കരുണാനിധിയുടെ മരണം;കർണാടക ആർ ടി സിക്ക് നഷ്ടം 33 ലക്ഷം രൂപ.

ബെംഗളൂരു : തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന സംഭവവികാസങ്ങൾ കർണാടക ആർ ടി സിക്ക് നൽകിയത് ഭീമമായ നഷ്ടം. തമിഴ്നാട് വഴിയുള്ള 279 ഷെഡ്യൂളുകൾ റദ്ദാക്കിയപ്പോൾ കർണാടക ആർ ടി സിക്ക് നഷ്ടം 32.54 ലക്ഷം രൂപ. നിർത്തി വച്ച സർവീസുകൾ ഇന്നലെ വൈകീട്ട് 6 മുതൽ പുനരാരംഭിച്ചു.ഇതോടെപ്പം തന്നെ കേരള ആർ ടി സി യുടെയും ബെംഗളൂരുവിൽ നിന്നുള്ള ബസുകൾ സേലം, കോയമ്പത്തൂർ വഴി സർവീസ് നടത്തി. എറണാകുളത്തേക്കുള്ള ബസുകൾ ഇന്നലെ കോയമ്പത്തൂർ വഴിയാണ് സർവീസ് നടത്തിയത്.

Read More

ഇ.പി. ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രിസഭയിൽ നിന്നും പുറത്തുപോയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക്. ഇപിയുടെ മന്ത്രിസഭാ പുനപ്രവേശം സംബന്ധിച്ച്‌ നേതാക്കള്‍ക്കിടയില്‍ ധാരണയായതായാണ് സൂചന. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ജയരാജന്‍റെ മടങ്ങിവരവിന് അനുവാദം നൽകും. കൂടാതെ, തിങ്കളാഴ്ച്ച നടക്കുന്ന എല്‍ഡിഎഫ് യോഗത്തിന് മുന്‍പ് സിപിഐ യുമായി സിപിഎം ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന‌. ബന്ധുനിയമന കേസിൽ കുറ്റവിമുക്തനായെങ്കിലും ഇ.പിയെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിരുന്നില്ല. എ.കെ.ശശീന്ദ്രന് ലഭിച്ച നീതി ഇ.പിക്കും ലഭിക്കണമെന്ന് ഒപ്പമുള്ളവര്‍…

Read More

ഓണത്തിന് ബുക്ക് ചെയ്ത വെയ്റ്റിംഗ് ലിസ്റ്റ് ടിക്കെറ്റുകൾ റദ്ദാക്കേണ്ട; കൂടുതൽ കോച്ച് അനുവദിക്കാൻ സാദ്ധ്യത;എറണാകുളത്തേക്ക് സ്പെഷൽ ട്രെയിൻ അനുവദിച്ചേക്കും..

ബെംഗളൂരു : ഓണാവധിക്ക് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്പെഷൽ ട്രെയിൻ അനുവദിക്കാനുള്ള സാദ്ധ്യത കൂടുന്നു, വിഷയം പരിഗണനയിലുണ്ടെന്ന് ദക്ഷിണ പശ്ചിമ റയിൽവേ. യശ്വന്ത്പുരം – എറണാകുളം റൂട്ടിൽ ആയിരിക്കും ട്രെയിൻ അനുവദിക്കാൻ സാദ്ധ്യത. ഇതിന് പുറമെ പതിവു ട്രെയിനുകളിൽ അധിക കോച്ചുകൾ ഉൾപ്പെടുത്തുകയും ചെയ്യും 23 നും 24നുമാണ് നാട്ടിലേക്ക് വലിയ തിരക്ക് ഉള്ളത്. അതു കൊണ്ടു തന്നെ വെയിറ്റിങ്ങ് ലിസ്റ്റിൽ ഉള്ള ടിക്കറ്റുകൾ ചാർട്ട് പ്രിപ്പയർ ചെയ്യുന്ന സമയത്ത് കൺഫേം ആവാനുള്ള സാദ്ധ്യത കൂടുതലാണ്. പ്രതിവാര യശ്വന്ത്പുര -എറണാകുളം ട്രെയിൻ ഓണം വരെ…

