ബെംഗളൂരു :എൻ എസ് എസ് കർണ്ണാടക വർഷം തോറും നടത്തിവരാറുള്ള മന്നം ട്രോഫിക്കുവേണ്ടിയുള്ള കരയോഗങ്ങൾ തമ്മിലുള്ള തിരുവാതിര കളി മൽസരം ജൂൺ 3 ന് (0 3 .06 .2018 ) ഞായറായഴ്ച രാവിലെ 10 മണി മുതൽ R T നഗറിലുള്ള പട്ടേൽസ് ഇൻ റിസോർട്ടിൽ വച്ചു നടത്തപ്പെടുന്നു. പ്രാഥമിക മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച ടീമുകൾ ആയിരിക്കും ഈ വർഷത്തെ ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്നത്. പ്രശസ്തരായ വിധി കർത്താക്കൾ ആയിരിക്കും വിധി നിർണയിക്കുന്നത് . വിശേഷ ക്ഷണിതാക്കളും ,എല്ലാ കരയോഗങ്ങളിൽ നിന്നുളള…
Read MoreMonth: June 2018
വകുപ്പ് വിഭജനം കഴിഞ്ഞു;ഇനി മന്ത്രിമാരെ കണ്ടെത്തിയാല്‍ മതി;പാര്‍ട്ടികള്‍ക്ക് കിട്ടിയ വകുപ്പുകള്‍ ഇവിടെ വായിക്കാം.
ബെംഗളൂരു: കര്‍ണാടകത്തിലെ മന്ത്രിസഭാ വികസനം സംബന്ധിച്ച ധാരണയിലെത്തിയതായി കോണ്‍ഗ്രസും ജെ.ഡി.എസും. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കുമെന്നും ഇരുപാര്‍ട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ധാരണ പ്രകാരം ധനകാര്യമന്ത്രിസ്ഥാനം ജെ.ഡി.എസിന് ലഭിക്കും. ഇതോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടതായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കര്‍ണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സി വേണുഗോപാല്‍ അറിയിച്ചു. മന്ത്രിസഭാ വികസനം ജൂണ്‍ ആറിന് നടക്കുമെന്ന് കുമാരസ്വാമിയും വ്യക്തമാക്കി. ആഭ്യന്തരം, ജലസേചനം, ആരോഗ്യം, കൃഷി, വനിതാ – ശിശുക്ഷേമം എന്നിവയടക്കം 22 വകുപ്പുകള്‍ കോണ്‍ഗ്രസിന് ലഭിക്കും. ധനകാര്യം, എക്സൈസ്, പൊതുമരാമത്ത്,…
Read Moreകഴിഞ്ഞയാഴ്ച വാഹനാപകടത്തിൽ മരിച്ച ടിവി അവതാരകൻ ചന്ദന്റെ ഭാര്യ, മകനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച നിലയിൽ.
ബെംഗളൂരു : കഴിഞ്ഞയാഴ്ച വാഹനാപകടത്തിൽ മരിച്ച ടിവി അവതാരകൻ ചന്ദന്റെ ഭാര്യ, മകനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച നിലയിൽ. ചന്ദന്റെ മകൻ തുഷാർ (13) ആണ് മരിച്ചത്. ആസിഡ് കഴിച്ച ഭാര്യ മീന ഗുരുതരാവസ്ഥയിലാണ്. കഴിഞ്ഞ 23നു ദാവനഗെരെയിൽ ദേശീയപാതയിലുണ്ടായ കാറപകടത്തിലാണ് ചന്ദൻ ഉൾപ്പെടെ രണ്ടുപേർ മരിച്ചത്. ഇതിനുശേഷം മീന വളരെ ദുഃഖിതയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം ദൊഡ്ഡബെല്ലാപുരയിലെ വീട്ടിലേക്കു പോയ മീന തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ ബന്ധുക്കളാണ് കഴുത്തറത്ത നിലയിൽ തുഷാറിന്റെ മൃതദേഹം കണ്ടെത്തിയത്. അവശനിലയിലായ മീനയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…
Read Moreവ്യവസായിയെ കൊള്ളയടിച്ച് 22 ലക്ഷം രൂപ തട്ടിയെന്നകേസിൽ ഏഴുപേർ പിടിയിൽ.
ബെംഗളൂരു :വ്യവസായിയെ കൊള്ളയടിച്ച് 22 ലക്ഷം രൂപ തട്ടിയെന്നകേസിൽ ഏഴുപേർ പിടിയിൽ. കത്രിഗുപ്പെ നിവാസി ശ്രീനിവാസ് ഗുപ്തയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കിരൺ, പുനീത്, സുനിൽ, നവീൻ, സാഗർ, പുരുഷോത്തമ, വരുൺ എന്നിവരെയാണു മഹാലക്ഷ്മി ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്നു 13.66 ലക്ഷം രൂപയും രണ്ടു ബൈക്കും പിടിച്ചെടുത്തു. ആർഎംസി യാഡിൽ വ്യാപാരം നടത്തുന്ന ഗുപ്തയുടെ കടയിലെ ജീവനക്കാരനായിരുന്നു കിരൺ. കഴിഞ്ഞ 14നു കടയിലെ കലക്ഷനുമായി കാറിൽ പോകവെ ഗുപ്തയെ തടഞ്ഞ സംഘം പണവുമായി കടന്നുകളഞ്ഞെന്നായിരുന്നു കേസ്.
