ലോകത്തുടനീളം ഭീതി പടര്‍ത്തിയ ബ്ലൂവെയില്‍ ഗെയി൦ വീണ്ടും തലപൊക്കി. ഇത്തവണ ഇരയായത് തമിഴ് യുവാവ്. ശേഷാദ്രി (22) എന്നയാളാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. പോണ്ടിച്ചേരിയിലെ മേട്ടുക്കുപ്പത്ത് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇയാള്‍. കുടലൂര്‍ ജില്ലയിലെ പന്‍റുട്ടിയിലെ വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. യുവാവിന്‍റെ മുറിയില്‍ നിന്ന് പ്രേതങ്ങളെപ്പറ്റിയുള്ള നിരവധി പുസ്തകങ്ങളും മൊബൈലും പിടിച്ചെടുത്തതിന്‍റെ അടിസ്ഥാനത്തിലാണ് പിന്നില്‍ ബ്ലൂവെയില്‍ ഗെയിമാണെന്ന് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ ഊര്‍ജ്ജിതമായി അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 50 ദിവസം തുടര്‍ച്ചയായി കളിക്കേണ്ട ഈ…
Read MoreMonth: September 2018
ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദ്
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കോൺഗ്രസിന്‍റെ നേതൃത്വത്തില്‍ ഭാരത് ബന്ദിന് ആഹ്വാനം. കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദിനോട് സഹകരിക്കുമെന്ന് പ്രതിപക്ഷത്തെ മറ്റു പാര്‍ട്ടികളും അറിയിച്ചിട്ടുണ്ട്.
Read Moreവായനക്കാരുടെ അഭ്യർത്ഥനയെ മാനിച്ച് ബെംഗളൂരുവിലെ ഏറ്റവും നല്ല അഭിനേതാവിനെ കണ്ടെത്താനുള്ള “മാസ്റ്റർ കോട്ടേജസ് ഡബ്സ് മാഷ് ചലഞ്ച് “ലേക്ക് വീഡിയോ സമർപ്പിക്കേണ്ട അവസാന തീയ്യതി സപ്റ്റംബർ 15 വരെ നീട്ടിയിരിക്കുന്നു.
ബെംഗളൂരു : “മാസ്റ്റർ കോട്ടേജസി “ന്റെ സഹകരണത്തോടെ ബെംഗളൂരു വാർത്ത നടത്തുന്ന ഡബ്സ് മാഷ് ചലഞ്ചിന് വീഡിയോകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 15 വരെ ദീർഘിപ്പിച്ചിരിക്കുന്നു. ഓണത്തോടനുബന്ധിച്ച് നടത്താൻ തീരുമാനിച്ചിരുന്ന മൽസരം കേരളത്തിലെ വെളളപ്പൊക്കവുമായി ബന്ധപ്പെട്ട് നടന്ന ദൗർഭാഗ്യകരമായ വിഷയങ്ങൾ കാരണം കുറച്ച് ദിവസമായി മരവിപ്പിച്ച് നിർത്തിയതായിരുന്നു. വായനക്കാരുടെ അഭൂതപൂർവമായ പ്രതികരണം കാരണം ഈ പരിപാടി വീണ്ടും മുന്നോട്ട് കൊണ്ടു പോകാൻ തീരുമാനിക്കുകയായിരുന്നു. നമുക്കിടയിലുള്ള അഭിനയ പ്രതിഭകൾക്ക് ഒരു വേദി ഒരുക്കിക്കൊടുക്കുക എന്നതാണ് ബെംഗളൂരു വാർത്തയുടെ ലക്ഷ്യം. വിജയികളാകുന്ന ഒന്നും രണ്ടും…
Read More”രാഹുല്‍ ഗാന്ധി രാജ്യത്തെ ഏറ്റവും വലിയ കോമാളി”!
ഹെെദരാബാദ്: തെലങ്കാന നിയമസഭ പിരിച്ച് വിട്ടതിന് ശേഷം കോണ്‍ഗ്രസിനെയും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ച് കാവല്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. രാജ്യത്തെ ഏറ്റവും വലിയ കോമാളി എന്നാണ് റാവു രാഹുല്‍ ഗാന്ധിയെ വിശേഷിപ്പിച്ചത്. എല്ലാവര്‍ക്കും അറിയാം രാഹുല്‍ ഗാന്ധിയാണ് രാജ്യത്തെ ഏറ്റവും വലിയ കോമാളിയെന്ന്. പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ പോയി കെട്ടിപ്പിടിച്ചതും അതിന് ശേഷം കണ്ണിറുക്കിയതും രാജ്യം മുഴുവന്‍ കണ്ടതാണ്. ഞങ്ങള്‍ക്ക് ഉപയോഗപ്പെുത്താവുന്ന ഒരു വസ്തുവാണ് രാഹുല്‍. എത്രതവണ രാഹുല്‍ തെലങ്കാനയില്‍ എത്തുന്നുവോ അത്രയും കൂടുതല്‍ സീറ്റ് തങ്ങള്‍ക്ക് ലഭിക്കുമെന്നും ചന്ദ്രശേഖര…
Read Moreഹെല്‍മെറ്റില്ലേ? പൊലീസിന്‍റെ പുതിയ രീതി കണ്ട ഫ്രീക്കന്മാര്‍ പോലും ഞെട്ടി!
