ബെംഗളൂരു : മുഖ്യമന്ത്രി ആയതിൽ സന്തുഷ്ടനല്ലെന്നും കാളകൂട വിഷം കഴിച്ച മഹാദേവനു സമാനമാണ് താനെന്നും മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. ശേഷാദ്രിപുരത്തു പാർട്ടി പ്രവർത്തകർ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ‘ഞാൻ മുഖ്യമന്ത്രി ആയതിൽ നിങ്ങളെല്ലാം സന്തുഷ്ടരാണ്. പക്ഷേ ഞാൻ സന്തുഷ്ടനല്ല. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകണമെന്നു തിരഞ്ഞെടുപ്പിനു മുൻപ് ആഗ്രഹിച്ചിരുന്നുവെന്നതു സത്യമാണ്. ജനങ്ങൾക്ക് ഒട്ടേറെ വാഗ്ദാനങ്ങളും നൽകി. ആഗ്രഹിച്ചാൽ ഏതുനിമിഷവും എനിക്കു പടിയിറങ്ങാനാകും.’–കുമാരസ്വാമി പറഞ്ഞു. കാർഷിക വായ്പകൾ എഴുതിത്തള്ളിയതിൽ ജനങ്ങൾ സന്തുഷ്ടരാണ്. എന്നാൽ ജെഡിഎസിനു ഭൂരിപക്ഷം ലഭിക്കാനായി അവർ വോട്ടു ചെയ്തില്ലെന്നതു ദുഃഖമുണ്ടാക്കുന്നു. ഒരു സംസ്ഥാനത്തിനും വായ്പ…
Read MoreMonth: July 2018
ഓട്ടോക്കാരെ ഭയന്ന് വെബ്‌ടാക്സിയിലേക്ക് ചേക്കേറിയ നഗരത്തിന് രക്ഷയില്ല;ഒരാഴ്ചക്കിടെ വെബ്‌ടാക്സി ഡ്രൈവര്‍മാരുടെ ആക്രമണം ഇത് നാലാമത്തേത്;യാത്രക്കാരനെ മര്‍ദിച്ചു വിരല്‍ ഓടിച്ച് വണ്ടിയില്‍ നിന്ന് വലിച്ചിറക്കി കടന്നു കളഞ്ഞത് ഉബെര്‍ ടാക്സി ഡ്രൈവര്‍.
ബെംഗളൂരു :ഓട്ടോ റിക്ഷക്കാരുടെ മോശമായ പെരുമാറ്റത്തില്‍ നിന്ന് രക്ഷ നേടാന്‍ ആണ് എല്ലാവരും വെബ് ടാക്സിയിലേക്ക് ചേക്കേറിയത് എന്നാല്‍ അവിടെയും സ്ഥിതിഗതികള്‍ പന്തിയല്ല എന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്,കഴിഞ്ഞ ഒരാഴ്ചക്ക് ഉള്ളില്‍ നഗരത്തില്‍ നാല് ആക്രമണങ്ങള്‍ ആണ് ഓല ,ഉബെര്‍ ടാക്സികളുടെതായി റിപ്പോര്‍ട്ട് ചെയ്തത്. യാത്രക്കാരനെ മർദിച്ച് ഗുരുതര പരുക്കുകളോടെ റോഡിൽ ഉപേക്ഷിച്ച് വെബ്ടാക്സി ഡ്രൈവർ കടന്നുകളഞ്ഞതായി പരാതി. സ്വകാര്യ കമ്പനി ജീവനക്കാരൻ ആബിർ ചന്ദ്ര (30) ആണ് പരാതി നൽകിയത്. ആക്രമണത്തിൽ രണ്ടു വിരലുകൾ ഒടിയുകയും മുഖത്തും തലയിലും ഒട്ടേറെ ക്ഷതങ്ങളേൽക്കുകയും…
Read Moreപ്രണയിക്കുന്നവര്‍ക്ക് കാവലാളാകാന്‍ പ്രണയസേന വരുന്നു…
തിരുവനന്തപുരം: പ്രണയിച്ചതിന്‍റെ പേരില്‍ സ്വന്തം ജീവന്‍ ബലി നല്‍കേണ്ടി വന്ന കെവിന്റെയും ജീവിതം ആരംഭിക്കുന്നതിന് മുന്‍പേ പ്രാണനാഥനെ നഷ്ടപ്പെട്ട നീനുവിന്റെയും ദുരവസ്ഥ ഇനിയാര്‍ക്കും വരാതിരിക്കാന്‍ പ്രണയിനികളെ സംരക്ഷിക്കാന്‍ ‘പ്രണയസേന’ വരുന്നു. ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘ലവ് കമാന്‍ഡോസ്’ ആണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍. സംസ്ഥാനത്തെ ഓരോ വാര്‍ഡിലും പത്തുപേരെ ഉള്‍പ്പെടുത്തിയാവും സേന രൂപീകരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. ഒരു വര്‍ഷത്തിനകം ഒരു ലക്ഷംപേര്‍ക്ക് പരിശീലനം നല്‍കി, ‘പ്രണയിക്കുന്നവര്‍ക്ക് കാവലാളാക്കുക’ എന്നതാണ് സംഘടനയുടെ ലക്ഷ്യം. രാജ്യത്തൊട്ടാകെ ഇതിനോടകം 52,000 പ്രണയ വിവാഹങ്ങള്‍ നടത്തിക്കൊടുത്ത സംഘടനയാണ്…
Read Moreഇംഗ്ലണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു ബെല്‍ജിയം തകര്‍ത്തു. ലോകകപ്പിന്റെ ചരിത്രത്തിലെ അവരുടെ ഏറ്റവും വലിയ നേട്ടം…
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യന്‍ ലോകകപ്പില്‍ മിന്നും പ്രകടനത്തിലൂടെ ഏറ്റവുമധികം ആരാധകരെ സൃഷ്ടിച്ച ബെല്‍ജിയം തലയുയര്‍ത്തി നാട്ടിലേക്കു മടങ്ങുന്നു. ലൂസേഴ്‌സ് ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു ബെല്‍ജിയം തകര്‍ത്തുവിടുകയായിരുന്നു. ഇരുപകുതികളിലുമായി തോമസ് മ്യുനിയറും (നാലാം മിനിറ്റ്) ക്യാപ്റ്റന്‍ ഈഡന്‍ ഹസാര്‍ഡും (82) നേടിയ ഗോളുകളാണ് ബെല്‍ജിയത്തിന് ഉജ്ജ്വല ജയം സമ്മാനിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ ബെല്‍ജിയത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ഇതിനു മുമ്പ് ഒരിക്കല്‍പ്പോലും ബെല്‍ജിയത്തിന് ലോകകപ്പില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യാനായിട്ടില്ല. നാസര്‍ ചാഡ്‌ലി ഇടതു ഭാഗത്ത് നിന്ന് കൊടുത്ത ക്രോസ് ഫസ്റ്റ് ടച്ചിലൂടെ…
Read Moreമണ്ഡ്യയിൽ ബൈക്ക് മോഷണക്കുറ്റത്തിനു പിടിയിലായ ആൾ പൊലീസ് കസ്റ്റിയിൽ മരിച്ചു.
ബെംഗളൂരു : മണ്ഡ്യയിൽ ബൈക്ക് മോഷണക്കുറ്റത്തിനു പിടിയിലായ ആൾ പൊലീസ് കസ്റ്റിയിൽ മരിച്ചു. മദ്ദൂർ ബെൽത്തൂർ സ്വദേശി മൂർത്തി (45) യുടെ മൃതദേഹമാണു ലോക്കപ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പൊലീസ് പീഡനം സഹിക്കാനാകാതെയാണു മൂർത്തി മരിച്ചതെന്നു ബന്ധുക്കൾ ആരോപിച്ചു. എന്നാൽ മൂർത്തി ജീവനൊടുക്കിയതാണെന്നാണു പൊലീസ് ഭാഷ്യം. മൂന്നുദിവസം മുൻപു ബൈക്ക് മോഷണം പോയതുമായി ബന്ധപ്പെട്ടാണു മൂർത്തിയെ ചോദ്യം ചെയ്യാൻ കൊണ്ടുപോയത്. എന്നാൽ പൊലീസ് മർദനം വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ദലിതനായ മൂർത്തിയുടെ മരണത്തിൽ പ്രതിഷേധിച്ചു ദലിത്…
Read Moreകര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് തിരുപ്പതിയിലേക്ക് യാത്രാ പാക്കേജുകളുമായി കർണാടക ആർടിസി.
ബെംഗളൂരു : മംഗളൂരു, ദാവനഗെരെ, മൈസൂരു, ശിവമൊഗ്ഗ എന്നിവിടങ്ങളിൽനിന്നു തിരുപ്പതിയിലേക്കു യാത്രാ പാക്കേജുകളുമായി കർണാടക ആർടിസി. രണ്ടുമാസം മുൻപു ബെംഗളൂരുവിൽനിന്നു തിരുപ്പതിയിലേക്ക് ആരംഭിച്ച യാത്രാ പാക്കേജ് വിജയമായതിനെ തുടർന്നാണിത്. ഐരാവത് എസി ബസിൽ യാത്ര, ഹോട്ടലിൽ വിശ്രമം, പ്രാതൽ, ക്ഷേത്ര ദർശനം, ഉച്ചഭക്ഷണം എന്നിവയെല്ലാം ഉൾപ്പെട്ടതാണു പാക്കേജ്. 3–4 ദിവസത്തെ യാത്രാപാക്കേജിൽ മുതിർന്നവർക്കു 3100 രൂപ മുതൽ 5400 വരെയും കുട്ടികൾക്കു 2200 മുതൽ 4300 രൂപ വരെയുമാണു നിരക്ക്. കൂടുതൽ വിവരങ്ങൾക്കു ഫോൺ: 080-49596666, 7760990034, 7760990035.
Read Moreലൂസേഴ്‌സ് ഫൈനല്‍ ഇന്ന്; വിജയം നേടി മൂന്നാം സ്ഥാനമെന്ന ആശ്വസത്തോടെ വിടവാങ്ങാന്‍ ഇംഗ്ലണ്ടും ബെല്‍ജിയവും…
മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളിന് ഒരുനാള്‍ മുന്‍പ് ലൂസേഴ്‌സ് ഫൈനല്‍ അരങ്ങേറുമ്പോള്‍ ബെല്‍ജിയവും ഇംഗ്ലണ്ടും ആശ്വാസ ജയത്തിനായി ഇറങ്ങും. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ക്രെസ്റ്റോവ്‌സ്‌കി സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. സെമി തോല്‍വിയിലെ മാനസികാഘാതത്തിനുശേഷം ആരാധകര്‍ക്ക് ആശ്വാസമെത്തിക്കാനുള്ള അവസരമാണ് ഇരു ടീമുകള്‍ക്കും. ജയത്തോടെ ലോകകപ്പ് അവസാനിപ്പിക്കാനാണ് താത്പര്യമെന്ന് ഇംഗ്ലീഷ് പരിശീലകന്‍ ഗാരെത് സൗത്ത്ഗേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. സെമിഫൈനലില്‍ കളിച്ച ഇംഗ്ലീഷ് ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാകില്ല. മുന്നേറ്റത്തില്‍ കെയ്ന് കൂട്ടായി മാര്‍ക്കസ് റാഷ്ഫോഡ് വന്നേക്കും. ഹെന്‍ഡേഴ്സന് പകരം ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ എറിക് ഡയറെ പരീക്ഷിക്കാനും സാധ്യതയുണ്ട്. മുമ്പ് ഗ്രൂപ്പ്…
Read Moreവാഗ്ദാനം മാത്രമേ ഉള്ളൂ ?എന്താണ് താങ്കളുടെ പരിപാടി? ചോദ്യങ്ങള്‍ ഉന്നയിച്ച് യെദിയൂരപ്പ.
