ബെംഗളൂരു: പൊള്ളലേറ്റ് സെന്റ് ജോൺസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ട വയനാട് സ്വദേശിയാണെന്നും പേര് രാജു ആണെന്നും പറയപ്പെടുന്ന വ്യക്തി ഇന്ന് രാവിലെ മരണപ്പെട്ടിട്ടുണ്ട് ഇദ്ദേഹത്തെ കുറിച്ച് അറിയാവുന്നവർ ബാംഗ്ലൂർ KMCC യുമായോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടണമെന്നഭ്യർത്ഥിക്കുന്നു ബോഡി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട് ഇതോടൊപ്പം മരിച്ചാളുടെ ഫോട്ടോ കൊടുക്കുന്നുണ്ട് ബന്ധപ്പെടേണ്ട നമ്പർ 9663469122 :നാസർ 9886154974 :റഹ്മാൻ *ജനഃ സിക്രട്ടരി* *ബാംഗ്ലൂർ KMCC*
Read MoreDay: 30 September 2018
ഭീകരവാദത്തിന് പിന്നില്‍ ആർഎസ്എസ്!ഞെട്ടിക്കുന്ന ആരോപണവുമായി പാക്കിസ്ഥാന്;ഭീകരവാദ വിഷയത്തില്‍ പരസ്പരം പഴിചാരി ഇരുരാജ്യങ്ങളും.
ന്യൂയോര്‍ക്ക്: പാക് പ്രധാനമന്ത്രിയുടെ സമാധാന ക്ഷണത്തിനും അത് ആദ്യം കൊണ്ടും പിന്നെ തള്ളിയുമുള്ള ഇന്ത്യയുടെ നിലപാടിനും ശേഷം ഐക്യരാഷ്ടസഭയില് തമ്മില്‍ ഏറ്റുമുട്ടലുമായി ഇരു രാജ്യങ്ങളും. നേരത്തെ ഇരു രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരും കൂടിക്കാഴ്ച നടത്താനിരുന്ന ന്യൂയോര്‍ക്കില്‍ യുഎന്‍ യോഗത്തിലാണ് ഇരു രാജ്യങ്ങളും പരസ്പരം ഏറ്റുമുട്ടിയത്. എല്ലാ സീമകളും ലംഘിച്ചുള്ള ആരോപണങ്ങളാണ് പാകിസ്ഥാന് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. പാകിസ്ഥാനിലെ ഭീകരവാദത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്നാണ് പാകിസ്ഥാന് ആരോപിച്ചിരിക്കുന്നത്. ആദ്യം ആരോപണമുന്നയിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനുള്ള മറുപടിയായി പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി ഇന്ത്യക്കെതിരെ ഗുരുതര ആരോപണങ്ങളാണ്…
Read Moreബിഗ് ബോസ്സ് മെഗാ ഫിനാലെ ഇന്ന്?ആരായിരിക്കും ജേതാവ് ?ശ്രീനിയും പേളിയും തമ്മിലുള്ള പ്രണയം കളിയുടെ ഭാഗമോ?എല്ലാം അറിയാന്‍ മണിക്കൂറുകള്‍ മാത്രം..
ബിഗ്ബോസിലെ പ്രണയിതാക്കളായ ശ്രീനിയും പേളിയും തമ്മിലുള്ള പ്രണയനാടകം പൊളിഞ്ഞെന്നും അതല്ല ഇന്ന് പൊളിയുമെന്നുമാണ് സോഷ്യൽമീഡിയയിൽ പ്രേക്ഷകർ ഇപ്പോൾ ചർച്ച ചെയ്യുന്നത്. നൂറു ദിവസം ഇന്ന് തീരാനിരിക്കേ രണ്ടു ദിവസമായി പേളിയും ശ്രീനിയും ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങൾ കണ്ടാണ് പ്രേക്ഷകർ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയിരിക്കുന്നത്. രണ്ടു ദിവസമായി ബിഗ്ബോസിൽ പ്രേക്ഷകർ കാണുന്നത് ശ്രീനിയും പേളിയും തമ്മിൽ വഴക്കിടുന്നതാണ്. വേർപിരിയലിന്റെ വക്കിലേക്ക് കാര്യങ്ങളെത്തിയപ്പോൾ രാത്രിയിൽ പേളി ഉറങ്ങുമ്പോൾ സാബുവെത്തി. ശ്രീനിക്ക് വേണ്ടി വാദിച്ചു. പിന്നെ പുറത്തിറങ്ങി ശ്രീനിയോട് പേളിക്ക് അടുത്തു പോകാൻ പറഞ്ഞു. ഇതോടെ മഞ്ഞുരുകി. അവർ…
Read Moreപൊണ്ണത്തടി കുറയ്ക്കണോ? ഇതു പരീക്ഷിക്കു….
