തിരുവനന്തപുരം: പ്രളയ൦ സൃഷ്ടിച്ച ദുരിതത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി. ഒരു പുതിയ കേരളം സൃഷ്ടിക്കേണ്ട ശ്രമമാണ് നമുക്ക് നടത്തേണ്ടത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഇതുവരെ 700 കോടി സംഭാവന നല്‍കിയ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. പ്രളയക്കെടുതി നേരിടുന്നതിനായി സ്വീകരിക്കാനിരിക്കുന്ന അടിയന്തിര നടപടികളുടെ ഏകദേശരൂപം മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ വിശദീകരിച്ചു. കൂടാതെ, പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ഓഗസ്റ്റ് 30ന് ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ലോകത്തിന്‍റെ വിവിധ…
Read MoreDay: 21 August 2018
കേരളത്തിന് വേണ്ടി ഫുട്‌ബോള്‍ ലോകം ഒന്നടങ്കം!
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം കേരളം നേരിട്ടുക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പിന്തുണയും പ്രാര്‍ത്ഥനയുമായി ഫുട്‌ബോള്‍ ലോകം. പ്രമുഖ ക്ലബ്ബുകളായ ബാഴ്‌സലോണ, ലിവര്‍പൂള്‍, ചെല്‍സി, എന്നീ ടീമുകളും സ്പാനിഷ് ലീഗായ ലാ ലീഗയും കേരളത്തിന് പിന്തുണയുമായെത്തിയിട്ടുണ്ട്.ഏറെ സങ്കീര്‍ണമായ ഘട്ടത്തിലൂടെ കടന്നു പോകുന്ന കേരളത്തിനൊപ്പമുണ്ടെന്നും വെള്ളപ്പൊക്കത്തിന്‍റെ ദുരിതം പേറുന്ന എല്ലാവര്‍ക്കും പിന്തുണ അറിയിക്കുന്നുവെന്നുമായിരുന്നു ലാ ലീഗയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കേരളത്തിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ലാ ലീഗ പോസ്റ്റില്‍ പറയുന്നു. കേരളത്തിനൊപ്പമുണ്ടെന്ന് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സിയും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്. കേരളത്തിന് ഒപ്പമുണ്ടെന്നു പ്രഖാപിച്ച് കൊണ്ടാണ്…
Read Moreകൊച്ചുമിടുക്കിയുടെ കൊച്ചുസഹായം; വലിയ സമ്മാനവുമായി ഹീറോ
കേരളം ചരിത്രത്തിലെങ്ങുമില്ലാത്ത വിധം ദുരിതം വിതച്ച പ്രളയത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് സഹായഹസ്തവുമായെത്തിയ കൊച്ചുമിടുക്കിക്ക് വലിയ സമ്മാനം നല്‍കിയിരിക്കുകയാണ് വമ്പന്‍ കമ്പനിയായ ഹീറോ സൈക്കിള്‍സ്. തമിഴ്‌നാട്ടിലെ വില്ലുപുരം സ്വദേശിയായ അനുപ്രിയയാണ് ആ കൊച്ചുമിടുക്കി. കുറെ നാളായി അനുപ്രിയ മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരു സ്വപ്നമാണ് ഒരു സൈക്കിള്‍. എന്നാല്‍, കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ദൃശ്യങ്ങള്‍ ടെലിവിഷനില്‍ കണ്ട അനുപ്രിയ നാല് വര്‍ഷമായി മനസ്സില്‍ കൊണ്ടുനടന്ന ആ ആഗ്രഹം മാറ്റിവെയ്ക്കുകയായിരുന്നു. Kid, Anupriya from Vizhuppuram, TN, donates Rs. 9,000, her 4…
Read Moreതെറ്റായിട്ടൊന്നും താന്‍ ചെയ്തിട്ടില്ല മന്ത്രി കെ.രാജു
തിരുവനന്തപുരം: താന്‍ തെറ്റായിട്ടൊന്നും ചെയ്തില്ലെന്ന് മന്ത്രി കെ.രാജു. വിവാദത്തെ തുടര്‍ന്ന് ജര്‍മ്മനി യാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. മന്ത്രി ചെയ്തതില്‍ പാര്‍ട്ടിക്ക് അസംതൃപ്തിയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് രാജുവിന്‍റെ പ്രതികരണം. ഇതോടെ സിപിഐയില്‍ മന്ത്രിക്കെതിരായുള്ള വികാരം ശക്തമായി. അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നു തന്നെ ഒഴിവാക്കുന്നത് ആലോചിക്കണമെന്ന വികാരം മുതിര്‍ന്ന നേതാക്കളടക്കം പ്രകടിപ്പിക്കുന്നു. സിപിഐയുടെയും സഹസംഘടനകളുടെയും പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലും മന്ത്രിയെ തള്ളിപ്പറഞ്ഞു. പ്രളയക്കെടുതിക്കിടെ വിദേശയാത്ര നടത്തിയ മന്ത്രി രാജു ഇന്നലെ വൈകിട്ടാണ് തിരിച്ചെത്തിയത്. താന്‍ പോയ സമയത്തു…
Read Moreസൂക്ഷിക്കുക, വെള്ളമിറങ്ങിയ വീടുകളില്‍ കാത്തിരിക്കുന്നത് വന്‍ വെല്ലുവിളികള്‍; കാണണം ഈ കാഴ്ച
കനത്തമഴ നല്‍കിയ ദുരിതത്തെ നാം ഒരുമയോടെ അതിജീവിച്ചെങ്കിലും ദുരിതബാധിതരെ കാത്തിരിക്കുന്നത് വന്‍ വെല്ലുവിളികള്‍ തന്നെയെന്ന് തെളിയിക്കുകയാണ് ചാലക്കുടിയില്‍ നിന്നുള്ള ഈ കാഴ്ച. രൂക്ഷമായ വെള്ളക്കെട്ടില്‍ എല്ലാം തകര്‍ന്നടിഞ്ഞ തൃശൂര്‍ ചാലക്കുടിയിൽ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് എത്തിയ ആള്‍ വീട്ടിനുള്ളിലെ അതിഥിയെ കണ്ട് ഞെട്ടി! വെള്ളമിറങ്ങിയ വീട്ടില്‍ വൃത്തിയാക്കാന്‍ എത്തിയപ്പോള്‍ കണ്ടത് ഉഗ്രന്‍ മുതല. വെള്ളമിറങ്ങിയതിനുശേഷമുള്ള വൃത്തിയാക്കലും കുന്നുകൂടി കിടക്കുന്ന സാധനങ്ങള്‍ നീക്കം ചെയ്യുമ്പോഴും കരുതിയിരിക്കണമെന്നുള്ളതിന്റെ സൂചനയാണ് ചാലക്കുടിയില്‍ നിന്നുള്ള ഈ കാഴ്ച.
Read Moreഓപോട്.. ഓഹോയ്; കളക്ടര്‍ വാസുകി മുത്താണ്!
തിരുവനന്തപുരം: കേരളത്തില്‍ മഹാനാശം വിതച്ച പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായ സന്നദ്ധപ്രവര്‍ത്തകരെ ആവേശഭരിതരാക്കി തിരുവനന്തപുരം കളക്ടര്‍ വാസുകി. സ്വന്തം ജീവൻ വരെ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തുകയും ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾക്ക് ആവശ്യ സാധനങ്ങളെത്തിക്കുകയും ചെയ്യുന്ന വോളന്‍റിയർമാരെ അഭിനന്ദിക്കുന്ന തിരുവനന്തപുരം കളക്ടർ വാസുകിയുടെ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. രക്ഷാപ്രവർത്തകരോട് അവരുടെ വിലപ്പെട്ട സമയത്തിൽ നിന്ന് ഒരു നിമിഷം കടം ചോദിച്ചാണ് കളക്ടർ അവരോട് സംസാരിച്ചത്. നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാകുന്നുണ്ടോ?എന്ന് ചോദിച്ച് കൊണ്ടാണ് കളക്ടർ വോളന്‍റിയേഴ്സിനോട് സംസാരിച്ചു തുടങ്ങിയത്. സ്വാതന്ത്യത്തിനു വേണ്ടി പോരാടിയത് പോലെ…
Read Moreകൈപിടിച്ച രക്ഷകര്‍ക്ക് ടെറസ്സില്‍ നിന്നോരു താങ്ക്സ്
കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയ നാവികസേനാംഗങ്ങള്‍ക്ക് വ്യത്യസ്തമായ രീതിയില്‍ നന്ദി പ്രകാശനം. ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വന്ന സേനയക്ക് കൊച്ചിയില്‍ നിന്ന് ലഭിച്ച നന്ദി വേറിട്ട രീതിയിലായിരുന്നു. ടെറസില്‍ വെളുത്ത പെയിന്റ് ഉപയോഗിച്ച് താങ്ക്‌സ് എന്നെഴുതിയാണ് നാവികസേനയിലെ പൈലറ്റ് കമാന്‍ഡര്‍ വിജയ് ശര്‍മയ്ക്കും സംഘത്തിനും പ്രളയബാധിതര്‍ നന്ദി അറിയിച്ചത്. ചിത്രം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. #Kerala: A 'Thanks' note painted on the roof of a house in Kochi from where the Naval ALH piloted…
Read Moreകേരളത്തിലെ പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
കൊച്ചി: കേരളത്തിലെ പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് പൊതുതാല്‍പ്പര്യ ഹര്‍ജിയ്ക്കുള്ള മറുപടിയായി കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കൂടാതെ, ദേശീയദുരന്തം എന്നത് പൊതുസംഭാഷണ പ്രയോഗം മാത്രമാണെന്നും ലെവല്‍ 3 ദുരന്തമായി കേരളത്തിലെ പ്രളയത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഉത്തരാഖണ്ഡ്, ജമ്മു-കശ്മീര്‍ വെള്ളപ്പൊക്കങ്ങള്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും കേരളത്തിലേതും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നുമുള്ള ഇടുക്കി സ്വദേശി എ.എ ഷിബിയുടെ പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി പരിഗണിച്ച വേളയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്രകാരം അറിയിച്ചത്. അതേസമയം, കേരള സര്‍ക്കാരിനെയും മത്സ്യത്തൊഴിലാളികളേയും അളവറ്റ് പ്രശംസിച്ചു ഹൈക്കോടതി. കേരളത്തിലെ പ്രളയക്കെടുതി നേരിടുന്നതില്‍ സംസ്ഥാന…
Read Moreദുരിതാശ്വാസ സാമഗ്രികളെ ഇറക്കുമതി തീരുവയിൽ നിന്ന് ഒഴിവാക്കിയെന്ന് കേന്ദ്രം.
ഡല്‍ഹി : ദുരിതാശ്വാസ സാമഗ്രികളെ ഇറക്കുമതി തീരുവയിൽ നിന്ന് ഒഴിവാക്കിയെന്ന് ധനമന്ത്രി പിയൂഷ് ഗോയൽ. മറ്റുസംസ്ഥാനങ്ങളിൽ നിന്ന് അയക്കുന്നവയ്ക്ക് ഐ.ജി.എസ്.ടിയും ഒഴിവാക്കും. വിദേശത്തുനിന്ന് അയക്കുന്ന സഹായങ്ങൾക്ക് കസ്റ്റംസ് ഇളവ് നൽകാത്തിനെതിരെ പരാതി ഉയർന്നിരുന്നു. വൻതുക നികുതിയായി നൽകാനാവാത്തതിനാൽ ലോഡ് കണക്കിന് സാധനങ്ങൾ കെട്ടിക്കിടക്കുന്നതിൻറെ ദൃശ്യങ്ങളടക്കം ദൃശ്യമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു . ഈ പ്രതിസന്ധി രാജീവ് ചന്ദ്രശേഖർ എം.പി കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. ഇതേ തുടർന്നാണ് മന്ത്രിയുടെ അനുകൂല ഇടപെടലുണ്ടായത്.
Read Moreപണി തുടങ്ങി പോലീസ്;മുല്ലപ്പെരിയാർ ഡാം പൊട്ടിയെന്ന വ്യാജ സന്ദേശമയച്ച യുവാവ് പിടിയില്‍.
പാലക്കാട്: രക്ഷാപ്രവര്‍ത്തനം ഏതാണ്ട് പൂര്‍ത്തിയായതോടെ പ്രളയകാലത്ത് വ്യാജസന്ദേശങ്ങളയക്കുകയും വ്യക്തിപരമായ അധിക്ഷേപം നടത്തുകയും ചെയ്തവര്‍ക്കെതിരെ പൊലീസ് നടപടികള്‍ ശക്തമാക്കി. മുല്ലപ്പെരിയാർ ഡാം പൊട്ടിയെന്ന് പറഞ്ഞ് വോയ്സ് മെസേജ് അയച്ച യുവാവിനെ ഇന്ന് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തു. നെന്മാറ നെല്ലിക്കാട്ട് പറന്പ് സ്വദേശി അശ്വിൻ ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Read More