ബെംഗളൂരു : കർഷക വായ്പ എഴുതിത്തള്ളുന്ന നടപടിയിൽ മുഖ്യമന്ത്രി കുമാരസ്വാമി കൂടുതൽ വ്യക്തത വരുത്തിയില്ലെങ്കിൽ വരുംദിനങ്ങളിൽ പ്രതിഷേധിക്കുമെന്നു പ്രതിപക്ഷ നേതാവ് ബി.എസ്.യെഡിയൂരപ്പ. ഇതുൾപ്പെടെ ബജറ്റിലെ പല വാഗ്ദാനങ്ങളെക്കുറിച്ചും കൂടുതൽ വിശദീകരണം ആവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് അദ്ദേഹം തയാറായില്ലെങ്കിൽ 16നു വലിയ പ്രതിഷേധത്തിനു തുടക്കമിടും. 34000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളുമെന്ന പ്രഖ്യാപനത്തോടെ കുടുംബമൊന്നിനു രണ്ടുലക്ഷം രൂപയുടെ മാത്രം കടാശ്വാസമാണു കുമാരസ്വാമി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു ദൾ തിരഞ്ഞെടുപ്പു വാഗ്ദാനത്തിന്റെ ഭാഗികമായ നിറവേറ്റൽ മാത്രമാണെന്നും യെഡിയൂരപ്പ പറഞ്ഞു.
Read Moreചിരിയുടെ മാലപടക്കവുമായി ധ്യാനും ശ്രീനിവാസനും; ‘കുട്ടിമാമ’യുടെ ചിത്രീകരണം ഓഗസ്റ്റില്‍
അച്ഛനും മകനും ഒന്നിക്കുന്ന കുട്ടിമാമയുടെ ചിത്രീകരണം ഓഗസ്റ്റില്‍ തുടങ്ങും. 2012ല്‍ പുറത്തിറങ്ങിയ ഫേസ് ടു ഫേസ് എന്ന ചിത്രത്തിന് ശേഷം വി.എം വിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടിമാമ. ശ്രീനിവാസനും ധ്യാനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തില്‍ കുട്ടിമാമ എന്ന ടൈറ്റില്‍ വേഷത്തിലാണ് ശ്രീനിവാസനെത്തുന്നത്. വിമാനം ഫെയിം ദുര്‍ഗ കൃഷ്ണ നായികയായെത്തുന്ന ചിത്രത്തില്‍ പ്രേകുമാര്‍, കലിംഗ ശശി, ഹരീഷ് കണാരന്‍, ബിജു സോപാനം, സുധീര്‍ കരമന, സുരഭി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോമഡി ഇതിവൃത്തമാക്കി നിര്‍മ്മിക്കുന്ന…
Read Moreപ്രശാന്ത് കിഷോർനു”ഘര്‍ വാപസി” 2014 ല്‍ മോഡിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച്,പിന്നീട് നിതീഷ് കുമാറിന് ഒപ്പം ചേര്‍ന്ന് 2019 ലക്‌ഷ്യം വച്ച് മടങ്ങിവരവ്.
ന്യൂഡൽഹി: 2014 ൽ നരേന്ദ്ര മോദിയെയും ബിജെപിയെയും കേന്ദ്രത്തിലെത്താൻ അണിയറയിൽ തന്ത്രങ്ങളൊരുക്കിയ ‘രാഷ്ട്രീയ തന്ത്രജ്ഞൻ’ പ്രശാന്ത് കിഷോർ വീണ്ടും ബിജെപി പാളയത്തിലെത്തിയതായി റിപ്പോർട്ട്. ദേശീയ മാധ്യമമാണ് ഈ വാർത്ത പുറത്തുവിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പു വിജയത്തിനുശേഷം ബിജെപിയുടെ ബദ്ധശത്രുക്കൾക്കൊപ്പം ബിഹാറിലും ഉത്തർപ്രദേശിലും പ്രശാന്ത് കിഷോർ പ്രവർത്തിച്ചിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ ഭൂസ്ഥിതിയെ ഒരു ദശകം കൊണ്ടു മാറ്റിമറിക്കുന്ന നീക്കങ്ങളാണ് പ്രശാന്ത് പല പാർട്ടികളുമായും ചേർന്നു പ്രവർത്തിച്ചു നടപ്പാക്കിയത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിലെത്തിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് പ്രശാന്ത് ‘ഘർ വാപസി’ നടത്തിയെന്നാണ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചു…
Read More