ബെംഗളൂരു: ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റിന്റെ പൊതുമീറ്റിംഗ് 14ന് ഞായറാഴ്ച റിംഗ്റോഡിനടുത്തുള്ള വി.വി കൺവെൻഷൻ ഹാളിൽ വൈകുന്നേരം 3മണിമുതൽ ആരംഭിക്കുകയാണ്..! മടപ്പുര നിർമ്മാണത്തിന് വേണ്ടിയുള്ള ഭൂമിക്ക് വേണ്ടി ഭക്തജനങ്ങളുടെ സഹകരണം എന്ന വിഷയത്തിലും,മുത്തപ്പ ചരിതം ജനങ്ങളിലെത്തിക്കാനും ,സാമൂഹ്യ രംഗത്ത് വിവിധ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന ശ്രീ. രാഹുൽ ഈശ്വർ മുഖ്യപ്രഭാഷണം നടത്തുന്നു..! യോഗത്തിൽ സാമൂഹ്യ രംഗത്തെ പ്രഗത്ഭരും ,വിവിധ മലയാളി സംഘടനാ നേതാക്കൻമാരും പങ്കെടുക്കുന്നു….
Read MoreDay: 12 October 2018
പ്രളയ ദുരിതബാധിതരെ സഹായിക്കാനായി ബിഎംഎഫ് ഒരുക്കുന്ന”നെഞ്ചോരം” ദൃശ്യവിരുന്നിന് ഇനി രണ്ടു നാൾ മാത്രം.
ബെംഗളൂരു : നഗരത്തിലെ സേവനതല്പരരായ യുവാക്കൾ മൊത്തം ഇതിനകം നെഞ്ചോടു ചേർത്ത ബിഎംഎഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ “നെഞ്ചോരം 2018” ഇതിഹാസക്കുതിപ്പിന് തയ്യാറെടുക്കുകയാണ്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ബിഎംഎഫ് എന്ന സംഘടനയുടെ ഒരുപറ്റം സന്നദ്ധ പ്രവർത്തകർ അണിയിച്ചൊരുക്കുന്ന ഒരു മെഗാ ഷോ ആയാണ് നെഞ്ചോരം വിലയിരുത്തപ്പെടുന്നത്.ഇവന്റ് മാനേജ്മെൻറ് ടീമുകളുടെ തള്ളിക്കയറ്റവും അമിത പരസ്യവും ഒന്നും ഇല്ലാതെ തന്നെ ബെംഗളൂരു മലയാളി മനസ്സുകളിലേക്കെത്താൻ നെഞ്ചോരത്തിനായി. ബിഎംഎഫ് പ്രവർത്തകരാണ് ഓരോ ടീമിലും കാര്യങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ്. ഔട്ട് സോഴ്സ് ചെയ്ത പ്രൊഫെഷണൽസ് ആരും തന്നെയില്ല. ഇതു പോലെ ഒരു മെഗാഷോ…
Read Moreഅഗ്രഹാരപെരുമയിൽ ബൊമ്മക്കുലു; നവരാത്രിയെ വരവേൽക്കാനൊരുങ്ങി ബ്രാഹ്മണസമൂഹം
വൈക്കം: ബ്രാഹ്മണഭവനങ്ങളിൽ നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലു ഒരുക്കി പൂജകൾ ആരംഭിച്ചു . ഒൻപത് തട്ടുകളിലായി ബൊമ്മക്കൊലു മനോഹരമായി അലങ്കരിച്ചുെവച്ച് മൂന്നുനേരവും മുടങ്ങാതെ പൂജകൾ നടത്തും. പഞ്ചഭൂതങ്ങൾ ചേർത്താണ് ബൊമ്മക്കുലു തയ്യാറാക്കുന്നത്. ഗണപതി, കൃഷ്ണൻ, സരസ്വതി തുടങ്ങിയ ഈശ്വരരൂപങ്ങളും ഫലങ്ങളും വിവിധയിനം രൂപങ്ങളും വാദ്യോപകരണങ്ങളും ചേർത്താണ് ബൊമ്മക്കൊലു തയ്യാറാക്കുന്നത്. മൂന്ന് നേരവും പൂജയും വിളക്കുവയ്പും നിവേദ്യവും ആചാരമാണ്. മണ്ണ് ജലത്തിൽ കുഴച്ച് അഗ്നിയിൽ വേവിച്ച് ഉണങ്ങിയെടുക്കുമ്പോൾ പഞ്ചഭൂത സങ്കൽപ്പമാകും.
