ബെംഗളൂരു: യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിനിടെ തിരുവനന്തപുരം സെൻട്രൽ ഡിപ്പോ ഏറ്റെടുത്ത കോട്ടയം, കൊട്ടാരക്കര, പത്തനംതിട്ട എസി മൾട്ടി ആക്സിൽ ബസുകളാണു ബെംഗളൂരുവിൽ നാലുമണിക്കൂറിലേറെ വൈകിയെത്തുന്നത്. ഇന്ധനച്ചെലവും യാത്രാസമയവുമെല്ലാം കൂടുമെന്നറിഞ്ഞിട്ടും എന്തിനാണ് ഈ ബസുകൾ തിരുവനന്തപുരത്തേക്കു മാറ്റിയതെന്ന് അറിയില്ലെന്നു ജീവനക്കാരിൽ ചിലരും പറയുന്നു. അറ്റകുറ്റപ്പണി, സ്പെയർ ബസ് സൗകര്യങ്ങൾ ഉള്ളതിനാലാണു ബസുകൾ ഏറ്റെടുക്കുന്നതെന്നാണു സെൻട്രൽ ഡിപ്പോയിലെ അധികൃതർ കഴിഞ്ഞ ദിവസം പറഞ്ഞത്. പക്ഷേ ഈ ഉറപ്പ് പാഴ്‌വാക്കാണെന്നു പിറ്റേന്നുതന്നെ തെളിഞ്ഞു. നിറയെ യാത്രക്കാരുണ്ടായിരുന്ന കോട്ടയം–ബെംഗളൂരു വോൾവോ വ്യക്തമായ കാരണമില്ലാതെ അവസാന നിമിഷം റദ്ദാക്കി. ഇതെ തുടർന്നു നാൽപതോളം യാത്രക്കാർ പെരുവഴിയിലാവുകയും ചെയ്തു. ബസ് എന്തിനാണു റദ്ദാക്കിയതെന്ന ചോദ്യത്തിന്…
Read MoreMonth: September 2018
അച്ഛനും അമ്മയും വല്യപ്പച്ചനും വല്യമ്മച്ചിയും അപകടത്തില്‍ വിട്ടുപിരിഞ്ഞത് അറിയാതെ മൂന്നര വയസ്സുകാരന്‍ ഈദൻ നൊമ്പരക്കഴ്ചയായി.
സേലം : തിരുവാകൗണ്ടന്നൂർ സെന്റ് മേരീസ് ദേവാലയമുറ്റത്ത് നാലു മൃതദേഹങ്ങൾക്ക് ഒപ്പീസു ചൊല്ലുമ്പോൾ ഇതൊന്നുമറിയാതെ മൂന്നരവയസ്സുകാരൻ ഈദൻ തൊട്ടടുത്ത ഹോളി ഫാമിലി കോൺവന്റിലെ സിസ്റ്റർമാരുടെ തോളിലുറങ്ങുകയായിരു.ബസപകടത്തിൽ മരിച്ച അവന്റെ അച്ഛനും അമ്മയും വല്യപ്പച്ചനും വല്യമ്മച്ചിയുമാണ് ആംബുലൻസിലുള്ളത്. ഒരു നേരം പോലും ഇവരെ പിരിഞ്ഞിരിക്കാത്ത ഈദനറിയില്ല അവന്റെ പ്രിയപ്പെട്ടവർ ഉണരാത്ത ഉറക്കത്തിലാണെന്ന് ബെംഗളൂരുവിൽ സ്ഥിരതാമസക്കാരായ ആലപ്പുഴ എടത്വ കാട്ടാമ്പള്ളി വീട്ടിൽ ജോർജ് ജോസഫും ഭാര്യ അൽഫോൺസയും മകൾ ഡിനു മേരി ജോസഫും മരുമകൻ സിജി വിൻസെന്റും അപകടത്തിൽ മരിച്ചതോടെ ഈദനൊപ്പം അനാഥയായ മറ്റൊരാൾ കൂടിയുണ്ടായിരുന്നു കരഞ്ഞു തളർന്ന് പള്ളിമുറ്റത്ത്.…
Read Moreവളരെ വേഗത്തില്‍ വിധി പറയാനും ശിക്ഷ നല്‍കാനും നമ്മുടെ കോടതികള്‍ക്ക് കഴിയും;ബിബിഎംപി ഉദ്യോഗസ്ഥരെ കയ്യേറ്റംചെയ്ത കേസിൽ എട്ടുപേർക്കു രണ്ടുവർഷം ജയിൽശിക്ഷ.
