ബന്ദിപ്പൂർ വനമേഖലവഴിയുള്ള മേൽപാല ഇടനാഴിക്ക് എതിരെ പ്രതിഷേധം ശക്തമാക്കി പരിസ്ഥിതി വാദികൾ;ഓരോ കിലോമീറ്റർ ദൈർഘ്യത്തിൽ അഞ്ചു മേൽപാലങ്ങള്‍ നിർമിക്കാനുള്ള കേന്ദ്ര പദ്ധതി ഉപേക്ഷിക്കുമോ?

മൈസൂരു : രാത്രിയാത്രാ നിരോധനമുള്ള ബന്ദിപ്പൂർ വനമേഖലയിൽ വന്യജീവികളുടെ സ്വൈരവിഹാരത്തിന് തടസ്സമുണ്ടാക്കാതെ ഓരോ കിലോമീറ്റർ ദൈർഘ്യത്തിൽ അഞ്ചു മേൽപാല ഇടനാഴി നിർമിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി പരിസ്ഥിതി വാദികൾ. മദൂർ ഗേറ്റിൽ 27ന് വൻപ്രക്ഷോഭമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ദേശീയ പാത 212ൽ ഭാരത് മാലാ പദ്ധതിയുടെ ഭാഗമായാണു വനഭൂമിയിൽ മേൽപാല ഇടനാഴി നിർമിക്കാൻ നീക്കം നടത്തുന്നത്.

വനമേഖലയിൽ 15 കിലോമീറ്റർ നിലവിലുള്ള രാത്രിയാത്രാ നിരോധനം നീക്കണമെന്ന കേന്ദ്ര നിർദേശം തള്ളണമെന്നും പ്രതിഷേധക്കാർ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതോടെ, 2009 ജൂൺ 1 മുതൽ വയനാട് അതിർത്തി മുതൽ മദൂർ ചെക്ക്പോസ്റ്റ് വരെ ഏർപ്പെടുത്തിയ രാത്രിയാത്രാ നിരോധനം നീങ്ങുമെന്ന കേരളത്തിന്റെ പ്രതീക്ഷ കൂടിയാണ് മങ്ങുന്നത്. എൻഎച്ച് 212 (കൊല്ലേഗൽ-മൈസൂർ-നഞ്ചൻകോട്-ഗൂണ്ടൽപേട്ട്- താമരശേരി), എൻഎച്ച് 67 (ഗുണ്ടൽപേട്ട്-ഗൂഡല്ലൂർ-ഊട്ടി-നിലമ്പൂർ), സംസ്ഥാന ഹൈവേ 33 (എച്ച്ഡി കോട്ടെ- ബാവലി- പാൽവെളിച്ചം- പയ്യമ്പള്ളി- മാനന്തവാടി) പാതകളിലാണ് നിലവിൽ നിരോധനമുള്ളത്. ഇവ ബന്ദിപ്പൂർ, മുതുമലൈ, നാഗർഹോളെ, വയനാട് വന്യജീവി സങ്കേതം തുടങ്ങിയ ബഫർ സോണിലൂടെ കടന്നുപോകുന്നതിനാലാണ് നിരോധനം. ഹുൻസൂർ, ഗോണിക്കൊപ്പ, കുട്ട, മാനന്തവാടി സമാന്തര പാതയിലൂടെ മുപ്പതിലേറെ കിലോമീറ്റർ സഞ്ചരിച്ചാണ് നിലവിൽ രാത്രിയാത്രയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
[masterslider id="10"]

Related posts