ത്യ)യുടെ വമ്പന്‍ പാചക വാതക ലൈന്‍ തകർന്നതിൽ ബിഎംആർസിഎൽ കരാറുകാരനെതിരെ ഗെയ്ൽ നൽകിയ പരാതിയിൽ മഹാദേവപുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗെയ്ൽ പൈപ്പ് ലൈൻ കടന്നുപോകുന്ന ഭാഗത്ത് കുഴിക്കാൻ ബിഎംആർസിഎൽ മുൻകൂർ അനുമതി തേടിയിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഐടിപിഎൽ മെയിൻ റോഡിൽ രാത്രിയിൽ നമ്മ മെട്രോ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ അബദ്ധത്തിൽ ഗെയ്ൽ പൈപ്പിനു കേടുപാടു സംഭവിച്ചതാണെന്നു ട്രാഫിക് പൊലീസ് അഡീഷനൽ കമ്മിഷണർ ഹരിശേഖരൻ പറഞ്ഞു. ഗെയ്ൽ വിദഗ്ധരുടെ കൃത്യമായ ഇടപെടലാണ് വലിയതോതിലുള്ള വാതകച്ചോർച്ച തടയാനായതിനു പിന്നിലെന്നു ബിഎംആർസിഎൽ എംഡി അജയ് സേത്ത് പറഞ്ഞു. ആർക്കും പരുക്കുകളില്ല. സുരക്ഷാ നടപടിയുടെ ഭാഗമായാണ് വാഹനഗതാഗതം വഴിതിരിച്ചുവിടാൻ ട്രാഫിക് പൊലീസിനു നിർദേശം നൽകിയതെന്നു ഗെയ്ൽ ഡപ്യൂട്ടി ജനറൽ മാനേജർ സെന്തിൽ കുമാർ വ്യക്തമാക്കി.
രാവിലെ ഏഴുമണി മുതൽ ഐടി, ബിപിഒ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏറെയുള്ള വൈറ്റ്ഫീൽഡിലേക്കുള്ള യാത്രക്കാർ ഹൂഡി ഭാഗത്ത് കാര്യമറിയാതെ റോഡിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടായി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.