സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ല; ചരിത്ര വിധിയുമായി ചീഫ് ജസ്റ്റിസ്‌ ദീപക് മിശ്ര

ന്യൂഡല്‍ഹി: ജീവിക്കാനുള്ള സ്വാതന്ത്ര്യം പ്രധാനമെന്ന് സുപ്രീം കോടതി. ഭയത്തോടെയല്ലാതെ ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. കൂടാതെ വൈവിധ്യത്തിന്‍റെ ശക്തിയെ മാനിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

കൂടാതെ, ചീഫ് ജസ്റ്റിസ്‌ ദീപക് മിശ്ര വായിച്ച ആദ്യ വിധിയില്‍ സ്വവര്‍ഗ്ഗ ലൈംഗികത ക്രിമിനല്‍കുറ്റമല്ല എന്ന് തീര്‍ത്തുപറഞ്ഞിരിക്കുന്നു. അതുന്‍റെതാണ് വിധി. നാല് വിധിന്യായങ്ങളാണ് ഉള്ളത്. എന്നാല്‍ നാലിനും ഒരേ അഭിപ്രായമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ നര്‍ത്തകന്‍ നവ്തേജ് സിംഗ് ജോഹര്‍, മാധ്യമ പ്രവര്‍ത്തകനായ സുനില്‍ മെഹ്‌റ തുടങ്ങിയവര്‍ നല്‍കിയ പൊതുതാല്പര്യ ഹര്‍ജികള്‍ പരിഗണിച്ച ശേഷമാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ്‌ ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

  ഗാന്ധി ബസാറിൽ പാർക്കിംഗ് സമുച്ചയത്തിന്റെ മറവിൽ നടന്നത് വൻ കച്ചവടമോ? ആഡംബര കാറുകൾ നിരന്നതോടെ കരാറുകാരന് നോട്ടീസ്!

സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് മൗലിക അവകാശത്തിന്‍റെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. കൂടാതെ, ഇതൊരു സമൂഹത്തിന്‍റെ പ്രശ്‌നമാണെന്നും സ്വവര്‍ഗരതി ഇന്ത്യന്‍ സംസ്‌കാരത്തിന്‍റെ ഭാഗമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

രക്ഷിതാക്കളുടെയും സമൂഹത്തിന്‍റെയും സമ്മര്‍ദ്ദവും അവഗണനയുമാണ് എല്‍ജിബിടി സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി പരാമര്‍ശിച്ചിരുന്നു. 377-ാം വകുപ്പ് ഇല്ലാതാകുന്നതോടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും കോടതി പറഞ്ഞിരുന്നു. കൂടാതെ, ലിംഗവ്യത്യാസഓ കൂടാതെ, ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന പരാമര്‍ശവും കോടതിയില്‍ നിന്നുണ്ടായി.

  ഇഡി വാഹനം ആക്രമിച്ച സംഭവം: മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി; മ്യൂസിയം എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിക്ക് സാധ്യത

അതുകൂടാതെ, 150 വര്‍ഷത്തിലധികം പഴക്കമുള്ള 377 വകുപ്പ് എടുത്തുകളയണമെന്ന് നിയമകമ്മീഷന്‍റെ 172-ാം റിപ്പോര്‍ട്ടും ശുപാര്‍ശ ചെയ്തിരുന്നു.

4 ദിവസം തുടര്‍ച്ചയായി വാദം കേട്ട ശേഷമാണ് സുപ്രീംകോടതി സുപ്രധാനമായവിധി പുറപ്പെടുവിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വിനോദയാത്രയ്ക്കെത്തിയ മലയാളി സഹോദരങ്ങൾ മരിച്ചു; 7 പേർക്ക് പരുക്ക്;അപകടം നിർത്തിയിട്ട കാറിൽ കണ്ടെയ്നർ ലോറി ഇടിച്ച്
[masterslider id="10"]

Related posts