Read Moreനിപാ വൈറസ് ബാധയുടെ രണ്ടാം ഘട്ടം, ജപ്പാനില്‍ നിന്നും മരുന്നെത്തിക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: നിപാ വൈറസ് ബാധയുടെ രണ്ടാം ഘട്ടമാണിതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഏത് സാഹചര്യത്തെ നേരിടാനും സര്‍ക്കാര്‍ സജ്ജമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. നിപയെകുറിച്ച് ആശങ്ക വേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ചില സമയങ്ങളില്‍ ആദ്യഘട്ടത്തിലെ രക്തപരിശോധനയില്‍ രോഗം തിരിച്ചറിയില്ല. രോഗം ഗുരുതരമാകുമ്പോള്‍ മാത്രമേ നിപാ സ്ഥിരീകരിക്കാനാകൂ. രോഗികളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ പൊതുപരിപാടികള്‍ ഒഴിവാക്കണം. ചെറിയ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ചികിത്സ തേടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിലവില്‍ നിപാ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് രണ്ട് പേര് മാത്രമാണ്. നിപാ സ്ഥിരീകരിച്ച 18 പേരുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രി…
Read Moreഐപി എല്‍ പന്ത്രണ്ടാം സീസണ് നേരത്തെയുണ്ടാകും..തിയതി പരിഷ്കരിച്ചത് ഏകദിന ലോകകപ്പ് മുന്നില്‍ കണ്ടു കളിക്കാരുടെ വിശ്രമത്തെ പരിഗണിച്ചു …!
ഐ പി എല്‍ അവസാനിച്ചു ആരവങ്ങള്‍ ഒഴിയുന്നതിനിടെ തന്നെ അടുത്ത സീസണ് തിയതിയും പ്രഖ്യാപിച്ചു കഴിഞ്ഞു …ഇത്തവണ മാര്‍ച്ച് മാസം 29 ആയിരിക്കും ചെറു പൂരത്തിന് കൊടിയേറുന്നത് ..അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് മുന്നില്‍ കണ്ടു കൊണ്ട് കളിക്കാര്‍ക്ക് മതിയായ വിശ്രമം അനുവധിക്കണമെന്ന ശുപാര്‍ശ മുന്നില്‍ കണ്ടു കൊണ്ടാണ് പുതിയ സീസണ് നേരത്തെ ആരംഭിക്കാന്‍ തീരുമാനമായത് …എന്നാല്‍ രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ വേദി വിദേശത്തെയ്ക്ക് മാറ്റുവാനും സാധ്യത ഉണ്ട് …നേരത്തെ 2009 ,2014 വര്‍ഷങ്ങളില്‍ ദക്ഷിണാഫ്രിക്ക ,യു എ ഇ…
Read Moreനടക്കുന്ന വഴിയില്‍ നോട്ടുകള്‍ ഇട്ടു ശ്രദ്ധ തിരിച്ചു കവര്‍ച്ച നടത്തുന്ന മോഷണ സംഘം തമിഴ് നാട്ടില്‍ നിന്ന് വന്നെത്തിയതെന്നു ഉറപ്പിച്ചു പോലീസ് …!
ബെംഗലൂരു : നഗരത്തില്‍ ഈ അടുത്ത് സംഭവിച്ച പല വിധ കവര്‍ച്ചകളുടെ പിന്നില്‍ തമിഴ് നാട്ടില്‍ നിന്നുമെത്തിയ സംഘം തന്നെയെന്നാണ് പോലീസിന്റെ നിഗമനം …കഴിഞ്ഞ ദിവസം സ്കൂട്ടര്‍ യാത്രക്കാരന്റെ പക്കല്‍ നിന്നും ഒരു ലക്ഷം രൂപ അപഹരിച്ചതും ഈ ഗ്യാങ്ങ് തന്നെയെന്നാണ് കണ്ടെത്തല്‍ …ആളുകള്‍ പ്രത്യേകം നിരീക്ഷിച്ചു പണം മുതലായ വസ്തു വകകള്‍ ഉണ്ടെന്നു ഉറപ്പു വരുത്തും ..തുടര്‍ന്ന് ഇവരെ പിന്തുടര്ന്ന് വളരെ തന്ത്രപരമായി സമീപിക്കുന്നത്തിലൂടെയാണ് ഇവര്‍ ലക്ഷ്യം കാണുന്നത് ….ഇത്തരക്കാര്‍ നഗരത്തില്‍ വ്യാപകമാണേന്നാണ് പോലീസ് പറയുന്നത് …ഇവര്‍ക്ക് വേണ്ടി വല വിരിച്ചിട്ടുണ്ടെങ്കിലും സംഘാംഗങ്ങളിലൊരുവനെ…
Read Moreഅവശ്യ സേവനം ഉറപ്പാക്കുന്ന നിയമത്തില്‍ മെട്രോയെ കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്ര നീക്കം,സംഭവം”നമ്മമെട്രോ”സമരത്തിന്റെ പശ്ചാത്തലത്തില്‍.
ന്യൂഡല്‍ഹി:രാജ്യത്തെ മെട്രോ സർവീസുകളെ അവശ്യ സേവനം ഉറപ്പാക്കൽ(എസ്മ) നിയമത്തിന്റെ കീഴിൽ കൊണ്ടുവരാൻ കേന്ദ്രം നീക്കം തുടങ്ങി. പൊതുജനങ്ങളെ നേരിട്ടു ബാധിക്കുന്നതിനാൽ മെട്രോ സർവീസുകളെ എസ്മയുടെ കീഴിൽ കൊണ്ടുവരണം എന്നാവശ്യപ്പെട്ട് ബിഎംആർസിഎൽ കേന്ദ്രത്തിനു കത്തെഴുതിയിരുന്നു. കർണാടക സർക്കാർ നമ്മ മെട്രോയെ എസ്മയ്ക്കു പരിധിയിൽപ്പെടുത്തിയെങ്കിലും യൂണിയൻ പ്രതിനിധികൾ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. ഇതേ തുടർന്നാണ് ബിഎംആർസിഎൽ കേന്ദ്രത്തെ സമീപിച്ചത്. ഇന്ത്യൻ റെയിൽവേ എസ്മയുടെ പരിധിയിലാണെങ്കിലും നിയമം രൂപകൽപന ചെയ്ത സമയത്തു രാജ്യത്ത് മെട്രോ ട്രെയിനുകൾ നിലവിലുണ്ടായിരുന്നില്ല.മാറിയ സാഹചര്യത്തിൽ മെട്രോ സർവീസുകളെ കൂടി ഉൾപ്പെടുത്തി നിയമം ഭേദഗതി…
Read Moreജീവനക്കാർ പണിമുടക്കിയാലും മെട്രോ ട്രെയിൻ സർവീസുകൾ തടസ്സപ്പെടില്ലെന്നു ബിഎംആർസിഎൽ.
ബെംഗളൂരു : ജീവനക്കാർ പണിമുടക്കിയാലും മെട്രോ ട്രെയിൻ സർവീസുകൾ തടസ്സപ്പെടില്ലെന്നു ബിഎംആർസിഎൽ. അവശ്യഘട്ടത്തിൽ സർവീസ് നടത്താൻ പരിശീലനം ലഭിച്ചവരെയും കരാർ ജോലിക്കാരെയും ഉപയോഗിച്ചു സർവീസ് നടത്തും.അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യത്തിനു സുരക്ഷയും ഏർപ്പെടുത്തും. ജോലി ചെയ്യാൻ ഉദ്ദേശിക്കുന്ന ജീവനക്കാർക്കും സംരക്ഷണം നൽകും. വിലക്ക് ലംഘിച്ച് സമരവുമായി മുന്നോട്ടു പോകുന്നവർക്കെതിരെ നിയമ, അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പു നൽകി.
Read Moreപുസ്തകങ്ങൾ അമിത വിലയ്ക്കു വിൽക്കുന്നുവെന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്നു ബാൾഡ്വിൻ സ്കൂളുകളിലെ പുസ്തക വിൽപന സംസ്ഥാന ബാലാവകാശ കമ്മിഷൻ തടഞ്ഞു.
ബെംഗളൂരു : പുസ്തകങ്ങൾ അമിത വിലയ്ക്കു വിൽക്കുന്നുവെന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്നു ബാൾഡ്വിൻ സ്കൂളുകളിലെ പുസ്തക വിൽപന സംസ്ഥാന ബാലാവകാശ കമ്മിഷൻ തടഞ്ഞു. ഇനിയൊരറിയിപ്പുണ്ടാകും വരെ പുസ്തകങ്ങൾ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പും ഇടപെട്ടിട്ടുണ്ട്. പുസ്തകങ്ങൾ അമിത വിലയ്ക്കു വിൽക്കുന്നുവെന്നാരോപിച്ച് രക്ഷിതാക്കൾ ദിവസങ്ങളായി പ്രതിഷേധത്തിലാണ്. ഇവരുടെ പരാതിയെ തുടർന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും ജില്ലാ വിദ്യാഭ്യാസ റെഗുലേറ്ററി അതോറിറ്റിയും അന്വേഷണം നടത്തുന്നുണ്ട്.
Read More