ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം. ടെന്നിസ് കോർട്ടിൽ നിന്നാണ് സ്വർണനേട്ടം. പുരുഷന്മാരുടെ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ-ദിവിജ് ശരൺ സഖ്യമാണ് സ്വർണം നേടിയത്. ഫൈനലിൽ കസാക്കിസ്ഥാന്‍റെ അലക്സാണ്ടർ ബബ്ലിക്-ഡെന്നിസ് യെവ്സെയേവ് സഖ്യത്തെയാണ് ഇവർ തോൽപിച്ചത്. സ്കോർ: 6-3, 6-4. നേരത്തെ റോവിങ്ങിൽ നിന്ന് ഇന്ത്യയ്ക്ക് ഒരു സ്വർണവും രണ്ട് വെങ്കലവും ലഭിച്ചിരുന്നു. ഷൂട്ടിങ്ങിൽ നിന്നാണ് മറ്റൊരു മെഡൽ.
Read MoreDay: 24 August 2018
ഏഷ്യൻ ഗെയിംസ് 2018: തുഴച്ചിലിൽ ഇന്ത്യയ്ക്ക് രണ്ടു വെങ്കലം
ജക്കാർത്ത: ഏഷ്യൻ ഗെയിംസിന്‍റെ തുഴച്ചലിൽ ഇന്ത്യയ്ക്ക് രണ്ടു വെങ്കലം കൂടി. പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് സിംഗിൾ സ്കൾസ് തുഴച്ചിലിൽ ദുഷ്യന്ത് ചൗഹാനും ഡബിൾസ് സ്കൾസിൽ രോഹിത് കുമാറും ഭഗവാൻ സിങ്ങുമാണ് വെങ്കലം നേടിയത്. സിംഗിൾ സ്കൾസ് ഫൈനലിൽ 7.18.76 സെക്കൻഡിലാണ് ദുഷ്യന്ത് തുഴഞ്ഞെത്തിയത്. ആദ്യ അഞ്ഞൂറ് മീറ്റർ പിന്നിട്ടപ്പോൾ രണ്ടാം സ്ഥാനത്തായിരുന്നു ദുഷ്യന്ത്. പിന്നീട് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുപോവുകയായിരുന്നു. കൊറിയയുടെ ഹ്യുൻസു പാർക്ക് സ്വർണവും ഹോങ് കോങ്ങിന്‍റെ ചുൻ ഗുൻ ചിയു വെള്ളിയും നേടി. രോഹിത് കുമാറും ഭഗവാൻ സിങ്ങും മെഡൽ നേടിയതോടെ ഇന്ത്യയുടെ…
Read Moreപ്രളയബാധിതരെ സഹായിക്കാന്‍ അദാനി ഗ്രൂപ്പ് 50 കോടിയും, റിലയന്‍സ് ഗ്രൂപ്പ് 21കോടിയും 50 കോടി രൂപയുടെ അവശ്യവസ്തുക്കളും നൽകും
തിരുവനന്തപുരം: വൈകിയെങ്കിലും കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കാന്‍ അദാനിയെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 കോടി നല്‍കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. അദാനി വിഴിഞ്ഞം പോര്‍ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ രാജീവ് ഝാ, മുഖ്യമന്ത്രിക്ക് നേരിട്ട് അഡ്വാന്‍സായി 25 കോടി രൂപയും നല്‍കി. ശേഷിക്കുന്ന 25 കോടിരൂപ പുനരധിവാസത്തിനും പുനര്‍നിര്‍മ്മാണത്തിനുമായി പല ഘട്ടങ്ങളിലായി നല്‍കുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. ഗ്രൂപ്പിന്‍റെ സാമൂഹിക സേവന വിഭാഗമായ അദാനി ഫൗണ്ടേഷന്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ വൈദ്യസഹായം ഉള്‍പ്പെടെ എത്തിക്കുന്നുണ്ട്. പ്രളയബാധിതരെ സഹായിക്കാന്‍ റിലയന്‍സ് ഗ്രൂപ്പ് 21 കോടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ്…
Read Moreചന്ദ്രന്‍റെ കൂടെ സെല്‍ഫി എടുക്കണോ? നാസ റെഡി
വാഷിംഗ്ടണ്‍: എവിടെ ചെന്നാലും ആള്‍ക്കാര്‍ക്ക് ഒറ്റ ചിന്തയെയുള്ളൂ ഒന്ന് സെല്‍ഫിയെടുക്കുക. പറ്റിയാല്‍ ബഹിരാകാശത്തുവെച്ചും സെല്‍ഫിയെടുത്തെന്നിരിക്കും. എല്ലാവര്‍ക്കും ബഹിരാകാശത്ത് പോകാന്‍ സാധിക്കില്ലല്ലോ. എന്നാല്‍ അവിടെ പോയാല്‍ എടുക്കാന്‍ പറ്റുന്ന സെല്‍ഫികള്‍ക്കായി നാസ ഒരു കിടിലന്‍ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പുതിയ സെല്‍ഫി ആപ്പായ ‘നാസ സെല്‍ഫീസ്’ ആണ് ഇത്തരമൊരു അവസരമൊരുക്കുന്നത്. ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഓറിയോണ്‍ നെബുലയില്‍ വെച്ചോ ക്ഷീരപഥത്തിന്‍റെ മധ്യത്തിലോ നിന്ന് സെല്‍ഫി എടുക്കാം. ആപ്പില്‍ ഇവയെല്ലാം പ്രീ-ലോഡഡ് ആണ്. ഇതിനോടൊപ്പം തന്നെ നാസ പുറത്തിറക്കിയ ട്രാപ്പിസിറ്റ് 1 (TRAPPISIT-1…