പൊണ്ണതടിയും അത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളാലും ബുദ്ധിമുട്ടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. രാവിലെ വ്യായാമത്തിന് മുന്‍പ് കാപ്പിയില്‍ ഒരു പച്ചകോഴിമുട്ട ചേര്‍ത്ത് കഴിച്ചാല്‍ അമിതഭാരം കുറയും. കനേഡിയന്‍ മെന്‍സ് നാഷണല്‍ ബാസ്ക്കറ്റ് ബോള്‍ ടീമിന്റെ ആഹാരക്രമം നിശ്ചയിക്കുന്ന ഗവേഷണ സംഘത്തിന്റെതാണ് പുതിയ കണ്ടെത്തല്‍. എന്നും രാവിലെ വ്യായാമത്തിനൊരുങ്ങുമ്പോള്‍ കാപ്പിയില്‍ ഒരു പച്ചകോഴിമുട്ട ചേര്‍ത്ത് കഴിച്ചാല്‍ അമിതഭാരം കുറയുമെന്നാണ് അവരുടെ കണ്ടെത്തല്‍. വ്യായാമത്തിന് മുന്‍പ് കോഴിമുട്ട ചേര്‍ത്ത കാപ്പി കുടിക്കുന്നത് ഊര്‍ജം പകരുകയും ശാരീരികക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ടീം ഡയറക്ടര്‍ മാര്‍ക് ബാബ്സ് വ്യക്തമാക്കി. പാകം…
Read Moreഅര്‍ഹിച്ച ജയം; ബ്ലാസ്റ്റേഴ്സിനെ അഭിനന്ദിച്ച് സ്റ്റീവ് കോപ്പല്‍
ഐഎസ്എല്‍ അഞ്ചാം സീസണില്‍ എടികെയെ തകര്‍ത്തെറിഞ്ഞ കേരള ബ്ലാസ്റ്റേഴ്സിനെ അഭിനന്ദിച്ച് കൊല്‍ക്കത്ത പരിശീലകന് സ്റ്റീവ് കോപ്പല്‍. കേരള ബ്ലാസ്റ്റേഴ്സായിരുന്നു കളത്തില്‍ മികച്ച ടീം എന്നും അത് അംഗീകരിക്കുന്ന ആദ്യത്തെ വ്യക്തിയായി തന്നെ താന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്. കൂടാതെ, അറ്റാക്ക് ചെയ്യാനുള്ള പ്രേരണ കൊല്‍ക്കത്ത ടീമില്‍ ഉണ്ടായിരുന്നില്ലയെന്നും തന്റെ സ്ക്വാഡിനെ മികവിലെത്തിക്കാന്‍ ഒരുപാട് പണിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സെറ്റ് പ്ലേകളില്‍ ടീം മികവ് കാണിച്ചില്ല എന്നും സ്വയം വിമര്‍ശനമായി സ്റ്റീവ് കോപ്പല്‍ മത്സര ശേഷം…
Read Moreയുഎന്നില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
ന്യൂയോര്‍ക്ക്: എഴുപത്തി മൂന്നാമത് ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ്. ലോകത്തെ തീവ്രവാദത്തിന്റെ കേന്ദ്രം പാക്കിസ്ഥാനാണെന്ന് പറഞ്ഞ സുഷമ പാക്കിസ്ഥാന് തീവ്രവാദികളെ മഹത്വവത്കരിക്കുന്നുവെന്നും ആരോപിച്ചു. ഇന്ത്യയുടെ തീവ്രവാദ ഭീഷണി അയലത്തു നിന്നാണെന്ന് ആരോപിച്ച സുഷമാ സ്വരാജ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ പാക്കിസ്ഥാൻ സംരക്ഷിക്കുന്നുവെന്നും തുറന്നടിച്ചു. പാക്കിസ്ഥാനിന്റെ പിന്തുണയോടെയുള്ള തീവ്രവാദം ഇന്ത്യയെ വേദനിപ്പിക്കുന്നു. പാക്കിസ്ഥാൻ തീവ്രവാദത്തെയും കൊലയാളികളെയും മഹത്വവൽക്കരിക്കുന്നു. കൊലയാളികളെ സംരക്ഷിക്കുന്ന രാഷ്ട്രമാണ് പാക്കിസ്ഥാൻ. പാക്കിസ്ഥാനുമായുള്ള ചർച്ച വേണ്ടെന്നു വച്ചത് പാക് നിലപാടുകൾ കാരണം എന്നും സുഷമാ സ്വരാജ് ആരോപിച്ചു.…
Read Moreസ്ത്രീകള്‍ക്ക് വാവരുപള്ളിയിലും പ്രവേശനം നല്‍കും; മഹല്‍ കമ്മിറ്റി
എരുമേലി: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് എരുമേലി വാവരുപള്ളിയില്‍ പ്രവേശനം നല്‍കുമെന്ന് മഹല്‍ കമ്മറ്റി. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുക്കൊണ്ട് വന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു നിലപാടെന്ന് മഹല്‍ കമ്മിറ്റി അറിയിച്ചു. സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നതില്‍ എതിര്‍പ്പില്ല എന്നും അവര്‍ക്കായി എല്ലാ വിധ സൗകര്യങ്ങളും ഒരുക്കുമെന്നും മഹല്‍ മുസ്ലിം ജമാഅത്ത് ഭാരവാഹി പി.എച്ച്. ഷാജഹാൻ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുക്കൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സുപ്രീം കോടതിയുടെ ചരിത്ര വിധി വന്നത്. സ്ത്രീകളെ ദൈവമായി ആരാധിക്കുന്ന ഇന്ത്യയില്‍ സ്ത്രീകളോട് ഇരട്ടത്താപ്പ്…