ബെംഗളൂരു : ഹൈക്കോടതി ഉത്തരവിനെ തുടർന്നു ഫ്ലെക്സ് ബോർഡുകൾ നീക്കാനെത്തിയ മഹാനഗരസഭ (ബിബിഎംപി) ഉദ്യോഗസ്ഥരെ കയ്യേറ്റംചെയ്ത കേസിൽ എട്ടുപേർക്കു രണ്ടുവർഷം ജയിൽശിക്ഷ. ഇവരെല്ലാം 5000 രൂപ വീതം പിഴയൊടുക്കാനും 10–ാം അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതി വിധിച്ചു. കഴിഞ്ഞ മാസം രണ്ടിനു കെആർപുരം ടിൻ ഫാക്ടറിക്കു സമീപം അനധികൃത ബാനറുകൾ നീക്കാനെത്തിയ ബിബിഎംപി അസി. റവന്യു ഓഫിസർ ഭദ്രാചറിനെയും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയുമാണ് ഒരുസംഘം ആളുകൾ ആക്രമിച്ചത്. സംഭവത്തിൽ ഇടപെട്ട ഹൈക്കോടതി സിറ്റി പൊലീസ് കമ്മിഷണറെ വിളിച്ചുവരുത്തുകയും നാലുദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ…
Read Moreസേലത്തിനടുത്ത് ബസപകടത്തില്‍ മരിച്ചവര്‍ ഇവരാണ്.
ബെംഗളൂരു : ഇന്നലെ സേലത്തിനു അടുത്ത് മാമാങ്കത്ത് നടന്ന ബസ്സപകടത്തില്‍ മരിച്ചവര്‍ ഇവരാണ്: ബെംഗളൂരു എസ്ജി പാളയ ബാലാജി നഗറിൽ താമസിക്കുന്ന ആലപ്പുഴ എടത്വ കാട്ടാംപള്ളി വീട്ടിൽ ജോർജ് ജോസഫ് (മോൻസി-65 ), ഭാര്യ വിതയത്തിൽ കുടുംബാംഗം അൽഫോൻസ (60), മകൾ ഡിനു മേരി ജോസഫ് (32), ഭർത്താവ് ഇരിങ്ങാലക്കുട എടക്കുളം പുന്നാംപറമ്പിൽ ഊക്കൻസ് വീട്ടിൽ വിൻസന്റിന്റെയും റോസിന്റെയും മകൻ സിജി വിൻസന്റ് (35), എടത്വ സെന്റ് അലോഷ്യസ് കോളജ് കൊമേഴ്സ് വിഭാഗം റിട്ട. അധ്യാപകൻ എടത്വ പച്ച ചെക്കിടിക്കാട് നന്നാട്ടുമാലിൽ കരിക്കംപള്ളിൽ ജിം ജേക്കബ്…
Read Moreഇത് കള്ളന്മാരുടെ ബെംഗളൂരു സ്റ്റൈല്‍!ബസ്സല്ല ബസ് സ്റ്റോപ്പ് തന്നെ അടിച്ചുമാറ്റുന്ന വൈദഗ്ദ്യം ഇവിടത്തെ കള്ളന്മാര്‍ക്ക് മാത്രം.