Read More418 കിലോമീറ്റര്‍ മിടിക്കുന്ന ഹൃദയവുമായി 4 മണിക്കൂറില്‍ ഓടിയെത്തി ആംബുലന്‍സ് ഡ്രൈവര്‍ ഹനീഫും കെഎംസി സിയും രചിച്ചത് ചരിത്രം!
ബെംഗളുരു: നഗരത്തിലെ മറ്റു പല കടലാസ് സംഘടനകളില്‍ നിന്ന് വ്യത്യസ്തമാണ് കെഎംസിസി,ഒന്നിച്ച് നിന്ന് ഫോട്ടോ എടുത്ത് പത്രത്തില്‍ കൊടുത്ത് സാമൂഹിക സേവനം നല്‍കുന്നവരില്‍ നിന്ന് വ്യത്യസ്തമാണ് കെ എം സി സി യുടെ പ്രവര്‍ത്തനങ്ങള്‍,നഗരത്തിലെ മലയാളികള്‍ നേരിടുന്ന ഏതൊരു പ്രശ്നത്തിന്റെ കൂടെയും കെ എം സി സി യുടെ സഹായം കാണാം,മലയാളികള്‍ നേരിടുന്ന വാഹനാപകടം പോലുള്ള അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അവിടെ എത്തുന്നത് കെ എം സി സി പ്രവര്‍ത്തകര്‍ ആയിരിക്കും,ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മാര്‍ത്തഹള്ളിക്ക് സമീപം മലയാളികള്‍ കാര്‍ അപകടത്തില്‍ പെട്ടപ്പോള്‍ വരെ നമ്മള്‍…
Read Moreശബരിമല വിധി: ഫ്രീഡം പാർക്കിൽ നാമജപ റാലി
ബെംഗളുരു: ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ വിധിക്കെതിരായി നാമജപറാലി നടത്തി പ്രതിഷേധിക്കും. സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വന്ന വിധിയാണ് വൻ പ്രതിഷേധങ്ങൾക്ക് വഴി തുറന്നിരിക്കുന്നത്. ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ 14 നു വൈകുന്നേരം മൂന്നിന് ഫ്രീഡം പാർക്കിൽ നാമജപറാലി നടത്തും.
Read Moreനവംബര്‍ 20വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം;അന്തിമ പട്ടിക ജനുവരിയില്‍.
ബെംഗളൂരു : ലോകസഭതെരഞ്ഞെടുപ്പിന്റെ മുന്നോടിയാണ് നഗരത്തില്‍ താമസിക്കുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഉള്ള അവസാന തീയതി നവംബര്‍ 20 ആണ് എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.പഴയ പട്ടികയില്‍ നിന്ന് 1.8 ലക്ഷം പേരുകള്‍ അപ്രത്യക്ഷയതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി പരിശോധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പു ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 91.13 ലക്ഷം വോട്ടുകള്‍ ആണ് നഗരത്തില്‍ നിന്ന് ഉണ്ടായിരുന്നത്,സംസ്ഥാനത്ത് 5.06 കോടി പേര്‍ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചിരുന്നു.വോട്ടര്‍ പട്ടികയില്‍ പേര് ചെര്‍ക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ഡിസംബര്‍ 20 വരെ…
Read Moreഎച്1 എന്‍1 ബാധിച്ച് നഗരത്തില്‍ മരിച്ചവരുടെ എണ്ണം നാലായി;50 പേര്‍ക്ക് പനി ബാധിച്ചതായി സ്ഥിരീകരണം.
