നഗരത്തിൽ അനധികൃതമായി താമസിച്ചുവരികയായിരുന്ന ഏഴു ബംഗ്ലാദേശ് സ്വദേശികള്‍ അറസ്റ്റില്‍.

ബെംഗളൂരു: നഗരത്തിൽ അനധികൃതമായി താമസിച്ചുവരികയായിരുന്ന ഏഴു ബംഗ്ലാദേശ് സ്വദേശികളെ പോലീസ് അറസ്റ്റുചെയ്തു. ഇതിൽ ഒരാളിൽനിന്ന് ഒഴിഞ്ഞ വെടിയുണ്ട കവറുകളും വാക്കിടോക്കിയും പോലീസ് കണ്ടെടുത്തു. നഗരത്തിൽ ടാക്‌സി ഡ്രൈവറായി ജോലിചെയ്യുന്ന ആറൂൺ ഹുസൈനിൽനിന്നാണ് ഇവ പിടിച്ചെടുത്തത്. ഇയാളെ കൂടുതൽ ചോദ്യംചെയ്തുവരികയാണ്. ഏറെക്കാലമായി നഗരത്തിൽ അനധികൃതമായി താമസിച്ചുവരികയാണ് പിടിയിലായവരെന്ന് പോലീസ് വ്യക്തമാക്കി.

ഈ മാസം മൂന്നോളം ബംഗ്ലാദേശ് സ്വദേശികൾ കെംപെഗൗഡ വിമാനത്താവളത്തിൽനിന്ന്‌ ഇന്ത്യൻ പാസ്പോർട്ടുമായി പിടിയിലായതിനെത്തുടർന്നാണ് പോലീസ് നഗരത്തിൽ പരിശോധന കർശനമാക്കിയത്. ബംഗാളിലും കോയമ്പത്തൂരിലും താമസമാക്കിയ ഇവർ ബെംഗളൂരു വിമാനത്താവളത്തിലൂടെ കടക്കാൻ ശ്രമിക്കുന്നത് പ്രദേശിക പിന്തുണ കിട്ടുന്നതുകൊണ്ടാണെന്ന കണ്ടെത്തലാണ് പരിശോധനയിലേക്ക് നയിച്ചത്.

  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും

നിർമാണമേഖലിൽ അസമിൽനിന്നും ബംഗാളിൽനിന്നുമുള്ള തൊഴിലാളികൾക്കൊപ്പമാണ് രേഖകളില്ലാതെ ബംഗ്ലാദേശ് പൗരന്മാരും കഴിയുന്നതെന്നാണ് പോലീസിന്റെ നിഗമനം. ഇതിൽ പ്രദേശിക മേൽവിലാസം ഉപയോഗിച്ച് ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ സംഘടിപ്പിക്കുന്നവരുമുണ്ട്. ഇവർക്ക് ഇന്ത്യൻ പാസ്പോർട്ട് സംഘടിപ്പിച്ചുകൊടുക്കുന്ന പ്രത്യേക സംഘം നഗരത്തിൽ പ്രവർത്തിക്കുന്നതായാണ് അധികൃതരുടെ സംശയം.

  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?

ആർ.കെ. ഹെഗ്‌ഡെ നഗർ, ബൊമ്മസാന്ദ്ര തുടങ്ങിയ പ്രദേശങ്ങളിലാണ് കഴിഞ്ഞദിവസം ബെംഗളൂരു പോലീസ് പരിശോധന നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഓർഡറുകളിൽ വൻ തട്ടിപ്പ്; വിലകൂടിയ സാധനങ്ങൾ മാറ്റി വ്യാജൻ വെച്ച് ലക്ഷങ്ങൾ കവർന്ന 4 ജീവനക്കാർക്കെതിരെ കേസ്
[masterslider id="10"]

Related posts