Read Moreയു.പി.എ സര്‍ക്കാര്‍ പുനരധിവാസത്തിന് വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്
ന്യൂഡല്‍ഹി: കേരളത്തിന് വിദേശ സഹായം നിരസിക്കാനുള്ള കേന്ദ്രത്തിന്‍റെ നീക്കം പൊളിയുന്നു. വിദേശ സഹായം സ്വീകരിക്കാന്‍ നിലവിലെ നയം തടസമാണെന്നായിരുന്നു കേന്ദ്രത്തിന്‍റെ വാദം. നിലവിലെ നയത്തിൽ മാറ്റം വരുത്തില്ലെന്നും വിദേശസഹായം സ്വീകരിക്കില്ലെന്നും കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഉദാഹരണമായി ചൂണ്ടിക്കാട്ടിയത് കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യ വിദേശ സഹായം തേടിയിട്ടില്ല എന്നതായിരുന്നു. എന്നാല്‍, ദുരിതബാധിത പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനു വിദേശ സഹായം സ്വീകരിച്ചിട്ടുണ്ടെന്നു മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന്‍റെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു പറഞ്ഞു. വിദേശ സഹായം സ്വീകരിക്കുന്നതില്‍നിന്നു കേന്ദ്ര സര്‍ക്കാരിനെ തടയുന്ന…
Read Moreതകര്‍ന്ന വീടുകള്‍ വാസയോഗ്യമാക്കാന്‍ പലിശ രഹിത വായ്പ; പ്രളയബാധിതര്‍ക്ക് കര്‍മപദ്ധതി: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ നന്നാക്കുന്നതിന് പലിശ രഹിത വായ്പ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേടുവന്ന വീട്ടുപകരണങ്ങള്‍ നന്നാക്കുന്നതിന് കര്‍മപദ്ധതി രൂപീകരിക്കുമെന്നും ദുരിതബാധിത മേഖലയില്‍ കഴിയുന്നവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ തിരികെ വീടുകളിലേക്ക് എത്തുമ്പോഴുള്ള അവസ്ഥയെക്കുറിച്ച് പലര്‍ക്കും ആശങ്കയുണ്ട്. ഇതിനെ ഗൗരവമായി സര്‍ക്കാര്‍ കാണുന്നുണ്ട്. സമയ ബന്ധിതമായി ഇതിന് പരിഹാരം കാണും. പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ വാസയോഗ്യമാക്കുന്നതിന് ബാങ്കുകളുമായി സഹകരിച്ച് ആവശ്യമായ തുക ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. ഒരു ലക്ഷം…
Read Moreപ്രളയക്കെടുതി: കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിനുണ്ടായ നഷ്ടം പരിശോധിക്കാന്‍ കേന്ദ്ര സംഘം വീണ്ടുമെത്തും. കാലവര്‍ഷം നാശം വിതച്ച കേരളത്തില്‍ നാശനഷ്ടങ്ങളുടെ കണക്കുകള്‍ വളരെയധികമാണ്. ഇത് പരിശോധിക്കണമെന്ന സംസ്ഥാനത്തിന്‍റെ അപേക്ഷ പരിഗണിച്ചാണ് കേന്ദ്ര സംഘം വീണ്ടുമെത്തുന്നത്. അതേസമയം ആഭ്യന്തര വകുപ്പിലെ സെക്രട്ടറി ധർമ്മ റെഡ്ഡിയുടെ നേതൃത്വത്തില്‍ ഏഴ് അംഗ കേന്ദ്ര സംഘം ആഗസ്റ്റ് 7ന് ദുരിതബാധിത മേഖലകൾ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. മൂന്ന് ദിവസമാണ് സംഘം സന്ദർശനം നടത്തിയത്. ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകള്‍ സന്ദര്‍ശിച്ച സംഘം കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
