വാജ്‌പേയിയുടെ മരുമകളെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്..!!

റായ്പുര്‍: ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പ് ആവേശഭരിതമാകുന്നു. നിര്‍ണ്ണായക നീക്കം നടത്തി കോണ്‍ഗ്രസ്‌.

ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് അടല്‍ ബിഹാരി വാജ്‌പേയിയുടെ മരുമകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി!! ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ മരുമകള്‍ കരുണ ശുക്ല കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ്.

മുഖ്യമന്ത്രി രമണ്‍ സിംഗിന്‍റെ മണ്ഡലമായ രാജ്‌നന്ദ്ഗാവിലാണ് അദ്ദേഹത്തിനെതിരെ വാജ്‌പേയിയുടെ മരുമകളും മുന്‍ ലോകസഭാംഗവുമായ കരുണ ശുക്ല മത്സരിക്കുന്നത്. 2014 ലാണ് കരുണ കോണ്‍ഗ്രസ് അംഗമാകുന്നത്.

  ഇത് ലോട്ടറി; ബെംഗളൂരുവിലെ വസ്തു ഉടമകൾക്ക് വലിയ ആശ്വാസ വാർത്ത

ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിലെയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടിക തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടത്തിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയിലാണ് കരുണ ശുക്ലയുടെ പേരുള്ളത്.

രമണ്‍ സിംഗിനെതിരെ മുന്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന അജിത് ജോഗി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറി.

രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നതനുസരിച്ച് രമണ്‍ സിംഗിന് വിജയം അത്ര അനായാസമാകില്ല. എങ്കിലും, അദ്ദേഹത്തിന്‍റെ സ്വീകര്യതയില്‍ കുറവ് വന്നിട്ടില്ല എന്നാണ് ബിജെപിയുടെ അഭിപ്രായം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രഹസ്യമായി വിവാഹം കഴിച്ചോ? മംഗല്യസൂത്ര വിവാദത്തിൽ പ്രതികരണവുമായി കങ്കണ റണാവത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാളത്തെ നമ്മ മെട്രോ റെയിൽ സർവ്വീസിൽ മാറ്റം
[masterslider id="10"]

Related posts