ബെംഗളൂരു : കവർച്ചകൾ പതിവായ നഗരത്തിൽ ബസ് സ്റ്റോപ്പ് പൊക്കിക്കൊണ്ടുപോയ മോഷ്ടാക്കളെ തിരഞ്ഞ് പൊലീസ്. ന്യൂ ബിഇഎൽ റോഡിലെ ബിബിഎംപിയുടെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് കഴിഞ്ഞ ദിവസം രാത്രി കാറിലെത്തിയ സംഘം പൊളിച്ചുകൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങളിൽ മൂന്ന് പേരുടെ മുഖം വ്യക്തമായിട്ടുണ്ട്. ബിബിഎംപിയുടെ പുതിയ ബസ് സ്റ്റോപ്പിനോടു ചേർന്നുള്ള പഴയ കാത്തിരുപ്പ് കേന്ദ്രമാണ് ഇരുമ്പ് തൂണും മേൽക്കൂരയും അടക്കം മോഷ്ടിച്ചത്. രണ്ടു മാസം മുൻപ് നന്ദിനി ലേഔട്ടിലെ ബസ് സ്റ്റോപ്പും സമാനരീതിയിൽ കവർന്നിരുന്നെങ്കിലും പ്രതികളെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മുന്‍പ് എ ടി എം മെഷീന്‍ ആണെന്ന് കരുതി ബാങ്കില്‍ സ്ഥാപിച്ച…
Read Moreമണ്ണിടിച്ചിലിനെത്തുടർന്ന് ബെംഗളൂരുവിൽനിന്ന് കാർവാർ വഴി കണ്ണൂരിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ സർവീസുകൾ കുറച്ചു ദിവസത്തേക്ക് റദ്ദാക്കി.
ബെംഗളൂരു: ദക്ഷിണ പശ്ചിമ റെയിൽവേ മൈസൂരു ഡിവിഷന്റെകീഴിൽ വരുന്ന സക്ലേശ്പുർ- സുബ്രഹ്മണ്യറോഡ് മേഖലകളിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ബെംഗളൂരുവിൽനിന്ന് കാർവാർ വഴി കണ്ണൂരിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി. ഈ മാസം 15 വരെ ഇതുവഴിയുള്ള തീവണ്ടികൾ സർവീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു. ഇതോടെ ഈ തീവണ്ടിയിൽ നാട്ടിൽ പോകാനിരുന്ന മലയാളികൾ മറ്റു മാർഗങ്ങൾ തേടേണ്ടിവരും. 16517/16523-ാം നമ്പർ കെ.എസ്.ആർ. ബെംഗളൂരു – കണ്ണൂർ/കാർവാർ എക്സ്പ്രസ് സെപ്റ്റംബർ രണ്ട്, മൂന്ന്, നാല്, ഒമ്പത്, പത്ത്, പതിനൊന്ന് തീയതികളിലെ സർവീസുകളും 16511/16513-ാം നമ്പർ കെ.എസ്.ആർ. ബെംഗളൂരു – കണ്ണൂർ/കാർവാർ എക്സ്പ്രസ് സെപ്റ്റംബർ…
Read Moreഏഷ്യന്‍ ഗെയിംസ്: ചരിത്രം തിരുത്തി ഇന്ത്യ; മെഡല്‍ നിലയില്‍ എട്ടാമത്
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണം കൂടി. പുരുഷ ബോക്സിംഗ് 49 കിലോ വിഭാഗത്തില്‍ അമിത് പംഗല്‍ സ്വര്‍ണം നേടിയതോടെ ജക്കാര്‍ത്തയില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം 15 ആയി ഉയര്‍ന്നു. നിലവിലെ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവായ ഹസന്‍ബോയ് ദുസ്മാടോവിനെയാണ് അമിത് പംഗല്‍ ഫൈനലില്‍ പരാജയപ്പെടുത്തിയത്. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം മെഡല്‍ നേട്ടമാണ് ഇന്ത്യയുടേത്. 15 സ്വര്‍ണം, 23 വെള്ളി, 29 വെങ്കലം ഉള്‍പ്പടെ ഇതുവരെ 67 മെഡലുകള്‍ സ്വന്തമാക്കി. 2010 ഗ്വാങ്ഷു ഗെയിംസില്‍ 65 മെഡലുകള്‍ എന്ന…
Read Moreഊബർ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പരാതി