Read Moreമോദിക്കെതിരെയുള്ള മലയാളികളുടെ ‘പൊങ്കാല’യില്‍ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍
തിരുവനന്തപുരം: മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് ആവശ്യമായ ദുരിതാശ്വാസ സഹായം അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍, വിദേശ രാജ്യങ്ങളില്‍നിന്നുള്ള സാമ്പത്തിക സഹായം സ്വീകരിക്കണ്ട എന്ന നയം സ്വീകരിച്ചതോടെ അരിശം പൂണ്ട മലയാളികള്‍ പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം അറിയിച്ചു തുടങ്ങി. അസഭ്യ വാചകങ്ങളും കമന്‍റുകളുമാണ് മലയാളികള്‍ അദ്ദേഹത്തിന്‍റെ ഒരു പ്രസംഗ വീഡിയോയ്ക്ക് താഴെ എഴുതിച്ചേര്‍ത്തത്. അതേസമയം, പ്രധാനമന്ത്രിക്ക് നേരെ നവമാധ്യമങ്ങളിലൂടെ നടക്കുന്ന നിന്ദ്യമായ പ്രചാരണങ്ങള്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്ന് ചോദ്യമുയര്‍ത്തുകയാണ് കെ സുരേന്ദ്രന്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ. വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കും നവമാധ്യമങ്ങളിൽക്കൂടി നിന്ദ്യമായ പ്രചാരണം…
Read Moreപ്രളയം സര്‍ക്കാര്‍ സൃഷ്ടി; പിണറായിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ഇന്നലെ നടത്തിയ പത്രസമ്മേളനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകള്‍ വാസ്തവിരുദ്ധമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. വീഴ്ചകളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും വിമര്‍ശനത്തിന് വേണ്ടിയല്ല താന്‍ വിമര്‍ശിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി. ഡാമുകള്‍ തുറക്കുന്നതിന് മുന്‍പ് ചെറുതോണിയില്‍ മാത്രമാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് ചെന്നിത്തല ആരോപിച്ചു. ‘എന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഡാം തുറക്കേണ്ടത് അനിവാര്യമായിരിക്കുന്നു എന്ന് ഞാന്‍ പറഞ്ഞിരുന്നു. ഡാം നേരത്തെ തന്നെ തുറക്കണമെന്ന് തന്നെയാണ് ഞാന്‍ അന്നും ഇന്നും പറയുന്നത്. അന്ന് തുറന്ന് വെച്ചിരുന്നെങ്കില്‍…
Read Moreഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം
ജക്കാർത്ത: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിങ്ങിൽ റാഹി സർനോബത്താണ് സ്വർണം നേടിയത്. ഷൂട്ടോഫിലായിരുന്നു റാഹിയുടെ സ്വർണനേട്ടം. ഗെയിംസ് റെക്കോര്‍ഡോടെയാണ് റാഹി സ്വര്‍ണം നേടിയത്. ഷൂട്ടിംഗ് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമാണ് റാഹി. ഈയിനത്തില്‍ മെഡല്‍ പ്രതീക്ഷയായിരുന്നു ഇന്ത്യയുടെ കൗമാരതാരം മനു ഭാക്കേര്‍ നിരാശപ്പെടുത്തി. ആറാം സ്ഥാനം മാത്രമാണ് മനു ഭാക്കേറിന് നേടാനായത്. ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വർണമാണിത്. 100 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മീററ്റ്…
Read More