കോഴിക്കോട്: ഹെല്‍മെറ്റില്ലാതെ ചീറി പാഞ്ഞ് വരുമ്പോള്‍ മുന്‍പിലിതാ ട്രാഫിക് പൊലീസ്. എന്താണ് അവസ്ഥയല്ലേ? എന്നാലിനി ട്രാഫിക് പൊലീസിനെ കണ്ട് പേടിക്കേണ്ട. കാരണമെന്തെന്നല്ലേ? ഹെല്‍മെറ്റില്ലാതെ പാഞ്ഞ് വരുന്ന ഫ്രീക്കന്മാരെ പിടിച്ച് പിഴ മാത്രം ഈടാക്കുന്ന സാധാരണ പൊലീസുകാരല്ല ഇപ്പോള്‍ കോഴിക്കോടുള്ളത്. കാലം മാറിയപ്പോള്‍ പിഴയോടൊപ്പം ഹെല്‍മെറ്റുകൂടി നല്‍കുകയാണ് അവര്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് സിറ്റിയിലാണ് സംഭവം നടന്നത്. നിയമം ലംഘിച്ച് ഇരുചക്ര വാഹനം ഓടിച്ചവരെ പിടികൂടിയ പൊലീസ് അവര്‍ക്ക് സൗജന്യമായി ഹെല്‍മെറ്റ് നല്‍കുകയായിരുന്നു. ഇതിലൂടെ ട്രാഫിക് ബോധവത്ക്കരണത്തിന് പുതിയ വഴി സ്വീകരിച്ചിരിക്കുകയാണ് കോഴിക്കോട് സിറ്റി…
Read Moreആമസോണ്‍ വെബ്‌സൈറ്റ് ഹിന്ദിയിലും ഒരുങ്ങുന്നു
ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ വാണിജ്യ കമ്പനിയായ ആമസോണ്‍ വെബ്‌സൈറ്റ് ഹിന്ദിയിലും ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഹിന്ദി സംസാരിക്കുന്ന ഇന്ത്യയിലെ 50 കോടിയോളം വരുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ആമസോണിന്റെ നീക്കം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഭാഷയായ ഹിന്ദിയിലേക്ക് കൂടി അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ പേര്‍ക്ക് ഉപയോഗിക്കാനും കമ്പനിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനും കഴിയുമെന്ന് കമ്പനി വിലയിരുത്തുന്നു. നിലവില്‍ ആമസോണ്‍ ഇംഗ്ലീഷില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. എന്നാല്‍ ഇന്ത്യയിലെ ജനസംഖ്യയില്‍ പത്തില്‍ ഒന്ന് മാത്രമേ ഇംഗ്ലീഷ് ഉപയോഗിക്കുന്നുള്ളൂ എന്നാണ് കമ്പനിയുടെ കണ്ടെത്തല്‍. ഹിന്ദി വെബ്‌സൈറ്റ് വിജയിക്കുകയാണെങ്കില്‍ മറ്റ് പ്രാദേശിക ഭാഷകളിലും വെബ്‌സൈറ്റ്…
Read Moreടിഷ്യു പേപ്പര്‍ ചുറ്റി അമല പോള്‍: ‘ആടൈ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്.