ബെംഗളൂരു ∙ വിമാനത്താവളത്തിലേക്കു വെബ്ടാക്സി വിളിച്ച ബാങ്ക് ജീവനക്കാരനെ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ജെപി നഗർ നിവാസി ജയ് സിംഗാൾ ആണ് ഊബർ ഡ്രൈവർക്കെതിരെ രംഗത്തെത്തിയത്. എന്നാൽ പരാതിയിൽ കഴമ്പില്ലെന്നു പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞെന്നും കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെ ഒരുമണിയോടെയാണ് കാറിൽ കയറിയത്. കാർ കുറെദൂരം പിന്നിട്ടപ്പോൾ ഡ്രൈവർ കൂടുതൽ പണം ആവശ്യപ്പെട്ടു. ഇതു നിരസിച്ചതിനെ തുടർന്നു വാക്കേറ്റമുണ്ടായി. വിമാനത്താവളത്തിലേക്കു പോകേണ്ടതിനു പകരം മറ്റൊരു വഴിയിലൂടെ പോകാൻ ശ്രമിച്ചപ്പോൾ കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ഡ്രൈവർ ഫോണിൽ സുഹൃത്തുക്കളെ വിളിച്ചു. ഇവർ രണ്ടുകാറിലായി…
Read Moreദുരിതാശ്വാസ നിധിയിലേക്ക് ചുമട്ട് തൊഴിലാളികളുടെ വക മൂന്നുകോടി രൂപ
തിരുവനന്തപുരം: ചോര നീരാക്കി സമ്പാദിച്ച വരുമാനത്തില്‍ നിന്നും സമാഹരിച്ച മൂന്ന് കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ചുമട്ടു തൊഴിലാളികള്‍. കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജീവനക്കാരും ചുമട്ടു തൊഴിലാളികളും ചേര്‍ന്ന് സമാഹരിച്ച തുക ബോര്‍ഡ് ചെയര്‍മാന്‍ കാട്ടാക്കട ശശി തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍റെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പ്രളയകാലത്ത് കേരളമൊട്ടാകെ കൈയുംമെയ്യും മറന്ന് രാപ്പകല്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ നേരിട്ട് പങ്കാളികളാവുകയും ദുരിതാശ്വാസത്തിനുള്ള സാധന സാമഗ്രികളുടെ കയറ്റിറക്കിന് സഹായിക്കുകയും വ്യക്തിപരമായും പണമായും സാധന സാമഗ്രികളായും തങ്ങളാല്‍ കഴിയും വിധം…
Read Moreതിരുവല്ലയിലേക്ക് പോകുകയായിരുന്ന യാത്രാ ട്രാവൽസിന്റെ ബസ് സേലത്തിനടുത്ത് വച്ച് അപകടത്തിൽ പെട്ടു;ഏഴു മരണം;37 പേർക്ക് പരിക്കേറ്റു.
സേലം: സേലത്ത് സ്വകാര്യബസ് അപകടത്തില്‍പ്പെട്ട് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. സേലത്തിനടുത്ത് മാമാങ്കം ബൈപ്പാസില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം. മരിച്ചവരില്‍ നാലുപേര്‍ മലയാളികളാണെന്നാണ് സൂചന. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. കോട്ടയം സ്വദേശി ജിമ്മി ജേക്കബിനെയാണ് തിരിച്ചറിഞ്ഞത്. ബെംഗളുരുവില്‍നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. സേലത്തുനിന്നു കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൃഷ്ണഗിരിയിലേക്ക് പോയ സ്വകാര്യബസ് മുമ്പിലുണ്ടായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തില്‍ ഡിവൈഡര്‍ മറികടന്ന് എതിരെ വരികയായിരുന്ന ട്രാവല്‍സില്‍ ഇടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ച കുട്ടി അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്ന ഒരു…
Read More