‘രാജിക്കത്ത്‌ സ്വീകരിച്ചാൽ അത്‌ രാജിയാണ്‌, പുറത്താക്കലല്ല’ -ദിലീപ്

കൊച്ചി: താരസംഘടനയില്‍ നിന്നുമുള്ള ദിലീപിന്‍റെ രാജി ചോദിച്ചു വാങ്ങിയതാണെന്ന മോഹന്‍ലാലിന്‍റെ പ്രസ്താവന നിഷേധിച്ച് ദിലീപ്.

രാജിക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി താരം ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.  മനസാ വാചാ അറിയാത്ത കുറ്റത്തിന് ഒന്നര കൊല്ലമായി താന്‍ വേട്ടയാടപ്പെടുകയാണെന്നും ദിലീപ് കുറിപ്പില്‍ പറയുന്നു.

‘അമ്മയുടെ ബൈലോപ്രകാരം എന്നെ പുറത്താക്കാൻ ജനറൽ ബോഡിയിൽ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്‌,പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകർക്കപ്പെടാതിരിക്കാൻ വേണ്ടി ഞാൻ എന്‍റെ ജേഷ്ഠസഹോദരനായ ശ്രീ മോഹൻലാലുമായി വിശദമായ ചർച്ചകൾക്ക്‌ ശേഷമാണ് രാജിക്കത്ത്‌ നൽകിയത്‌. രാജിക്കത്ത്‌ സ്വീകരിച്ചാൽ അത്‌ രാജിയാണ്‌,പുറത്താക്കലല്ല’- ദിലീപ് പറയുന്നു‍.

  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ

കോടതി തീർപ്പുണ്ടാകും വരെ സംഘടനയിലേക്ക് ഇല്ലെന്ന് നേരത്തെ കത്ത് നൽകിയിരുന്നതായും ദിലീപ് വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി. തന്‍റെ പേരിൽ അമ്മയെ ആക്രമിക്കാൻ ശ്രമിച്ചെന്നും അമ്മ സംഘടനയെ ഇല്ലാതാക്കാൻ ശ്രമം ഉണ്ടായെന്നും ദിലീപ് അഭിപ്രായപ്പെട്ടു.

അതേസമയം ദിലീപില്‍ നിന്ന് രാജി ചോദിച്ച് വാങ്ങിയെന്നായിരുന്നു അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെ വാദം.

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

കൂടാതെ, ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് മോഹന്‍ലാലിനോട് താന്‍ ആവശ്യപ്പെട്ടിരുന്നതായി മന്ത്രി എ കെ ബാലനും വ്യക്തമാക്കിയിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
[masterslider id="10"]

Related posts