ബംഗളൂരു: കാലം ഹൈടെക് ആയതോടെ മോഷ്ടാക്കളും ഹൈടെക് ആയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. വിമാനത്തില്‍ പറന്നിറങ്ങി മോഷണം നടത്തി മടങ്ങുന്ന വന്‍ കൊള്ള സംഘം തെളിയിക്കുന്നതും അതാണ്. കഴിഞ്ഞ ദിവസം ബംഗളുരു പൊലീസാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തുന്ന ഏഴംഗ സംഘത്തെ വലയിലാക്കിയത്. ദില്ലി കേന്ദ്രമാക്കിയുള്ള സംഘത്തെയാണ് ബംഗളുരു പൊലീസ് പിടികൂടിയത്. ദില്ലിയില്‍ നിന്ന് വിമാനത്തില്‍ ചെന്നയിലെത്തി, അവിടെ നിന്ന് ബംഗളുരുവില്‍ പോയി മോഷണം നടത്തുന്നതായിരുന്നു സംഘത്തിന്‍റെ രീതി. മാസങ്ങള്‍ക്ക് മുമ്പ് ബംഗളുരു ജെബി നഗറില്‍ നടത്തിയ മോഷണമാണ് സംഘത്തിന് തിരിച്ചടിയായത്. അന്നത്തെ മോഷണം സിസിടിവിയില്‍…
Read MoreDay: 17 September 2018
നവദമ്പതികള്‍ക്ക് സുഹൃത്തുക്കള്‍ നല്‍കിയത്!
ഗൂഡല്ലൂര്‍: കൂട്ടുകാരന്‍റെ വിവാഹത്തിന് വ്യത്യസ്തമായ സമ്മാനങ്ങള്‍ നല്‍കി പണി കൊടുക്കുന്നത് സാധാരണമാണ്. ജീവനുള്ള കോഴി, ഏത്തക്കുല തുടങ്ങി പാമ്പിനെ വരെ ചില സുഹൃത്തുക്കള്‍ സമ്മാനം നല്‍കാറുണ്ട്. അതുപോലെ വളരെ രസകരവും എന്നാല്‍ ചിന്തിപ്പിക്കുന്നതുമായ ഒരു സമ്മാനമാണ് തമിഴ് നാട്ടിലെ ഗൂഡലൂരില്‍ നടന്ന വിവാഹ ചടങ്ങിനെത്തിയ വരന്‍റെ സുഹൃത്തുക്കള്‍ നവദമ്പതികള്‍ക്ക് നല്‍കിയത്. ഗൂഡലൂര്‍ ജില്ലയിലെ ചിദംബരം കുമരാച്ചി ഗ്രാമത്തിലെ കല്യാണമണ്ഡപത്തിൽ നടന്ന ഇളഞ്ചെഴിയൻ-കനിമൊഴി ദമ്പതികളുടെ വിവാഹച്ചടങ്ങിന് സുഹൃത്തായ പ്രഭുവിന്റെ നേതൃത്വത്തിലുള്ള സംഘം അഞ്ച് ലിറ്റർ പെട്രോളാണ് സമ്മാനമായി നൽകിയത്. തമിഴ്നാട്ടിൽ മറ്റു ജില്ലകളെ അപേക്ഷിച്ച് ഇന്ധനവില…
Read Moreഇതാണോ അച്ചേ ദിന്‍?പൊതു പരിപാടിക്കിടെ ബി.ജെ.പി എം.പിയുടെ കാല്‍ കഴുകി വെള്ളം കുടിക്കുന്ന പ്രവര്‍ത്തകന്റെ വീഡിയോ പുറത്ത്.
ജാര്‍ഖണ്ഡ്: പൊതു പരിപാടിക്കിടെ ബി.ജെ.പി എം.പിയുടെ കാല്‍ കഴുകി വെള്ളം കുടിക്കുന്ന ബി.ജെ.പി പ്രവര്‍ത്തകന്റെ വീഡിയോ വൈറലായി. എംപി ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം വിശദീകരണവുമായി രംഗത്തുവന്നു. #WATCH BJP worker washes feet of BJP Godda MP Nishikant Dubey and drinks that water, at an event in Jharkhand’s Godda (16.09.18) pic.twitter.com/J2YwazQDhg — ANI (@ANI) September 17, 2018 ജാര്‍ഖണ്ഡിലെ ഗോഡയില്‍ ഞായറാഴ്ച നടന്ന ബിജെ.പി പ്രചാരണ റാലിയിലാണ്…
Read Moreപെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കുറച്ച് കുമാരസ്വാമി;ആന്ധ്രാപ്രദേശും പശ്ചിമ ബെംഗാളും രാജസ്ഥാനും വില കുറച്ചു;ഇനി അടുത്ത ഊഴം കേരളത്തിന്റെത്.
ബെംഗളുരൂ: കര്‍ണാടകയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് രണ്ടുരൂപ വീതം കുറയ്ക്കുമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കല്‍ബുര്‍ഗിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. Today, we are taking a decision that we are going to reduce Rs 2 on both petrol and diesel: Karnataka Chief Minister HD Kumaraswamy in Kalaburagi #Karnataka pic.twitter.com/COyYWzFAmy — ANI (@ANI) September 17, 2018 “ഇന്ധനവില എല്ലാദിവസവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. നികുതി കുറയ്ക്കുന്നതിലൂടെ സംസ്ഥാന സര്‍ക്കാരിന് ഇന്ധനവിലയില്‍ കുറവു…
Read Moreഇഡ്ഡലിയും സാമ്പാറും ഇനി ബഹിരാകാശത്തേക്ക്!
2022ല്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്കൊപ്പം ബഹിരാകാശത്തേക്ക് പോകാനൊരുങ്ങി ഇഡ്ഡലിയും സാമ്പാറും. ഇതിനായി ഗഗന്‍യാനില്‍ കൊണ്ടുപോകേണ്ട ഭക്ഷണങ്ങളുടെ ലിസ്റ്റില്‍ ഇടം നേടാന്‍ ഒരുങ്ങുകയാണ് ഇഡ്ഡലിയും സാമ്പാറും. മൈസൂരുവിലെ പ്രതിരോധ ഭക്ഷ്യഗവേഷണ ലേബാറട്ടറിയിലാണ് (ഡി.എഫ്.ആര്‍.എല്‍) ഇതിന്‍റെ പരീക്ഷണം നടക്കുന്നത്. അതേസമയം, ദൗത്യത്തില്‍ പങ്കാളികളാകേണ്ട ശാസ്ത്രജ്ഞന്മാര്‍ ആരൊക്കെയാണെന്ന് ഇതുവരെ തിരഞ്ഞെടുത്തിട്ടില്ല. റൊട്ടി, ഗോതമ്പ് റോള്‍, ഇഡ്ഡലിയും സാമ്പാറും, കിച്ചടി, അവല്‍, മാങ്ങയുടെയും പൈനാപ്പിളിന്‍റെയും ജ്യൂസ് തുടങ്ങി പൊട്ടറ്റോ ചിപ്‌സ് വരെയുള്ള വിവിധ ഭക്ഷണങ്ങളാണ് ബഹിരാകാശത്തേക്ക് പറക്കാന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി കാത്തിരിക്കുന്നത്. ബഹിരാകാശ യാത്രികര്‍ക്കായി റെഡി ടു ഈറ്റ്, ഈസി ടു…
Read Moreവൈറൽ വീഡിയോ: ചുഴലിയില്‍ ഇളകിയാടി ചാനല്‍ റിപ്പോര്‍ട്ടര്‍.. പഞ്ഞിക്കിട്ട് ട്രോളന്മാര്‍!
ആറ് പതിറ്റാണ്ടിന് ശേഷമെത്തുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റിനെ നേരിട്ടുക്കൊണ്ടിരിക്കുന്ന അമേരിക്കയില്‍ ഇപ്പോള്‍ സംസാര വിഷയം മറ്റൊന്നാണ്. യുഎസിനെ പിടിച്ച് കുലുക്കി നിരവധി നാശനഷ്ടങ്ങള്‍ വരുത്തിവെച്ചുക്കൊണ്ടിരിക്കുന്ന ഫ്‌ളോറന്‍സ് ചുഴലിക്കാറ്റിന്‍റെ വീര്യം പ്രതിഫലിപ്പിക്കാനായി റിപ്പോര്‍ട്ടര്‍ കാണിച്ച അതിബുദ്ധിയാണിത്. വീശിയടിക്കുന്ന കാറ്റില്‍, കാല്‍ നിലത്ത് ഉറപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ റിസ്ക്കെടുക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ് ദൃശ്യത്തിലുള്ളത്. So dramatic! Dude from the weather channel bracing for his life, as 2 dudes just stroll past. #HurricaneFlorence pic.twitter.com/8FRyM4NLbL —…
Read Moreപോലീസ് തലപ്പത്തു വൻ അഴിച്ചുപണിയുമായി കുമാരസ്വാമി
ബെംഗളൂരു: മുഖ്യമന്ത്രി കുമാരസ്വാമി സംസ്ഥാന ഇന്റലിജൻസ്, ലോകായുക്ത, അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) തുടങ്ങി പൊലീസ് തലപ്പത്ത് ഒട്ടേറെ മാറ്റങ്ങൾ വരുത്തി. ചില ചൂതാട്ടക്കാരെ കൂട്ടുപിടിച്ചു പ്രതിപക്ഷം സഖ്യസർക്കാരിനെ അട്ടിമറിക്കാൻ പണം സ്വരൂപിക്കുന്നതായി കുമാരസ്വാമി കഴിഞ്ഞ ദിവസം ആരോപിച്ചതിനു പിന്നാലെയാണു പൊലീസ് ഉന്നതരുടെ സ്ഥാനചലനം. ഇന്റലിജൻസ് ഡിഐജി സന്ദീപ് പാട്ടീലിനെ കർണാടക ആംഡ് റിസർവ് (സിഎആർ) ഡിഐജിയും ജോയിന്റ് കമ്മിഷണറുമാക്കി. എസിബി എഡിജിപി അലോക് മോഹനെ റെയിൽവേസ് എഡിജിപിയാക്കി. എസിബി എഡിജിപി സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്. പകരം ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഡിസിപി റാം നിവാസ് സെപ്പട്ടിനെ എസിബി എസ്‌പിയായി നിയമിച്ചു. ലോകായുക്ത എഡിജിപി സഞ്ജയ്…
Read Moreപെട്രോളിനും ഡീസലിനും രണ്ട് മുതൽ 3 രൂപ വരെ കുറയാൻ സാധ്യത
ബെംഗളൂരു: പെട്രോളിയം ഉൽപന്നങ്ങൾക്കു മേലുള്ള സംസ്ഥാന ലെവി കുറച്ച് ഉപയോക്താക്കൾക്ക് ആശ്വാസം പകരാൻ കർണാടക സർക്കാരും. ഇന്ന് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നു മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്തിന്റെ മൂല്യവർധിത നികുതി വിഹിതം കുറയ്ക്കുന്നതിലൂടെ പെട്രോളിനും ഡീസലിനും ലീറ്ററിനു രണ്ടു മുതൽ മൂന്നു രൂപ വരെ കുറയുമെന്നാണു പ്രതീക്ഷ. ഇന്ധനവില ദൈനംദിനാടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ വർധിപ്പിക്കുന്ന സാഹചര്യത്തിലാണു കർണാടകയുടെ ഈ നീക്കം. കഴിഞ്ഞയാഴ്ച ഡൽഹി സന്ദർശിക്കുന്നതിനിടെ പെട്രോളിയം ഉൽപന്നങ്ങളിന്മേലുള്ള സംസ്ഥാന നികുതി കുറയ്ക്കുന്നതു സംബന്ധിച്ചു മുഖ്യമന്ത്രി കുമാരസ്വാമി സൂചന നൽകിയിരുന്നു.
Read Moreനവകേരള നിർമിതിക്ക് നോർക്ക റൂട്സും ലോക കേരള സഭയും
ബെംഗളൂരു: നവകേരള നിർമാണത്തെ പിന്തുണയ്ക്കാൻ നോർക്ക റൂട്സിന്റെയും ലോക കേരള സഭയുടെയും നേതൃത്വത്തിൽ നഗരത്തിലെ മലയാാളി സംഘടനകളുടെ യോഗം ചേർന്നു. 60 സംഘടനകളാണു യോഗത്തിൽ പങ്കെടുത്തത്. ഐടി സ്ഥാപനങ്ങൾ, മറ്റു ബഹുരാഷ്ട്ര കമ്പനികൾ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവ കേന്ദ്രീകരിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണം ഊർജിതമാക്കാനും തീരുമാനിച്ചു. പ്രളയ ബാധിത മേഖലകളിൽ ദുരിതാശ്വാസം എത്തിക്കാൻ സംഘടനകൾ നടത്തിയ മികവുറ്റ പ്രവർത്തനങ്ങൾക്കു പിന്നാലെയാണു കൂടുതൽ സഹായം ഏകോപിപ്പിക്കാൻ യോഗം ചേർന്നത്. കേരളത്തിനു പുറത്ത് ഇത്തരത്തിൽ നടക്കുന്ന ആദ്യ യോഗം കൂടിയാണിതെന്ന് അധ്യക്ഷത വഹിച്ച നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ കെ.വരദരാജൻ പറഞ്ഞു.…
Read Moreനടൻ ക്യാപ്ടൻ രാജു അന്തരിച്ചു.
കൊച്ചി: ചലചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു. കൊച്ചിയിലെ വച്ചാണ് അന്ത്യം. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അറുപത്തെട്ട് വയസായിരുന്നു. വില്ലനായും സ്വഭാവ നടനായും മലയാളം സിനിമകളില്‍ തിളങ്ങിയിട്ടുണ്ട്. 1981ൽ പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്രം . ഹിന്ദി, തമിഴ്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു . രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മാസ്റ്റര്‍ പീസ് ആയിരുന്നു അവസാന ചിത്രം .
Read More