അമല പോളിനെ നായികയാക്കി രത്ന കുമാർ സംവിധാനം ചെയ്യുന്ന ‘ആടൈ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. ടിഷ്യു പേപ്പര്‍ ചുറ്റി അര്‍ദ്ധനഗ്നയായാണ് അമല പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രതികാര കഥ പറയുന്ന ചിത്രമാണ് ‘ആടൈ’ എന്നാണ് റിപ്പോര്‍ട്ടുകള്‍. മൃഗീയമായി ആക്രമിക്കപ്പെട്ട അവസ്ഥയില്‍ അമല പ്രത്യക്ഷപ്പെടുന്ന പോസ്റ്റര്‍ ഈ റിപ്പോര്‍ട്ടുകള്‍ സത്യമാണെന്ന് തെളിയിക്കുന്നവയാണ്. അർദ്ധനഗ്നയായി അമല പോൾ എത്തുന്ന ഈ പോസ്റ്റർ തമിഴകത്ത് വിപ്ലവം സൃഷ്ടിക്കുമെന്നാണ് സൂചന. മേയാതമാൻ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം രത്നകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആടൈ’. ചിത്രത്തില്‍ കാമിനി എന്ന അതിശക്തമായ…
Read Moreസ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ല; ചരിത്ര വിധിയുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര
ന്യൂഡല്‍ഹി: ജീവിക്കാനുള്ള സ്വാതന്ത്ര്യം പ്രധാനമെന്ന് സുപ്രീം കോടതി. ഭയത്തോടെയല്ലാതെ ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. കൂടാതെ വൈവിധ്യത്തിന്‍റെ ശക്തിയെ മാനിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. കൂടാതെ, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വായിച്ച ആദ്യ വിധിയില്‍ സ്വവര്‍ഗ്ഗ ലൈംഗികത ക്രിമിനല്‍കുറ്റമല്ല എന്ന് തീര്‍ത്തുപറഞ്ഞിരിക്കുന്നു. അതുന്‍റെതാണ് വിധി. നാല് വിധിന്യായങ്ങളാണ് ഉള്ളത്. എന്നാല്‍ നാലിനും ഒരേ അഭിപ്രായമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ നര്‍ത്തകന്‍ നവ്തേജ് സിംഗ് ജോഹര്‍, മാധ്യമ പ്രവര്‍ത്തകനായ സുനില്‍ മെഹ്‌റ തുടങ്ങിയവര്‍ നല്‍കിയ…
Read More30000 സ്റ്റുഡന്റ് പാസ് അപേക്ഷകള്‍ നിരസിച്ച് ബിഎംടിസി;കാരണം കേട്ടാല്‍ ചിരിവരും!
ബെംഗളൂരു: ബിഎംടിസിയുടെ സ്റ്റുഡന്റ് പാസ് വിതരണത്തിന് തടസ്സം സൃഷ്ടിച്ച് വിദ്യാർഥികളുടെ സെൽഫി ഫോട്ടോകൾ. ഓൺലൈൻ മുഖേന അപേക്ഷ നൽകുമ്പോൾ മുഖം ദൃശ്യമാകുന്ന പാസ്പോർട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിന് പകരം പലരും സെൽഫികളാണ് നൽകിയിരിക്കുന്നത്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം കൂട്ടമായി നിന്നെടുത്ത ഫോട്ടോകൾ അപ്‌ലോഡ് ചെയ്തവരും കുറവല്ല. സെൽഫി ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത 30,000 പേരുടെ അപേക്ഷകൾ നിരസിച്ചതായി ബിഎംടിസി എംഡി വി.പൊന്നുരാജ് പറഞ്ഞു. 3.75 ലക്ഷം വിദ്യാർഥികളാണ് ബിഎംടിസി പാസിനായി അപേക്ഷ നൽകിയത്.
Read Moreസിദ്ധരാമയ്യയുടെ ബജറ്റില്‍ പ്രഖ്യാപിച്ച വിദ്യാര്‍ത്ഥികളുടെ സൌജന്യ യാത്ര വെറും വാക്കായി.
ബെംഗളൂരു ∙ കർണാടക ആർടിസിയും ബിഎംടിസിയും നഷ്ടത്തിലായതിനാൽ ഈ വർഷം വിദ്യാർഥികൾക്ക് സൗജന്യ ബസ് പാസ് അനുവദിക്കാനാവില്ലെന്ന് ഗതാഗതമന്ത്രി ഡി.സി.തമ്മണ്ണ. ഡീസൽ വില ഉയർന്ന സാഹചര്യത്തിൽ ബസ് ടിക്കറ്റ് നിരക്ക് ഉടൻ ഉയർത്തിയേക്കും. മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ ഫെബ്രുവരിയിൽ അവതരിപ്പിച്ച ബജറ്റിലായിരുന്നു വിദ്യാർഥികൾക്കു സൗജന്യ ബസ് പാസ് പദ്ധതി പ്രഖ്യാപിച്ചത്. ഈ അധ്യയന വർഷം മുതൽ പാസ് നൽകുമെന്നായിരുന്നു വാഗ്ദാനമെങ്കിലും സ്കൂൾ തുറന്നു മൂന്നു മാസമായിട്ടും പാസ് വിതരണം ആരംഭിക്കാത്തതു വിദ്യാർഥി പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. 2000 കോടി രൂപയുടെ അധിക ബാധ്യത സർക്കാരിനു വരുന്ന പദ്ധതിക്ക് ധനവകുപ്പ് അനുമതി നൽകിയിരുന്നില്ല. സിദ്ധരാമയ്യ…
Read More