പൂക്കളവും, പുലികളിയുമില്ല; മലയാളികള്‍ക്ക് ഇന്ന് അതിജീവനത്തിന്‍റെ പൊന്നോണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന് സാക്ഷ്യം വഹിച്ച മലയാളികള്‍ക്ക് ഇന്ന് അതിജീവനത്തിന്‍റെ തിരുവോണം. എന്നാല്‍, ഈ വര്‍ഷത്തെ ഓണത്തെ ഏറ്റവും മികച്ച ഓണമാക്കി മാറ്റുകയാണ് മലയാളികള്‍. എങ്ങനെയാണെന്നല്ലേ? കാരണം മറ്റൊന്നുമല്ല, ജാതിയും മതവും മറന്ന് ഒരു കൂരയ്ക്ക് കീഴിലാണ് മിക്കവര്‍ക്കും ഈ വര്‍ഷത്തെ ഓണം. പതിവ് പകിട്ടുകളില്ലെങ്കിലും കളിയും ചിരിയും പാട്ടുകളുമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ ഓണത്തെ വരവേല്‍ക്കുന്നത് പത്ത് ലക്ഷത്തിലധികം ആളുകളാണ്. ക്യാമ്പുകളുടെ മുറ്റത് കുട്ടികള്‍ തീര്‍ത്ത പൂക്കളവും അടുക്കളയില്‍ തയാറാക്കുന്ന ഓണസദ്യയുമെല്ലാം പറയുന്നത് മലയാളികളുടെ അതിജീവനത്തിന്‍റെ കഥയാണ്‌. ആഘോഷങ്ങൾ ഒഴിവാക്കുകയല്ല, ആരെയും മാറ്റിനിർത്താതെ…

Read More

പ്രളയം നാശംവിതച്ച കുടകിൽ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ വെള്ളിയാഴ്ച സന്ദർശനം നടത്തും.

ബെംഗളൂരു: പ്രളയം നാശംവിതച്ച കുടകിൽ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ വെള്ളിയാഴ്ച സന്ദർശനം നടത്തും. രാവിലെ കുശാൽനഗറിലെത്തുന്ന മന്ത്രി പ്രളയക്കെടുതി രൂക്ഷമായി ബാധിച്ച കുവെമ്പു ലേഔട്ട്, സായി ലേഔട്ട് എന്നിവിടങ്ങൾ സന്ദർശിച്ച് ദുരിതബാധിതരുമായി സംസാരിക്കും. തുടർന്ന് മണ്ണിടിച്ചിൽ രൂക്ഷമായിരുന്ന മടപുരയിലെത്തും. ഇവിടെനിന്ന്‌ മടിക്കേരിയിലെത്തി ദുരിതാശ്വാസക്യാമ്പുകളിൽ സന്ദർശനം നടത്തും. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം ജില്ലാ ഭരണകൂടമായും മറ്റ് ഉദ്യോഗസ്ഥരമായും കളക്ടറുടെ ഓഫീസിൽ മന്ത്രി യോഗംചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തും. കഴിഞ്ഞദിവസം ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ കുടകിലെ അവസ്ഥ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ബോധ്യപ്പെടുത്തിയതിനെത്തുടർന്നാണ് പ്രതിരോധമന്ത്രി…

Read More

നഗരത്തിൽ അനധികൃതമായി താമസിച്ചുവരികയായിരുന്ന ഏഴു ബംഗ്ലാദേശ് സ്വദേശികള്‍ അറസ്റ്റില്‍.

ബെംഗളൂരു: നഗരത്തിൽ അനധികൃതമായി താമസിച്ചുവരികയായിരുന്ന ഏഴു ബംഗ്ലാദേശ് സ്വദേശികളെ പോലീസ് അറസ്റ്റുചെയ്തു. ഇതിൽ ഒരാളിൽനിന്ന് ഒഴിഞ്ഞ വെടിയുണ്ട കവറുകളും വാക്കിടോക്കിയും പോലീസ് കണ്ടെടുത്തു. നഗരത്തിൽ ടാക്‌സി ഡ്രൈവറായി ജോലിചെയ്യുന്ന ആറൂൺ ഹുസൈനിൽനിന്നാണ് ഇവ പിടിച്ചെടുത്തത്. ഇയാളെ കൂടുതൽ ചോദ്യംചെയ്തുവരികയാണ്. ഏറെക്കാലമായി നഗരത്തിൽ അനധികൃതമായി താമസിച്ചുവരികയാണ് പിടിയിലായവരെന്ന് പോലീസ് വ്യക്തമാക്കി. ഈ മാസം മൂന്നോളം ബംഗ്ലാദേശ് സ്വദേശികൾ കെംപെഗൗഡ വിമാനത്താവളത്തിൽനിന്ന്‌ ഇന്ത്യൻ പാസ്പോർട്ടുമായി പിടിയിലായതിനെത്തുടർന്നാണ് പോലീസ് നഗരത്തിൽ പരിശോധന കർശനമാക്കിയത്. ബംഗാളിലും കോയമ്പത്തൂരിലും താമസമാക്കിയ ഇവർ ബെംഗളൂരു വിമാനത്താവളത്തിലൂടെ കടക്കാൻ ശ്രമിക്കുന്നത് പ്രദേശിക പിന്തുണ കിട്ടുന്നതുകൊണ്ടാണെന്ന കണ്ടെത്തലാണ്…

Read More

ബെംഗളൂരു മലയാളികൾ നിർമ്മിച്ച ഓണ ആൽബം “മെട്രോണം” ഇന്ന് റിലീസ് ചെയ്യും.

ബെംഗളൂരു : നഗരത്തിലെ മലയാളികൾ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച ഓണ ആൽബം മെട്രോണം ഇന്ന് റിലീസ് ചെയ്യും.രാവിലെ 9 മണിക്കാണ് റിലീസ്. ഹബീബ് എം എ വേളം നിർമ്മിച്ച് രാഹുൽ സി രാജൻ സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ആൽബം ഓണത്തിന് മുൻപ് റിലീസ് ചെയ്യാനാണ് മുൻപ് തീരുമാനിച്ചിരുന്നത്, ചരിത്രത്തിലെങ്ങുമില്ലാത്ത ദുരിതം നേരിടുന്ന കേരള ജനതക്ക് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് റിലീസ് തീയതി മാറ്റി വക്കുകയായിരുന്നു. രഞ്ജിത് രാമൻ വരികൾ എഴുതി ഈണമിട്ട മനോഹര ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത പിന്നണി ഗായകരായ നിമ്മി ചക്കിങ്ങലും വേലു ഹരിദാസും…

Read More
Click Here to Follow Us