ഗൂഡല്ലൂര്‍: കൂട്ടുകാരന്റെ വിവാഹത്തിന് വ്യത്യസ്തമായ സമ്മാനങ്ങള്‍ നല്കി പണി കൊടുക്കുന്നത് സാധാരണമാണ്. ജീവനുള്ള കോഴി, ഏത്തക്കുല തുടങ്ങി പാമ്പിനെ വരെ ചില സുഹൃത്തുക്കള്‍ സമ്മാനം നല്‍കാറുണ്ട്.
അതുപോലെ വളരെ രസകരവും എന്നാല്‍ ചിന്തിപ്പിക്കുന്നതുമായ ഒരു സമ്മാനമാണ് തമിഴ് നാട്ടിലെ ഗൂഡലൂരില്‍ നടന്ന വിവാഹ ചടങ്ങിനെത്തിയ വരന്റെ സുഹൃത്തുക്കള്‍ നവദമ്പതികള്‍ക്ക് നല്‍കിയത്.
ഗൂഡലൂര്‍ ജില്ലയിലെ ചിദംബരം കുമരാച്ചി ഗ്രാമത്തിലെ കല്യാണമണ്ഡപത്തിൽ നടന്ന ഇളഞ്ചെഴിയൻ-കനിമൊഴി ദമ്പതികളുടെ വിവാഹച്ചടങ്ങിന് സുഹൃത്തായ പ്രഭുവിന്റെ നേതൃത്വത്തിലുള്ള സംഘം അഞ്ച് ലിറ്റർ പെട്രോളാണ് സമ്മാനമായി നൽകിയത്.
തമിഴ്നാട്ടിൽ മറ്റു ജില്ലകളെ അപേക്ഷിച്ച് ഇന്ധനവില ഏറ്റവും കൂടുതലുള്ള ജില്ലയാണ് ഗൂഡലൂര്‍. 85.15 രൂപയാണ് പെട്രോളിന് തമിഴ്നാട്ടിലെ വില. വിലവർധനക്കെതിരായി വിവാഹപ്പന്തലില്‍ യുവാക്കള്‍ നടത്തിയ പ്രതിഷേധത്തെ ചടങ്ങിനെത്തിയവര്‍ കുരവയിട്ടാണ് സ്വീകരിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.