അര്‍ഹിച്ച ജയം; ബ്ലാസ്റ്റേഴ്‌സിനെ അഭിനന്ദിച്ച്‌ സ്റ്റീവ് കോപ്പല്‍

ഐഎസ്എല്‍ അഞ്ചാം സീസണില്‍ എടികെയെ തകര്‍ത്തെറിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സിനെ അഭിനന്ദിച്ച്‌ കൊല്‍ക്കത്ത പരിശീലകന്‍ സ്റ്റീവ് കോപ്പല്‍.

കേരള ബ്ലാസ്റ്റേഴ്സായിരുന്നു കളത്തില്‍ മികച്ച ടീം എന്നും അത് അംഗീകരിക്കുന്ന ആദ്യത്തെ വ്യക്തിയായി തന്നെ താന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്.

കൂടാതെ, അറ്റാക്ക് ചെയ്യാനുള്ള പ്രേരണ കൊല്‍ക്കത്ത ടീമില്‍ ഉണ്ടായിരുന്നില്ലയെന്നും തന്‍റെ സ്ക്വാഡിനെ മികവിലെത്തിക്കാന്‍ ഒരുപാട് പണിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

സെറ്റ് പ്ലേകളില്‍ ടീം മികവ് കാണിച്ചില്ല എന്നും സ്വയം വിമര്‍ശനമായി സ്റ്റീവ് കോപ്പല്‍ മത്സര ശേഷം പറഞ്ഞു.രണ്ട് തവണ കിരീടം നേടിയ എ.ടി.കെയെ 2-0 ന് എകപക്ഷീയമായാണ് ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്.

76-ാം മിനിറ്റില്‍ സ്ലൊവേനിയന്‍ താരം മറ്റേജ് പോപ്ലാറ്റ്നിക്കും 86-ാം മിനിറ്റില്‍ സെര്‍ബിയന്‍ താരം സ്ലാവിസ  സ്റ്റൊവാനോവിച്ചുമാണ് കേരളത്തിന്‍റെ ഗോളുകള്‍ നേടിയത്.

76-ാം മിനിറ്റില്‍ ഐ.എസ്.എല്‍ അഞ്ചാം സീസണിലെ ആദ്യ ഗോള്‍ മറ്റേജ് പോപ്ലാറ്റ്നിക്ക് സ്വന്തം പേരില്‍ കുറിച്ചു. ഇതോടെ മൂന്നു പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സീസണിന് തുടക്കം കുറിച്ചു.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

മുന്‍ പരിശീലകന്‍ കോപ്പലാശാന്‍റെ ടീമിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്തെന്നതും മഞ്ഞപ്പടയ്ക്ക് ഇരട്ടിമധുരമായി. ഐ.എസ്.എല്‍ ഉദ്ഘാടന മല്‍സരത്തില്‍ എ.ടി.കെ വഴങ്ങുന്ന ആദ്യ തോല്‍വിയാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts