പുതിയ കേരളം സൃഷ്ടിക്കേണ്ട സാഹചര്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയ൦ സൃഷ്ടിച്ച ദുരിതത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി. ഒരു പുതിയ കേരളം   സൃഷ്ടിക്കേണ്ട ശ്രമമാണ് നമുക്ക് നടത്തേണ്ടത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

ഇതുവരെ 700 കോടി സംഭാവന നല്‍കിയ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു.

പ്രളയക്കെടുതി നേരിടുന്നതിനായി സ്വീകരിക്കാനിരിക്കുന്ന അടിയന്തിര നടപടികളുടെ ഏകദേശരൂപം മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ വിശദീകരിച്ചു. കൂടാതെ, പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ഓഗസ്റ്റ്‌ 30ന് ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

  "പെൺകുട്ടികൾക്ക് മാത്രമല്ല, ഇനി ആൺകുട്ടികൾക്കും ടിക്കറ്റില്ല! കർണാടകയിൽ വരുന്നത് വിപ്ലവകരമായ മാറ്റം

ലോകത്തിന്‍റെ വിവിധ കോണുകളില്‍നിന്നും കേരളത്തിനായി സഹായം എത്തുന്നുണ്ട്. എന്നിരുന്നാലും പ്രളയം വരുത്തിവച്ച നാശത്തില്‍നിന്നും കരകയറാന്‍ ഇത് പോരെന്ന് അദ്ദേഹം അദ്ദേഹം അഭിപ്രായപ്പെട്ടു. ദുരിതാശ്വാസത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച് എല്ലാ വകുപ്പുകളോടും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

കൂടാതെ, സാധനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തും. സാധനങ്ങള്‍ക്ക് ജിഎസ്ടിക്ക് പുറമെ 10% സെസ് ഏര്‍പ്പെടുത്തും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

പുതിയ കേരളം സൃഷ്ടിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ തയാറാക്കും. കൃഷി, ജലസേചനം തുടങ്ങിയ മേഖലയില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ പദ്ധതികള്‍ തയാറക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തോടും നബാഡിനോടും സഹായം അഭ്യര്‍ഥിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

  ബെംഗളൂരുവിൽ വനിതാ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; നഗരത്തെ ഞെട്ടിച്ച് വീണ്ടും ഒളിഞ്ഞുനോട്ടം

വായ്പ പരിധി മൂന്നര ശതമാനത്തില്‍നിന്നും നാലര ശതമാനമായി ഉയര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ഇതിലൂടെ 10,500 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, സെക്രട്ടറിയേറ്റ് ജീവനക്കാരുടെ അവധി തിരുവോണത്തിന് മാത്രമായി ചുരുക്കിയതായും അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശരിക്കും ഞെട്ടിക്കുന്നു'; ബെംഗളൂരുവിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് സ്റ്റാർട്ടപ്പ് ഐഡിയ, ഹാർവാർഡ് ബിരുദധാരിയെ അമ്പരപ്പിച്ച സംഭവം
[masterslider id="10"]

Related posts

Click Here to Follow Us