Read More

ട്രോള്‍ വീഡിയോ: കേരള പൊലീസിന്‍റെ കീക്കി ചലഞ്ച്

കേരളത്തിനകത്തും പുറത്തും തരംഗം സൃഷ്ടിക്കുന്ന കീക്കി ഡാന്‍സിനെ ട്രോളി കേരള പൊലീസ്. 26 സെക്കന്‍റ് ദൈർഘ്യമുള്ള വിഡിയോയിലൂടെയാണ് കേരള പൊലീസ് കീക്കി ചലഞ്ചിനെ ട്രോളിയിരിക്കുന്നത്. ‘അപകടകരമായ ചലഞ്ചുകള്‍ നമുക്ക് വേണ്ട’ എന്ന ടൈറ്റിലോടെയാണ് ട്രോള്‍ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. നടുറോഡില്‍ കീക്കി കളിക്കുന്ന യുവാവും അറസ്റ്റ് ചെയ്യുന്ന പൊലീസുമാണ് വീഡിയോയിലെ കഥാപാത്രങ്ങള്‍. കാറില്‍ നിന്നിറങ്ങി ഡാന്‍സ് കളിച്ച് കളിച്ച് ഒടുവില്‍ പൊലീസ് ജീപ്പിലേക്കാണ് യുവാവ് വീഴുന്നത്. ജീപ്പിലിരുന്ന് ‘ജാങ്കോ ‌ഞാന്‍ പെട്ടു’ എന്ന രസികന്‍ ഡയലോഗോടെയാണ് വീഡിയോ അവസാനിക്കുന്നത്. ട്രോള്‍ രൂപത്തിലാണ് വീഡിയോ തയാറാക്കിയിരിക്കുന്നതെങ്കിലും…

Read More

മാവേലി സ്പെഷൽ ബസുകളുടെ റിസർവേഷൻ തുടങ്ങി;എല്ലാ ബസുകളും മൈസൂരു-കോഴിക്കോട് വഴി.

ബെംഗളൂരു : ഓണാവധിക്ക് നാട്ടിൽ പോകാൻ വേണ്ടി പ്രഖ്യാപിച്ച മാവേലി സ്പെഷൽ ബസുകളിൽ ആറെണ്ണത്തിന്റെ റിസർവേഷൻ തുടങ്ങി. തൃശുർ, കോഴിക്കോട്, കോട്ടയം, എറണാകുളം, പയ്യന്നൂർ സ്പെഷലുകളിലാണ് റിസർവേഷൻ തുടങ്ങിയത്.ഇവയിൽ ടിക്കറ്റ് തീരുന്നതിനനുസരിച്ച് കൂടുതൽ ബസുകളിൽ റിസർവേഷൻ തുടങ്ങും. സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളാണ് മാവേലി സർവ്വീസിനായി ഉപയോഗിക്കുന്നത്.40 പുഷ്ബാക്ക് സീറ്റുകളാണ് ഉള്ളത്. ഇതുവരെ അനുവദിച്ച ബസുകളെല്ലാം കോഴിക്കോട് മൈസൂരു വഴിയാണെങ്കിലും അടുത്ത ഘട്ടത്തിൽ സേലം പാലക്കാട് വഴി എറണാകുളം ,കോട്ടയം, തൃശ്ശൂർ ഭാഗങ്ങളിലേക്കും മാവേലി ഉണ്ടാകും. കെ എസ് ആർ ടി സി…

Read More

ആശുപത്രി-മരുന്ന് മാഫിയയുടെ ചൂഷണവും മുഖ്യധാരാ മാധ്യമങ്ങളുടെ ചൂട്ടു പിടിക്കലും തുറന്നു കാട്ടി ജനപക്ഷം പുറത്തു വിട്ട വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

ആശുപത്രി – മരുന്നു മാഫിയകളുടെ ചൂഷണം തുറന്നു കാട്ടി ജന പക്ഷം തുറന്നു വിട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ചൂഷണവാർത്തകളെ  അടച്ചു വച്ച് ജനങ്ങളിലേക്ക് എത്തിക്കാതിരിക്കാൻ ചൂട്ടു പിടിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളെയും വീഡിയോയിൽ ജനപക്ഷം പേരെടുത്ത് തുറന്നെതിർക്കുന്നുണ്ട്. സാമൂഹമാധ്യമങ്ങളിൽ തരംഗമാകുന്ന വീഡിയോയിലെ പ്രധാന ആരോപണങ്ങൾ ഇവയാണ്. ഒരു കിഡ്നി മാറി വക്കൽ ശസ്ത്രക്രിയക്ക് 15 ലക്ഷം വരെയാണ് പ്രധാന ആശുപത്രികൾ ഈടാക്കുന്നത് ,എന്നാൽ ഒരു സ്വകാര്യ ആശുപത്രിയുമായി ചേർന്ന് ജനപക്ഷം അത് 5 ലക്ഷത്തിന് ചെയ്ത് കൊടുക്കും.കരൾ മാറ്റി വക്കൽ 30 ലക്ഷത്തിന് പകരം…

Read More

വൈറൽ വീഡിയോ: നിശ്ചയ മോതിരം പോക്കറ്റില്‍ ഒളിപ്പിക്കുന്ന പ്രിയങ്ക!