Read Moreകൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട
കൊച്ചി: കോടികള്‍ വിലവരുന്ന ന്യൂജെന്‍ ലഹരിമരുന്നായ എം.ഡി.എം.എ. എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് പ്രത്യേക സ്ക്വാഡ് പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ 200 കോടി രൂപ വിലയുള്ള 32 കിലോ എം.ഡി.എം.എ (മെത്തലീന്‍ ഡയോക്സി മെത്താഫിറ്റമൈന്‍) ആണ് പിടിച്ചെടുത്തത്. കേരളത്തില്‍ ആദ്യമായാണ് ഇത്രയും വിലപിടിപ്പുള്ള എം.ഡി.എം.എ. ഇനത്തിലെ മയക്കുമരുന്നു കണ്ടെത്തുന്നത്. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ.എസ്. രഞ്ജിത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എറണാകുളം ഷേണായീസിന് സമീപമുള്ള കൊറിയര്‍ സര്‍വീസിലെ പായ്ക്കറ്റില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. സെപ്ഷ്യല്‍…
Read Moreഅമ്മയെ ചീത്ത വിളിച്ചയാളുടെ തലയുമായി മകൻ പോലീസ് സ്റ്റേഷനിൽ.
ബെംഗളൂരു : അമ്മയെ അധിക്ഷേപിച്ച സുഹൃത്തിന്റെ തലയറുത്തെടുത്ത് യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.ഗിരീഷ് (28) എന്നയാളുടെ വെട്ടിയെടുത്ത ശിരസ്സുമായി പ്രതി പശുപതി (24) മണ്ഡ്യ മലവള്ളി പൊലീസ് സ്റ്റേഷനിലേക്കു കയറിച്ചെല്ലുകയായിരുന്നു. ഒട്ടേറെത്തവണ മോശം വാക്കുകൾ ഉപയോഗിച്ചു ഗിരീഷ് തന്റെ അമ്മയെ അപമാനിച്ചതിനെ തുടർന്നാണു കൊലപ്പെടുത്തിയതെന്നാണു മൊഴി. ചിക്കബാഗിലുവിൽ നിന്നു ശിരസ്സുമായി ബൈക്കിലാണിയാൾ എത്തിയത്. കർണാടകയിൽ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ തലയറുക്കൽ സംഭവമാണിതെന്നു മണ്ഡ്യ എസ്പി ശിവപ്രകാശ് ദേവരാജ് പറഞ്ഞു. പ്രണയപരാജയത്തെ തുടർന്നു ശ്രീനിവാസപുര സ്വദേശി യുവതിയെ കൊലപ്പെടുത്തി ശിരസ്സുമായി സ്റ്റേഷനിൽ എത്തിയിരുന്നു. അവിഹിത ബന്ധം ആരോപിച്ചു ചിക്കമഗളൂരുവിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയതാണു…
Read Moreഎച്ച് വൺ എൻ വൺ ഭീതിയിൽ നഗരം!
ബെംഗളൂരു: എച്ച് 1 എൻ 1 പനിബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനെത്തുടർന്ന് ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. പനിക്കെതിരായ വാക്സിനുകളും മരുന്നുകളും സംഭരിക്കാൻ ആശുപ്രതികളോടും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. രോഗികൾക്ക് ഇവ സൗജന്യനിരക്കിൽ നൽകണം. ജനുവരി മുതൽ സെപ്റ്റംബർ 25 വരെ സംസ്ഥാനത്ത് 3968 പേരാണ് എച്ച് 1 എൻ 1 ലക്ഷണങ്ങളോടെ ചികിത്സതേടിയത്. ഇതിൽ 167 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗലക്ഷണവുമായി വിവിധ ആശുപത്രികളിൽ ചികിത്സതേടിയവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ബെംഗളൂരു കോർപ്പറേഷൻ പരിധിയിൽ ഒട്ടേറെപ്പേരാണ് ചികിത്സതേടിയത്. ശിവമോഗ,…
Read More