പശുക്കളെ അനധികൃതമായി കടത്തിയതിന് ബജ്റങ് ദൾ പ്രവർത്തകനും ഡ്രൈവറും അറസ്റ്റിൽ.

ബെംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിലെ ബന്ത്വാളിൽ പശുക്കളെ അനധികൃതമായി കടത്തിയതിന് ബജ്റങ് ദൾ പ്രവർത്തകനും ഡ്രൈവറും അറസ്റ്റിൽ. ഗോസംരക്ഷണത്തിനു പൊലീസ് പ്രത്യേക സെൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ത്വാളിൽ ബജ്റങ്ദൾ പ്രകടനം നടത്തിയ വ്യാഴാഴ്ച തന്നെയാണ് അവരുടെ പ്രവർത്തകനായ ശശികുമാറും (48), ഡ്രൈവർ അബ്ദുൽ ഹാരിസും (21) വിട്ടലപടന്നൂരിൽ പശുക്കടത്തിന് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നു ലോറിയിൽ കടത്തുകയായിരുന്ന പശുക്കളെ വിട്ടല പൊലീസാണ് വ്യാഴാഴ്ച രാത്രി വൈകി കണ്ടെത്തിയത്.

  ആലിംഗനവും അനുഗ്രഹം തേടലും; സിദ്ധരാമയ്യയുടെ വസതിയിലെ അപൂർവ ദൃശ്യങ്ങൾ വൈറൽ

അബ്ദുൽ ഹാരിസിനെ ഇതിനു മുൻപും പശുക്കടത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിൻഭാഗം മൂടിക്കെട്ടിയ ലോറിയിൽ നാലു പശുക്കളെയും ഒരു കിടാവിനെയും ഒളിപ്പിച്ചു കടത്തുന്ന നിലയിലാണു കണ്ടെത്തിയത്. ഇവർക്കെതിരെ ഗോവധ നിരോധന നിയമത്തിന്റെ 379–ാം വകുപ്പ് ചുമത്തി കേസെടുത്തു. 1964ലെ കർണാടക ഗോവധ നിരോധന നിയമപ്രകാരം പശു, കന്നുകിടാവ്, എരുമ തുടങ്ങിയവയെ കശാപ്പ് ചെയ്യുന്നതിനു സംസ്ഥാനത്ത് വിലക്കുണ്ട്. 12 വയസ്സിനു മുകളിലുള്ള കാള, പോത്ത് തുടങ്ങിയവയെ ഇറച്ചിക്കായി കൊല്ലാൻ നിയമം അനുവദിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈറ്റ്ഫീൽഡ് യാർഡ് നവീകരണം: ഇന്ന് മുതൽ 85 ട്രെയിൻ സർവീസുകൾ മുടങ്ങും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി ക്യാബ് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച് മെഴ്‌സിഡസ് ബെൻസ് കാറിൽ എത്തിയ അഞ്ചംഗ സംഘം
[masterslider id="10"]

Related posts