കൊച്ചിയില്‍ ഗോള്‍മഴയ്ക്ക് ഒരു കുറവുമില്ല… സ്പാനിഷ് കരുത്തന്‍മാര്‍ മെല്‍ബണ്‍ സിറ്റിയെ 6-0ന് തകര്‍ത്തെറിഞ്ഞു…

കൊച്ചി: മഴയ്ക്ക് അല്‍പ്പം ശമനമുണ്ടായെങ്കിലും കൊച്ചിയില്‍ ഗോള്‍മഴയ്ക്ക് ഒരു കുറവുമില്ല. ലാ ലിഗയില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്ത ചരിത്രമുള്ള ജിറോണ എഫ്.സി ആ മികവ് കൊച്ചിയിലും ആവർത്തിച്ചു. പ്രഥമ ലാ ലിഗ വേള്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ഗോള്‍മഴ തന്നെയാണ് കണ്ടത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള മെല്‍ബണ്‍ സിറ്റി എഫ്‌സിയെ സ്പാനിഷ് ലീഗിലെ മുന്‍നിര ടീമായ ജിറോണ എഫ്‌സി അക്ഷരാര്‍ഥത്തില്‍ മുക്കിക്കളഞ്ഞു. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ഏകപക്ഷീയമായ കളിയില്‍ ജിറോണ 6-0ന് മെല്‍ബണിനെ നാണംകെടുത്തുകയായിരുന്നു. ഉദ്ഘാടന മല്‍സരത്തില്‍ മെല്‍ബണ്‍ ഇതേ സ്‌കോറിന് കേരള ബ്ലാസ്‌റ്റേഴ്‌സിനെ തരിപ്പണമാക്കിയിരുന്നു. എന്നാല്‍ റയല്‍ മാഡ്രിഡിനും ബാഴ്‌സലോണയ്ക്കുമെതിരേയെല്ലാം വീറോടെ പോരാടിയിട്ടുള്ള ജിറോണയ്‌ക്കെതിരേ മെല്‍ബണിന്റെ അടവുകളൊന്നും വിലപ്പോയില്ല.

  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു

കളി തുടങ്ങി ആദ്യ വിസില്‍ മുതല്‍ ജിറോണ മെല്‍ബണിനു മേല്‍ കത്തിക്കയറുകയായിരുന്നു. സ്പാനിഷ് ടീമിന്റെ അറ്റാക്കിങ് ഫുട്‌ബോളിനു മുന്നില്‍ മെല്‍ബണിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒന്നാംപകുതിയില്‍ തന്നെ മെല്‍ബണിന്റെ വലയില്‍ മൂന്നു തവണ പന്തെത്തിച്ച് ജിറോണ വിജയമുറപ്പിച്ചിരുന്നു. രണ്ടാം പകുതിയിലും ഗോള്‍ദാഹമടങ്ങാതെ കളിച്ച അവര്‍ മെല്‍ബണിനെ നാണക്കേടിന്റെ പടുകുഴിയിലേക്കു തള്ളിയിടുകയായിരുന്നു.

ക്രിസ്റ്റ്യൻ പോര്‍ച്ചുഗീസ് (11, 17), ആന്റണി റൂബന്‍ ലൊസാനോ (24), യുവാന്‍ പെഡ്രോ റാമിറസ് (50), യൊഹാന്‍ മാനി (68), പെഡ്രോ പോറോ (90+2) എന്നിവരാണ് ജിറോണയ്ക്കായി ഗോളുകള്‍ നേടിയത്.

  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ

മത്സരത്തിലുടനീളം മെല്‍ബണ്‍ ഗോള്‍ മുഖത്ത് ജിറോണയുടെ ശക്തമായ ആക്രമണങ്ങളായിരുന്നു. ഭാഗ്യത്തിന്റെ അകമ്പടിയില്ലായിരുന്നെങ്കില്‍ പത്തു ഗോളുകളെങ്കിലും മെല്‍ബണ്‍ വലയിലെത്തേണ്ടതായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ആറു ഗോളുകള്‍ക്ക് തകര്‍ത്ത മെല്‍ബണ്‍ സിറ്റി എഫ്.സിയുടെ നിഴല്‍ മാത്രമായിരുന്നു ഇന്ന് കൊച്ചിയില്‍ കണ്ടത്. ഭാവനാസമ്പന്നമായ ഒരു മുന്നേറ്റം പോലും മെല്‍ബണ്‍ സിറ്റിയുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts