നഗരത്തിൽ വീടു വാങ്ങാൻ പരിപാടിയുണ്ടെങ്കിൽ ഉടൻ തന്നെയാവട്ടെ! മതിപ്പുവില 20% വരെ ഉയർത്താൻ റജിസ്ട്രേഷൻ വകുപ്പ്.

ബെംഗളൂരു : നഗരത്തിൽ വീടോ കെട്ടിടങ്ങളോ സ്വന്തമാക്കാൻ താൽപര്യമുണ്ടോ ,എന്നാൽ അത് ഉടൻ തന്നെയായിക്കോട്ടെ .. വരുന്നത് ഒരു ഭീമമായ വില വർദ്ധനയാണ്.

നഗരത്തിലെ കെട്ടിടങ്ങളുടെ ഗൈഡൻസ് മൂല്യം 5 % മുതൽ 20% വരെ ഉയർത്താൻ റജിസ്ട്രേഷൻ വകുപ്പിന്റെ ശുപാർശ.

രാമനഗര,ബെംഗളുരു റൂറൽ, രാജാജി നഗർ, ഗാന്ധി നഗർ, ജയനഗർ, ബസവനഗുഡി എന്നിവിടങ്ങളിലെ റജിസ്ട്രാർമാർ ഔദ്യോഗിക പോർട്ടലിൽ ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്നാപനം നൽകിക്കഴിഞ്ഞു.

എതിർപ്പുള്ളവർക്ക്  15 ദിവസത്തിൽ അക്ഷേപങ്ങൾ സമർപ്പിക്കാം. 2016ൽ ആണ് മുൻപ് മതിപ്പ് വില കൂട്ടിയത്.വീട് വിൽക്കുന്നവർക്ക് ഇത് സഹായകമാകും റജിസ്ട്രേഷൻ തുക വഴി സർക്കാറിന് വരുമാന വർദ്ധനവ് ഉണ്ടാകും.

ബസവനഗുഡി എം ജി റോഡ് ജയനഗർ ഭാഗങ്ങളിൽ 20% വർദ്ധനക്ക് ആണ് ശുപാർശ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us