ബെംഗളൂരു : നഗരത്തില്‍ കഴിഞ്ഞ നാല്പത്തി നാല് ദിവസം കൊണ്ട് എച് 1 എന്‍ 1 പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി,രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസില്‍ നടത്തിയ പരിശോധന റിപ്പോര്‍ട്ടില്‍ ആണ് മരണം എച് 1 എന്‍ 1 പകര്‍ച്ചപ്പനി കാരണമാണ് എന്ന് തിരിച്ചറിഞ്ഞത്. ഇതില്‍ മൂന്ന് പേര്‍ മരിച്ചത് ഒക്ടോബര്‍ ആദ്യ ആഴ്ചയിലാണ്,ബെംഗളൂരു നഗര ജില്ലയില്‍ ഇതുവരെ പകര്‍ച്ചപ്പനി ബാധിച്ചവരുടെ എണ്ണം 50 എന്നാണ് ഔദ്യോഗിക കണക്കുകള്‍. ഗര്‍ഭിണികളും അന്‍പതു വയസ്സിനു മുകളില്‍ ഉള്ളവരുമാണ് ഇതില്‍ ഏറെയും,
Read Moreടാക്സികളിൽ ചൈൽഡ് ലോക്ക് വേണ്ട; സംവിധാനം സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർധിപ്പിപ്പിക്കുന്ന സാഹചര്യത്തിൽ
ബെംഗളൂരു : സ്ത്രീസുരക്ഷ ഉയർത്തുന്നതിന്റെ ഭാഗമായി ടാക്സികളിലെ ചൈൽഡ് ലോക്ക് നീക്കാൻ ഭേദഗതി ബില്ലുമായി സർക്കാർ രംഗത്ത്. വെബ്ടാക്സികൾ ഉൾപ്പെടെ എല്ലാ ടാക്സികളിലെയും ചൈൽഡ് ലോക്ക് നീക്കം ചെയ്യാൻ കർണാടക മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള വിജ്ഞാപനമാണ് സർക്കാർ തയാറാക്കിയത്. ഭേദഗതിയുടെ പകർപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചു.ബില്ലിൽ ആക്ഷേപമോ, നിർദേശമോ അറിയിക്കാൻ പൊതുജനങ്ങൾക്കു 30 ദിവസം അനുവദിച്ചിട്ടുണ്ട്. ഈ സംവിധാനം ടാക്സികളിൽ സ്ത്രീ യാത്രക്കാരുടെ സുരക്ഷയ്ക്ക് വൻ ഭീഷണിയായി മാറിയിരുന്നു. വാഹനത്തിന്റെ ഡ്രൈവർ ചൈൽഡ് ലോക്ക് ഓണാക്കിയാൽ സ്ത്രീകൾക്ക് കാറിന്റെ വാതിൽ തുറക്കാൻ കഴിയില്ലെന്നതാണ്…
Read Moreഅൾസൂർ തടാകം മാലിന്യമുക്തമാക്കി പട്ടാളക്കാർ
വൃത്തിഹീനമായി കിടന്നിരുന്ന തടാകം സൈനികർ ഒത്തൊരുമിച്ച് വൃത്തിയാക്കി. മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിച്ചിരുന്ന അൾസൂർ തടാകം അൾസൂരിലെ മദ്രാസ് എൻജിനീയർ ഗ്രൂപ്പ് സെന്ററിലെ സൈനികരാണ് കഠിന പരിശ്രമത്തിലൂടെ വൃത്തിയാക്കിയെടുത്തത്. അമിതമായ അളവിൽ മാലിന്യം നിറഞ്ഞ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് തുടർക്കഥയായതോടെയാണ് തടാകം വൃത്തിയാക്കാൻ സൈനികർ ഇറങ്ങിയത്. കയാക്കിംങ് പരിശീലനം അടക്കമുള്ളവ അൾസൂർ തടാകത്തിലാണ് നടത്തുന്നത്.
Read Moreകണ്ണൂർ വിമാനത്താവളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് ഫ്ലൈബസ് സര്‍വീസ് നടത്താന്‍ തയ്യാറായി കര്‍ണാടക.ആര്‍.ടി.സി.
ബെംഗളൂരു: കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ ബെംഗളൂരുവിൽനിന്ന് കർണാടക ആർ.ടി.സി.യുടെ ഫ്ളൈ ബസും സർവീസ് തുടങ്ങും. ബെംഗളൂരുവിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് ഫ്ളൈ ബസ് സർവീസ് നടത്താൻ കർണാടക ആർ.ടി.സി. സമ്മതമറിയിച്ചു. കേരളത്തിന്റെ അനുമതി ആവശ്യപ്പെട്ട് ഉടൻ കേരള ട്രാൻസ്പോർട്ട് അതോറിറ്റിക്ക് കത്തയക്കും. കേരളത്തിന്റെ അനുമതി ലഭിച്ചാൽ സർവീസ് ആരംഭിക്കാനാണ് തീരുമാനം.പ്രധാനമായും കുടക്, വിരാജ്‌പേട്ട, മടിക്കേരി തുടങ്ങിയ സ്ഥലങ്ങളിലുള്ള യാത്രക്കാരെ ലക്ഷ്യമിട്ടാണ് ഫ്ളൈ ബസ് സർവീസ് നടത്തുന്നത്. ഈ ഭാഗങ്ങളിലുള്ളവർക്ക് ബെംഗളൂരു വിമാനത്താവളത്തേക്കാൾ എളുപ്പം കണ്ണൂർ വിമാനത്താവളമാണ്. ഭാവിയിൽ ഈ ഭാഗങ്ങളിലുള്ളവർ വിമാനയാത്രയ്ക്ക് കണ്ണൂരിനെ ആശ്രയിക്കാൻ തുടങ്ങും. കൃത്യമായ…
Read More