5 കോടി രൂപ ബിനീഷ് മയക്കുമരുന്നിലൂടെ സമ്പാദിച്ചു;ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസം കൂടി നീട്ടി.

ബെംഗളൂരു: സാമ്പത്തിക കുറ്റകൃത്യ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി മയക്കുമരുന്ന് ഇടപാടിലൂടെ കഴിഞ്ഞ 7 വര്‍ഷമായി 5 കോടി രൂപ സമ്പാദിച്ചതായി ഇ.ഡി.

ഇന്ന് കോടതിയില്‍ നല്‍കിയ റിമാണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം 51736600 രൂപയാണ് മയക്കുമരുന്നിലൂടെ ബിനീഷ് നേടിയത്.

ദുബായില്‍ ഒരു ബാങ്ക് തനിക്കെതിരെ ഉണ്ടായിരുന്നു എന്നും ബിനീഷ് സമ്മതിച്ചിട്ടുണ്ട് അതിനെ കുറിച്ചും അന്വേഷിക്കേണ്ടതുണ്ട് എന്നും ഇ.ഡി.പറയുന്നു.

അതെ സമയം,ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസം കൂടി നീട്ടി. ഈ മാസം ഏഴാം തീയതി വരെ ബിനീഷിനെ ഇഡിക്ക് കസ്റ്റഡിയിൽ വെക്കാമെന്നാണ് കോടതി വ്യക്തമാക്കി.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. ഇത് പരിഗണിച്ച കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിടുകയും ശനിയാഴ്ച ബിനീഷിനെ ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ബിനീഷ് ചോദ്യം ചെയ്യലിന് സഹകരിച്ചില്ലെന്ന് ഇഡി കോടതിയിൽ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസം കാര്യമായി ചോദ്യം ചെയ്യൽ നടന്നില്ലെന്ന് ഇഡി ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. പണമിടപാടുമായി ബന്ധപ്പെട്ട വിവരങ്ങളും ഇഡി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!

തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് ബിനീഷ് കോടതിയിൽ പറഞ്ഞു. കടുത്ത ശരീര വേദനയുണ്ട്. 10 തവണ ഛർദ്ദിച്ചുവെന്നും ബിനീഷ് കോടതിയിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്ത കേസിൽ ഡോക്ടറടക്കം ഏഴുപേർ അറസ്റ്റിൽ
[masterslider id="10"]

Related posts