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ പോപ് ഗായകന്‍ നിക് ജൊനാസും തമ്മിലുള്ള പ്രണയം നാളുകളേറെയായി ബി ടൗണിലെ ചര്‍ച്ചാ വിഷയമാണ്. ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസുമായുള്ള പ്രിയങ്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായുള്ള വാര്‍ത്തകളെ ഊട്ടി ഉറപ്പിക്കുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്നത്. സിങ്കപ്പൂരില്‍ നടന്ന സംഗീത നിശ കഴിഞ്ഞ് എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങുന്ന സമയത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ട പ്രിയങ്ക തന്‍റെ വിരലില്‍ കിടന്ന വിവാഹ നിശ്ചയ മോതിരം ആരും കാണാതെ ഊരി പോക്കറ്റില്‍ ഒളിപ്പിച്ചു വച്ചു.…

Read More

”ഓണ്‍ ടോപ് ഓഫ് ദി വേള്‍ഡ്”: ക്രിക്കറ്റ് ലോകകപ്പ് പ്രചാരണ വീഡിയോ ആരാധകര്‍ക്ക് ആവേശം

ഒരു മാസം നീണ്ട ഫുട്ബോള്‍ ലോകകപ്പ് ആഘോഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു കളിയാവേശത്തിന് അരങ്ങൊരുങ്ങുകയാണ്. 2018ലെ ഫുട്ബോള്‍ ലോകകപ്പിന് ശേഷം ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് 2019ലെ ക്രിക്കറ്റ് ലോകകപ്പിന് വേണ്ടിയാണ്. ഇതിന് മുന്നോടിയായി പുറത്തിറക്കിയ പ്രചാരണ വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഓണ്‍ ടോപ് ഓഫ് ദി വേള്‍ഡ് (ലോകത്തിന്‍റെ നെറുകയില്‍) എന്നിങ്ങനെ പറഞ്ഞാണ് വീഡിയോയിലെ ഗാനാവതരണം. The @cricketworldcup carnival is coming to England & Wales, and @flintoff11's on top of the world! 🎉 SOUND ON! 🔊…

Read More

കരുണാനിധിയ്ക്ക് കേരളത്തിന്‍റെ അന്ത്യാഞ്ജലി

ചെന്നൈ: ഇത്തവണയും കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ പതിവ് തെറ്റിച്ചില്ല. അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഒന്നിച്ച് തന്നെ എത്തി. സംസ്ഥാന ഗവര്‍ണര്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തലയുമുണ്ടായിരുന്നു. മൂവരും മൃതദേഹത്തില്‍ പുഷ്പചക്ര൦ അര്‍പ്പികുകയും അന്തരിച്ച നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. മുന്‍പ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിലും കേരളത്തിലെ നേതാക്കള്‍ ഒന്നിച്ചെത്തിയത് മാധ്യമശ്രദ്ധ നേടിയിരുന്നു. കരുണാനിധിയെ അവസാനമായി ഒരു നോക്കു കാണുവാന്‍ രാജാജി ഹാളിന് മുന്നിലേക്കു വന്‍ ജനപ്രവാഹമാണ്. തിക്കിലും തിരക്കിലും പെട്ട് ഇതുവരെ…

Read More

ബിഗ് ഫ്രീഡം സെയിലിനൊരുങ്ങി ഫ്ലിപ്പ്കാര്‍ട്ട്;നിരവധി ഓഫറുകള്‍..

രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് ബിഗ് ഫ്രീഡം സെയിലിനൊരുങ്ങുന്നു. ഓഗസ്റ്റ് 10ന് തുടങ്ങുന്ന കച്ചവടം 72 മണിക്കൂർ നീണ്ടുനിൽക്കും. ആമസോണിന്റെ ഓഫറുകളെ നേരിടാൻ തന്നെയാണ് ഫ്ലിപ്കാർട്ടിന്റെ ലക്ഷ്യം. ഒട്ടുമിക്ക ബ്രാൻഡുകളുടെയും ഉൽപ്പന്നങ്ങൾ വിൽപനയ്ക്കുണ്ടാകും. എന്നാൽ ഓഫറുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഫ്ലിപ്കാർട്ട് പുറത്തുവിട്ടിട്ടില്ല. ബ്ലോക്ക്ബൂസ്റ്റർ ഡീലുകൾ, പ്രൈസ് ക്രാസ് ഓഫറുകൾ, റഷ് അവർ ഡീലുകൾ എന്നിവ ഉണ്ടാകും. മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ്, ടിവി തുടങ്ങി വിഭാഗങ്ങളിൽ വൻ ഓഫറുകളാണ് നൽകുന്നത്. ബിഗ് ഫ്രീഡം സെയിലിൽ സിറ്റി ബാങ്ക് ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10…

Read More
Click Here to Follow Us